Malayalam
ആ ഒറ്റ വേഷം കൊണ്ട് പല രാജ്യങ്ങളും കാണാന്‍ പറ്റി; മനസ് തുറന്ന് ഹരീശ്രീ അശോകന്
ആ ഒറ്റ വേഷം കൊണ്ട് പല രാജ്യങ്ങളും കാണാന്‍ പറ്റി; മനസ് തുറന്ന് ഹരീശ്രീ അശോകന്
മലയാളസിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത് മീശമാധവന്. മികച്ച ഗാനങ്ങളും ഒരിക്കലും മറക്കാത്ത തമാശകളുമായെത്തിയ ചിത്രം ഇന്നും ആരാധകരുടെ മനസിലുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ചിത്രത്തില്‍ ശ്രീകൃഷ്ണനായി വേഷമിട്ടതിനേക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടന് ഹരിശ്രീ അശോകന്.
മീശമാധവനില്‍ ശ്രീകൃഷ്ണനായി വന്നശേഷം കേരളത്തിനകത്തും പുറത്തും മറ്റു രാജ്യങ്ങളില്‍ നിന്നും വിഷുവിന് ചെല്ലാന്‍ പറഞ്ഞ് വിളിച്ചിട്ടുണ്ടെന്ന് ഹരിശ്രീ അശോകന് പറഞ്ഞു. ആ ഒറ്റ വേഷം കൊണ്ട് പല രാജ്യങ്ങള്‍ കാണാന്‍ പറ്റി. വിഷുവിന് പല പ്രോഗ്രാമുകള്‍ക്ക് പല രാജ്യങ്ങളില്‍ പോകാന്‍ പറ്റിയിട്ടുണ്ട്.
ഇന്ത്യയില്‍ത്തന്നെ പലയിടങ്ങളിലും പോയി. ഇപ്പോഴും പല സ്ഥലങ്ങളിലും ചെല്ലുമ്പോള്‍ ആ രംഗം കട്ട് ചെയ്ത് വലിയ സ്ക്രീനില്‍ കാണിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു മേക്ക് ഓവര്‍ എന്നത് കലാകാരനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ഈ താടിയും മീശയും വെച്ചിട്ട് തന്നെയാണ് ഭിക്ഷക്കാരന് മുതല്‍ കോളേജ് കുമാരന് വരെ ആയത്.
വേറെ പടങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് കൂടുതല്‍ പടങ്ങളില്‍ നിന്ന് അവസരം വന്നത്. അങ്ങനെ താടി വടിക്കാന്‍ പറ്റാത്ത അവസ്ഥ വരികയായിരുന്നു. പെണ്‍വേഷം കെട്ടിയപ്പോള്‍ വരെ താടിയുണ്ടായിരുന്നു. താടിവെച്ച് ഇത്രയും വേഷങ്ങള്‍ ചെയ്തിട്ട് ആളുകള്‍ ഇഷ്ടപ്പെടുന്നു എന്നുപറഞ്ഞാല്‍ അതെന്റെ ഭാഗ്യം തന്നെയാണ്.’ എന്നും ഹരിശ്രീ അശോകന് കൂട്ടിച്ചേര്‍ത്തു.
