Connect with us

തിരക്കുകൾക്കിടയിൽ കുഞ്ഞുവാവയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്…. ഒരു ദിവസം കുറഞ്ഞത് 20 കോളുകൾ കാണും, അങ്ങനെയാണ് മാറി നിൽക്കുമ്പോഴുള്ള മിസ്സിങ് മാനേജ് ചെയ്യുന്നത്; പുതിയ വിശേഷങ്ങളുമായി താരദമ്പതികൾ

Malayalam

തിരക്കുകൾക്കിടയിൽ കുഞ്ഞുവാവയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്…. ഒരു ദിവസം കുറഞ്ഞത് 20 കോളുകൾ കാണും, അങ്ങനെയാണ് മാറി നിൽക്കുമ്പോഴുള്ള മിസ്സിങ് മാനേജ് ചെയ്യുന്നത്; പുതിയ വിശേഷങ്ങളുമായി താരദമ്പതികൾ

തിരക്കുകൾക്കിടയിൽ കുഞ്ഞുവാവയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്…. ഒരു ദിവസം കുറഞ്ഞത് 20 കോളുകൾ കാണും, അങ്ങനെയാണ് മാറി നിൽക്കുമ്പോഴുള്ള മിസ്സിങ് മാനേജ് ചെയ്യുന്നത്; പുതിയ വിശേഷങ്ങളുമായി താരദമ്പതികൾ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് മൃദുലയും യുവ കൃഷ്നയും.ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചതിന് പിന്നാലെയാണ് ഇവർക്ക് മകൾ ജനിച്ചത്. ധ്വനി എന്നാണ് മകൾക്ക് പേരിട്ടത്. സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ മകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മൃദ്വാ എന്നൊരു യൂട്യൂബ് ചാനലും ഇവർക്കുണ്ട്. വിശേഷങ്ങൾ എല്ലാം ആരാധകരുമായി ഇരുവരും പങ്കിടാറുണ്ട് . ഗർഭിണി ആയതോടെ മൃദുല അഭിനയം വിട്ടിരുന്നു. അതോടെയാണ് യൂട്യൂബ് ചാനലുമായി സജീവമായത്.

ആരാധകരുമായി ഒരു സന്തോഷ വാർത്ത പങ്കുവക്കുകയാണ് മൃദുലയും യുവയും ഇപ്പോൾ. മൃദുലയെ ഉടനെ മിനിസ്‌ക്രീനിൽ കാണാമെന്ന് പറയുകയാണ് താരങ്ങൾ. ഒരു അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്. ജീവിതത്തിലെ പുതിയ മാറ്റങ്ങളെ കുറിച്ചും താരങ്ങൾ സംസാരിക്കുന്നുണ്ട്.

ഇരുവരുടെയും വാക്കുകളിലേക്ക്.

‘ധ്വനി ബേബി വന്ന ശേഷം ജീവിതത്തിൽ കൂടുതലും സന്തോഷങ്ങളാണ്. ഞങ്ങൾ ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങി. സമയം മാനേജ് ചെയ്യാനും ഞങ്ങൾ പഠിച്ചു. ഉത്തരവാദിത്തങ്ങൾ കൂടി. എങ്കിലും മൊത്തത്തിൽ വളരെ ഹാപ്പിയാണ്’ യുവയും മൃദുലയും പറഞ്ഞു. ‘അമ്മയെന്ന റോൾ നന്നായി ആസ്വദിക്കുന്നുണ്ടെന്ന് മൃദുല പറയുന്നു. പുതിയൊരു അനുഭവമാണ്. നമ്മുക്ക് ഒരു കുഞ്ഞുണ്ടാകുന്നത് വേറെ ഒരു സന്തോഷമാണ്. ആ കുഞ്ഞിനെ നോക്കുക. അതിനു വേണ്ടി ഒരുപാട് സമയം ചെലവഴിക്കുക. അതൊക്കെ നല്ലൊരു അനുഭവമാണ്. അതെല്ലാം ശരിക്കും ഞാൻ ആസ്വദിക്കുന്നുണ്ട്. കുഞ്ഞിന് ഇപ്പോൾ മൂന്ന് മാസമായി,’ മൃദുല പറഞ്ഞു.

അടുത്തിടെ ഇവർ പുതിയ വീട്ടിലേക്ക് മാറിയിരുന്നു. ‘പുതിയ വീട്ടിലെ വിശേഷങ്ങൾ വളരെ നല്ല വിശേഷങ്ങളാണ്. ഓരോ സമയവും വളരെ ആസ്വദിച്ചാണ് മുന്നോട്ട് പോകുന്നത്. ഒരുപാട് മോഡിഫിക്കേഷൻസും ഓൾട്ടറേഷനുകളുമെല്ലാം ഇപ്പോഴും നടത്തുന്നുണ്ട്. അച്ഛൻ ഗാർഡനിങ് കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്.

ഞാൻ കൂടുതലും പെറ്റുകളുടെ കാര്യമാണ് നോക്കുന്നത്. ഒരു ഡോഗിനെ വാങ്ങിച്ചു. ഫിഷ് ടാങ്കും മറ്റും സജ്ജീകരിച്ചു. എല്ലാം ഇങ്ങനെ നടന്നു കൊണ്ടിരിക്കുകയാണ്,’ യുവ പറഞ്ഞു. മൃദുല അഭിനയത്തിലേക്ക് ഉടൻ തിരിച്ചുവരും. അടുത്ത മാസം തന്നെ അത് സംഭവിക്കും. ആകാംഷയോടെ നിങ്ങൾ കാത്തിരിക്കുക. അത് എന്താണെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും താരങ്ങൾ പറഞ്ഞു. ഷൂട്ടിങ് തിരക്കുകളിൽ ആവുമ്പോൾ ധ്വനിയെ മിസ് ചെയ്യുന്നതിന്റെ വിഷമവും യുവ പങ്കുവച്ചു. ‘തിരക്കുകൾക്കിടയിൽ കുഞ്ഞുവാവയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. മാര്യേജ് കഴിഞ്ഞത് മുതൽ അന്ന് മുതൽ ഇന്ന് വരെ അമ്മുക്കുട്ടൻ എന്നെ എപ്പോഴും വിളിക്കാറുണ്ട്. ഒരു ദിവസം കുറഞ്ഞത് 20 കോളുകൾ എങ്കിലും കാണും. അങ്ങനെയാണ് മാറി നിൽക്കുമ്പോഴുള്ള മിസ്സിങ് മാനേജ് ചെയ്യുന്നത്’ യുവ പറഞ്ഞു.

More in Malayalam

Trending