Malayalam
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ജാതകത്തിലെ രാജയോഗം; നമുക്കുള്ള പല യോഗങ്ങളും അവര്‍ക്കില്ല; ഹരി പത്തനാപുരം
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ജാതകത്തിലെ രാജയോഗം; നമുക്കുള്ള പല യോഗങ്ങളും അവര്‍ക്കില്ല; ഹരി പത്തനാപുരം
മലയാള സിനിമയുടെ സൂപ്പര്‍താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുപതുകളുടെ തുടക്കം മുതല്‍ ഇന്ത്യന്‍ സിനിമയുടെ ഭാഗമായ മോഹന്‍ലാല്‍ ഇരുപത്തിയാറാമത്തെ വയസില്‍ തന്നെ സൂപ്പര്‍സ്റ്റാറായി. നാല്‍പ്പത് വര്‍ഷമായി സിനിമയിലുണ്ട്. ഇതുവരെയും മോഹന്‍ലാലിനെ കടത്തിവെട്ടി ആ സൂപ്പര്‍സ്റ്റാര്‍ പദവി നേടാന്‍ ഒരു യുവനടനും ഇന്നേവരെ സാധിച്ചിട്ടില്ല. മമ്മൂട്ടിയും അതുപോലെ തന്നെ. ദുല്‍ഖര്‍ അടക്കം നിരവധി യുവതാരങ്ങള്‍ മലയാള സിനിമയില്‍ സജീവമാണെങ്കിലും ഇപ്പോഴും കത്തി നില്‍ക്കുന്നത് മോഹന്‍ലാലും മമ്മൂട്ടിയും തന്നെയാണ്.
കഠിനാധ്വാനത്തിന്റെ ഫലമാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഇപ്പോഴത്തെ സിനിമാ ജീവിതം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മോഹന്‍ലാല്‍ ദുബായില്‍ സെറ്റില്‍ഡാണ്. മമ്മൂട്ടി മദ്രാസിലും കേരളത്തിലുമായി താമസിക്കുന്നു. സെലിബ്രിറ്റികളുടെ ജീവിതവും ആളുകള്‍ക്ക് അവരോടുള്ള ആരാധനയും കാണുമ്പോള്‍ അതുപോലൊരു ജീവിതം തങ്ങള്‍ക്കും കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്ത മലയാളികള്‍ ഉണ്ടാവില്ല.
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ജാതകത്തിലെ രാജയോഗത്തെ കുറിച്ചാണ് അവരുടെ ലക്ഷ്വറി ലൈഫ് ആഗ്രഹിക്കുന്നവര്‍ തമാശയായി പറയുക. അടുത്ത ജന്മത്തില് എങ്കില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ജാതകത്തില്‍ ജനിക്കണമെന്ന് തമാശയായി പറയുന്നവര്‍ നിരവധി നമുക്ക് ഇടയിലുണ്ട്. പണവും പ്രശസ്തിയും ലക്ഷ്വറി ലൈഫും തന്നെയാണ് അങ്ങനെ ചിന്തിക്കാനും പറയാനും സാധാരണക്കാരില്‍ ചിലരെയെങ്കിലും പ്രേരിപ്പിക്കുന്നത്.
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ജാതകത്തിലെ യോഗത്തെ കുറിച്ച് തന്നോട് പലരും സംസാരിക്കാറുണ്ടെന്നും ചിലര്‍ സ്വന്തം ജീവിതവുമായി താരതമ്യപ്പെടുത്തിയാണ് സെലിബ്രിറ്റികളുടെ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതെന്നും പറയുകയാണ് ജോത്സ്യന് ഹരി പത്തനാപുരം. സെലിബ്രിറ്റികളുടെ ജീവിതം അത്രത്തോളം സുഖം നിറഞ്ഞതല്ലെന്നും നാം സുഖമമായി ആസ്വദിക്കുന്ന പലരും മോഹന്‍ലാലിനെയും മമ്മൂട്ടിയേയും പോലുള്ള താരങ്ങള്‍ക്ക് അന്യമാണെന്നും ഹരി പത്തനാപുരം അടുത്തിടെ അഭിമുഖത്തില്‍ പറയുന്നു.
‘ഞാന്‍ പണ്ട് മുതല്‍ മോഹന്‍ലാല്‍ ഫാനാണ്. പക്ഷെ മമ്മൂക്കയേയും ഇഷ്ടമാണ്. പലരും ചിന്തിക്കുന്നുണ്ടാകും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ജാതകത്തിലേത് എന്തൊരു രാജയോഗമാണെന്ന്. ശരിക്കും അത് ചിന്തിച്ച് നിരാശപ്പെടുകയല്ല വേണ്ടത്. അതൊന്ന് റിവേഴ്സ് ചിന്തിക്കാനാണ് ശ്രമിക്കേണ്ടത്. മറ്റൊരാളുടെ ഉയര്‍ച്ച കാണുമ്പോള്‍ നമുക്ക് അങ്ങനെ എത്താന്‍ പറ്റുന്നില്ലല്ലോ എന്ന് ചിന്തിക്കുന്നതിന് പകരം അത് റിവേഴ്സ് ചിന്തിക്കുക.’
‘നമുക്കൊക്കെ ഒരു കള്ള്ഷാപ്പില് പോയി കള്ള് കുടിക്കാന്‍ സാധിക്കും. പക്ഷെ മമ്മൂക്കയ്ക്കോ ലാലേട്ടനോ അത് സാധിക്കില്ല. നമുക്ക് ഒരു ഉത്സവപറമ്പില്‍ പോയാല്‍ അവിടെ അടിച്ച് പൊളിച്ച് നടന്ന് ഐസ് കഴിക്കാനും കമന്റടിക്കാനും സാധിക്കും. പക്ഷെ മോഹന്‍ലാലിനോ മമ്മൂട്ടിക്കോ സ്വതന്ത്ര്യമായി അങ്ങനെ പോകാനോ നടക്കാനോ പറ്റില്ല. അപ്പോള്‍ അവരെക്കാള്‍ യോഗം നമുക്കുണ്ടെന്ന് അല്ലേ മനസിലാക്കേണ്ടത്. സെക്യൂരിറ്റി ഒപ്പമില്ലാതെ അവര്‍ക്ക് നടക്കാനാവില്ല.
മക്കളുടെ പിടിഎ മീറ്റിങിന് പോലും മമ്മൂട്ടിക്കോ മോന്ലാലിനോ സ്വതന്ത്ര്യമായി പോകാന്‍ സാധിക്കില്ല. കല്യാണങ്ങള്‍ക്ക് പോലും പോകാന്‍ പറ്റില്ല. അതിനും സെക്യൂരിറ്റി വേണം. അങ്ങനെ നോക്കുമ്പോള്‍ നമുക്കാണ് യോഗമുള്ളത്. പിന്നെ സാമ്പത്തികം… മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഒരു ലൈഫ് സ്റ്റൈലുണ്ട്. സെവന്‍സ്റ്റാര്‍ ഹോട്ടല്‍ താമസം, വിലകൂടിയ വണ്ടികള്‍ ഇതൊക്കെ പണമുള്ള ആര്‍ക്കും ഉണ്ടാക്കാന്‍ പറ്റുന്നതേയുള്ളു. താരങ്ങള്‍ സംഭവം ആണെന്ന് വിചാരിക്കുമ്പോള്‍ നാം ചിന്തിക്കേണ്ടത് നമുക്കുള്ള പല യോഗങ്ങളും അവര്‍ക്കില്ലെന്നതാണ്. നമുക്ക് ഉള്ള നല്ല കാര്യങ്ങള്‍ വെച്ച് നാം സന്തോഷിക്കണമെന്നാണ്’ എന്നുമാണ് ഹരി പത്തനാപുരം പറഞ്ഞത്.
അതേസമയം കഴിഞ്ഞ ദിവസം, മോഹന്‍ലാലിനെ കുറിച്ച് അദ്ദേഹത്തിന്റെ സഹോദരനായ ബിജു ഗോപിനാഥന് നായര്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. പഴയ മോഹന്‍ലാലിനെ കാണാന്‍ ഇനി ബുദ്ധിമുട്ടാണെന്ന് പറയുകയാണ് ബിജു. മോഹന്‍ലാലിന്റെ പിതാവിന്റെ സഹോദരന്റെ മകനാണ് ബിജു. നിലവില്‍ മോഹന്‍ലാലുമായി യാതൊരു കോണ്ടാക്ടും തനിക്കില്ലെന്നാണ് അഭിമുഖത്തില്‍ ബിജു വെളിപ്പെടുത്തിയത്. അതേസമയം ലാലിനെ വെച്ച് സിനിമ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ആന്റണി പെരുമ്പാവൂര്‍ അതിന് സമ്മതിച്ചില്ലെന്നും താരസഹോദരന്‍ പറയുന്നു. ഇപ്പോള്‍ മോഹന്‍ലാലിന്റെ ചേട്ടന് പ്യാരിലാലിനെ കുറിച്ചും അദ്ദേഹം സംസാരിച്ചിരിക്കുകയാണ്.
മോഹന്‍ലാലിന് ബിസിനസ് പറഞ്ഞിട്ടുള്ള കാര്യമല്ല. അദ്ദേഹത്തിന്റെ ജാതകപ്രകാരം അഭിനയിക്കുകയാണ് പുള്ളിയ്ക്ക് പറ്റിയ പണി. എണ്‍പത്തിനാല് വയസ് വരെ മോഹന്‍ലാലിന് അഭിനയിക്കാന്‍ പറ്റും. ഒരു പ്രമുഖ ജോത്സ്യനും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പക്ഷേ ബിസിനസ് ചെയ്യരുത്. അദ്ദേഹത്തിന്റെ ബിസിനസുകള്‍ എന്തൊക്കെയാണെന്നോ സാമ്പത്തിക സ്ഥിതി എന്താണെന്നോ ഒന്നും അറിയില്ല.
മോഹന്‍ലാല്‍ പണ്ടൊക്കെ അഭിനയിക്കുമ്പോള്‍ അത്രയും അനായാസമായി ചെയ്യും. ഒറ്റ ടേക്കില്‍ അദ്ദേഹത്തിന്റെ സീന്‍ തീരുമായിരുന്നു. കൂടെ അഭിനയിക്കുന്നവര്‍ക്ക് വേണ്ടി ഒന്നോ രണ്ടോ ടേക്ക് എടുക്കുക എന്നല്ലാതെ അഭിനയത്തില്‍ പുള്ളിയെ വെല്ലാന്‍ ഒരാളില്ല. പക്ഷേ ഇപ്പോള്‍ എന്താണ് പറ്റിയതെന്ന് ചോദിച്ചാല്‍ പുതിയൊരു നിര്‍മാതാവ് വരികയാണെങ്കില്‍ തന്നെ ഒരു പേടിയുണ്ടാവും. മുന്നോട്ട് എന്താണ് സംഭവിക്കുക എന്ന് പറയാന്‍ പറ്റില്ല’ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
