Actress
നടി ഹരിത ജി നായര്‍ വിവാഹിതയായി; വരന് ദൃശ്യം 2 എഡിറ്റര്‍ വിനായക്
നടി ഹരിത ജി നായര്‍ വിവാഹിതയായി; വരന് ദൃശ്യം 2 എഡിറ്റര്‍ വിനായക്
സിനിമ സീരിയല്‍ താരം ഹരിത ജി.നായര്‍ വിവാഹിതയായി. ദൃശ്യം 2, ട്വല്‍ത് മാന്‍ തുടങ്ങിയ സിനിമകളുടെ എഡിറ്ററായ വിനായക് ആണ് വരന്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ദൃശ്യം 2, 12 ത്ത് മാന്‍ റാം തുടങ്ങിയ സിനിമകളുടെ എഡിറ്റര്‍ ആണ് വിനായക്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച ശേഷം നടത്തുന്നതാണെന്നും ഹരിത മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
‘ഞാനും വിനായകും വളരെ ചെറുപ്പം മുതലേ ഉള്ള അടുത്ത കൂട്ടുകാരാണ്. ഒരു ക്ലാസ്സിലും നമ്മള് ഒരുമിച്ചു പഠിച്ചിട്ടില്ല. ഞങ്ങള്‍ ഒരു എട്ടുപേരായിരുന്നു കൂട്ടുകാര്‍. ഏഴാം ക്ലാസില്‍ പഠിക്കുന്ന വരെ ആരാണ് ബെസ്റ്റ് ഫ്രണ്ട് എന്ന് ചോദിക്കുമ്പോള്‍ എന്റെ അമ്മയുടെ പേരാണ് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ അപ്പോള്‍ എനിക്ക് തോന്നി ഇനി ഒരു കൂട്ടുകാരന്റെയോ കൂട്ടുകാരിയുടെയോ പേര് പറയണം എന്ന്. അങ്ങനെയാണ് വിനായകിനെ ഞാന്‍ എന്റെ ബെസ്റ്റ് ഫ്രണ്ട് ആക്കുന്നത്.
ഞാന്‍ എന്നോട് തന്നെ എടുത്ത പ്രോമിസ് ആണ് വിനായക് എന്ന ബെസ്റ്റ് ഫ്രണ്ട്. ഞാന്‍ എന്നോട് പറയുന്ന സത്യങ്ങള്‍ ഒക്കെയും എനിക്ക് വിലപ്പെട്ടതാണ്. പക്ഷേ അവനു അത്ര വലിയ ഒരു സംഭവം ഒന്നും ഉണ്ടായിരുന്നില്ല. പത്താം കഌസ് കഴിഞ്ഞപ്പോള്‍ അവന് എഡിറ്റിങ് കോഴ്സ് ഒക്കെ പഠിക്കാന്‍ പോയി. ഞാന്‍ എങ്കിലും അവനെ ഇടക്കിടക്ക് വിളിക്കും. പ്ലസ്ടു കഴിഞ്ഞപ്പോഴും ഞാന്‍ വിളിക്കും അങ്ങനെ ആയിരുന്നു.
ഞങ്ങള്‍ നല്ല കൂട്ടുകാര്‍ ആണെന്ന് അറിയാമായിരുന്നു. അല്ലാതെ പ്രണയം ഒന്നും നമുക്കിടയില്‍ ഉണ്ടായിരുന്നില്ല. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ കുടുംബം ഒന്നായി. അവന്റെ കുടുംബം എന്റെ കുടുംബം പോലെയും എന്റെ കുടുംബം അവന്റെ കുടുംബം പോലെയും ആയി. അങ്ങനെ വീട്ടുകാര്‍ ആണ് ഞങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനം എടുത്തത്,ആദ്യം ഞങ്ങള്‍ രണ്ടാളും വേണ്ട എന്ന തീരുമാനത്തില്‍ ആയിരുന്നു.
കുടുംബത്തില്‍ എല്ലാവര്ക്കും നല്ല ആഗ്രഹം ആയിരുന്നു. പിന്നെയും ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആ എന്ന നമുക്ക് നോക്കാം എന്ന് പറയുന്നത് അവനാണ്. അതാണ് നിശ്ചയത്തിലേക്കും ഇപ്പോള്‍ വിവാഹത്തിലേക്കും എത്തിയത്. അല്ലാതെ ഒരു ലവ് സ്റ്റോറിയും പറയാന്‍ ഇല്ല. ആകെ ഉള്ളത് ഫ്രണ്ട്ഷിപ്പ് സ്റ്റോറി മാത്രമാണ്.
ഏട്ടന്റെ കല്യാണത്തിന് എനിക്കും എന്റെ കല്യാണത്തിന് ഏട്ടനും കൂടാന്‍ ആയില്ല. ഏട്ടത്തി അമ്മ ഇപ്പോള്‍ ഗര്‍ഭിണി ആണ്. എന്റെ വിവാഹത്തിന് ഏട്ടന് വേണം എന്നുണ്ടായിരുന്നു. പക്ഷേ ഏട്ടത്തി അമ്മയുടെ ഈ അവസ്ഥയില്‍ ഒരാള്‍ അടുത്ത് വേണമല്ലോ. അതുകൊണ്ട് ഏട്ടന് വരാന്‍ കഴിഞ്ഞില്ല. അതിന്റെ സങ്കടത്തിലാണ് ഞാന്‍ ഉള്ളത്. എങ്കിലും വിവാഹം ലൈവ് ആയി കാണാനുള്ള സെറ്റപ്പ് നമ്മള് ചെയ്തുവച്ചിട്ടുണ്ട്. അവര്‍ ലൈവായി വിവാഹം കാണും എന്നും ഹരിതപറഞ്ഞു.
