Malayalam
ഉമ്മന്‍ ചാണ്ടിയുടെ ജീവിതം സിനിമയാക്കിയാല്‍ അച്ഛനായും മകനായും എത്തേണ്ടത് ഈ നടന്മാര്‍; ചാണ്ടി ഉമ്മന്‍
ഉമ്മന്‍ ചാണ്ടിയുടെ ജീവിതം സിനിമയാക്കിയാല്‍ അച്ഛനായും മകനായും എത്തേണ്ടത് ഈ നടന്മാര്‍; ചാണ്ടി ഉമ്മന്‍
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി വിട പറഞ്ഞിട്ട് മൂന്ന് മാസം പിന്നിടുകയാണ്. ഏറെ ജനപ്രീതിയുണ്ടായിരുന്നു അദ്ദേഹത്തിന്. ഇപ്പോഴും പുതുപ്പള്ളിയില്‍ അദ്ദേഹത്തെ അടക്കിയ കല്ലറയ്ക്കല്‍ വന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ നിരവധിയാണ്. ഈ അവസരത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ജീവിതം സിനിമ ആക്കിയാല്‍ ആരൊക്കെ അഭിനയിക്കണം എന്ന ചോദ്യത്തിന് ചാണ്ടി ഉമ്മന്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
ഒരു അഭിമുഖത്തില്‍ ആയിരുന്നു ചാണ്ടി ഉമ്മന്റെ തുറന്നു പറച്ചില്‍. അപ്പയുടെ ബയോപിക് വന്നാല്‍ ആരാണ് അഭിനയിക്കേണ്ടത് എന്ന ചോദ്യത്തിന് മുന്നും പിന്നും നോക്കാതെ മമ്മൂട്ടി എന്നാണ് ചാണ്ടി ഉമ്മന്‍ മറുപടി നല്‍കിയത്. ചിത്രത്തില്‍ തന്റെ വേഷം ചെയ്യുന്നത് ദുല്‍ഖര്‍ ആയിരിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു.
ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ആളായിരുന്നു മമ്മൂട്ടി. ഉമ്മന്‍ ചാണ്ടിയുടെ പിറന്നാളിന് മിക്കപ്പോഴും അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിതന്നെ ആശംസകള്‍ അറിയിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പിറന്നാളിനും മമ്മൂട്ടി ഉമ്മന്‍ ചാണ്ടിയെ കാണാന്‍ പോയിരുന്നു. ഇതിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുകയും ചെയ്തിരുന്നു.
രാഷ്ട്രീയ വിശ്വാസങ്ങള്‍ക്കും രാഷ്ട്രീയ അഭിപ്രായങ്ങള്‍ക്കും അപ്പുറത്ത് തങ്ങള്‍ തമ്മിലൊരു സൗഹൃദം ഉണ്ടെന്ന് മുന്‍പ് മമ്മൂട്ടി പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി ആദ്യമായി പുണ്യാളന്‍ എന്ന് വിളിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി ആരോപണങ്ങളുടെ മധ്യേ ആയിരുന്നുവെന്ന് പിആര്‍ഒ റോബര്‍ട്ട് പറഞ്ഞതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
