Malayalam
ഗോപി സുന്ദറിനെയാണ് ആണ് ഉദ്ദേശിച്ചതെങ്കില്‍ എനിക്ക് അഭിമാനമേയുള്ളൂ; കമന്റിട്ടയാള്‍ക്ക് തക്ക മറുപടിയുമായി അഭയ ഹിരണ്‍മയി==
ഗോപി സുന്ദറിനെയാണ് ആണ് ഉദ്ദേശിച്ചതെങ്കില്‍ എനിക്ക് അഭിമാനമേയുള്ളൂ; കമന്റിട്ടയാള്‍ക്ക് തക്ക മറുപടിയുമായി അഭയ ഹിരണ്‍മയി==
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്‍മയി. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അഭയ സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ്. കരിയാറിനേക്കാള്‍ വ്യക്തി ജീവിതത്തിലെ സംഭവങ്ങളുടെ പേരിലാണ് അഭയ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. അഭയ മലയാളികള്‍ക്ക് സുപരിചിതയായ മാറുന്നതും ഈ വാര്‍ത്തകളിലൂടെയാണ്.
സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയവും ലിവിങ് ടുഗദറും വേര്‍പിരിയലുമൊക്കെയാണ് അഭയയെ ലൈം ലൈറ്റില്‍ കൊണ്ടുവന്നത്. പതിനാല് വര്‍ഷത്തോളം നീണ്ട ലിവിങ് റിലേഷന്‍ ആണ് ഇരുവരും അവസാനിപ്പിച്ചത്. ബ്രേക്കപ്പിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങളും അഭയയ്ക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അതൊന്നും വകവയ്ക്കാതെ സ്വന്തം ജീവിതവും കരിയറുമായി മുന്നോട്ട് പോവുകയാണ് താരം. സ്‌റ്റേജ് ഷോകളും മറ്റുമായി തിരക്കിലാണ് അഭയ ഇപ്പോള്‍.
ഇരുവരും പിരിഞ്ഞുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും അത് മറന്നില്ല. ഏത് പോസ്റ്റിട്ടാലും അതില്‍ ഗോപി സുന്ദറിനെക്കുറിച്ച് ചോദിക്കുന്നവരുണ്ടാകും. ഇപ്പോഴിതാ അഭയയുടെ പുതിയ വീഡിയോയ്ക്ക് താഴെയും ചിലര്‍ ഗോപി സുന്ദറിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആനിമല്‍ റെസ്‌ക്യു സെന്ററിനെക്കുറിച്ചുള്ള വീഡിയോ അഭയ പങ്കുവച്ചിരുന്നു. നായ്ക്കുട്ടികളേയും കൊണ്ടാണ് അഭയ വീഡിയോയിലെത്തിയത്. എന്നാല്‍ ഇതിന്റെ കമന്റില്‍ നിറയെ ഗോപി സുന്ദറിനെക്കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു വന്നത്.
പിന്നാലെ അവര്‍ക്കെല്ലാം അഭയ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. ചേച്ചി വളര്‍ത്തിയ പട്ടിയില്‍ ഒരുത്തന്‍ ആയിരുന്നു ലവന്‍ എന്നായിരുന്നു ഒരാളുടെ ചോദ്യം. ആരെന്ന് അഭയ ചോദിക്കുന്നുണ്ട്, സുന്ദരന്‍ എന്നായിരുന്നു മറുപടി. അങ്ങനെ ഒരു പട്ടിയെ ഞാന്‍ വളര്‍ത്തിയിട്ടില്ലല്ലോ. നല്ല മാനസികാവസ്ഥയാണല്ലോ. കഷ്ടം. ഇനി ഗോപി സുന്ദറിനെയാണ് ആണ് ഉദ്ദേശിച്ചതെങ്കില്‍ എനിക്ക് അഭിമാനമേയുള്ളൂ. ആര് ആരെ വളര്‍ത്തിയെന്ന കണക്കെടുപ്പ് ചേട്ടന്‍ എടുക്കാന്‍ നില്‍ക്കണ്ട. സ്വന്തം വീട്ടില്‍ ഭാര്യയും അമ്മയും സുഖമായിരിക്കുന്നു എന്ന് പോയി നോക്ക് എന്ന് അയാള്‍ക്ക് അഭയ മറുപടി നല്‍കി.
നമ്മള്‍ ആരേയും ഉദ്ദേശിച്ചിട്ടില്ല. പട്ടി സുന്ദരന്‍ ആണെന്നാ പറഞ്ഞത്. ചേച്ചി വേറെ എന്തെങ്കിലും ഉദ്ദേശിച്ചു എങ്കില്‍ എന്റെ പ്രശ്‌നം അല്ല. പിന്നെ എന്റെ ഭാര്യയും അമ്മയും സുഖമായിരിക്കുന്നു. അവിടേയും എല്ലാര്‍ക്കും സുഖമല്ലേ എന്നായി ഇതോടെ അയാളുടെ മറുപടി. അപ്പോ ചേട്ടന്‍ ഈ പോസ്റ്റ് മൈന്‍ഡ് ആക്കാണ്ട് പോയി ആള്‍ക്കാരെ സഹായിക്കൂ.
കുഴി തോണ്ടാന്‍ എന്ന ഉദ്ദേശത്തോടെയാണ് കമന്റിടുന്നതെങ്കില്‍ ഇവിടെ കുഴിയില്ല, പച്ചപ്പാണ്. ആല്‍മരം ആയി വളര്‍ന്നോണ്ടിരിക്കുകയാണ്. വേരിനു നല്ല ബലവും ഉണ്ട്. കുഴിക്കാന്‍ നിന്നാല്‍ ചെളി തെറിക്കും എന്ന് അഭയയും മറുപടി നല്‍കി. കുഴി തോണ്ടാന്‍ ഒരു ഉദ്ദേശവും ഇല്ല, ആല്‍മരം ആയി തന്നെ തഴച്ചു വളരൂ. ഇനിയും ഉയരത്തില്‍ പിന്നെയും ഉയര്‍ത്തില്‍ കട്ട സപ്പോര്‍ട്ട് എന്നായി കമന്റിട്ടയാള്‍. സമാനമായ രീതിയില്‍ മറ്റുള്ളവര്‍ നല്‍കിയ കമന്റുകള്‍ക്കും അഭയ മറുപടി നല്‍കുന്നുണ്ട്.
അത് സത്യം എന്നായിരുന്നു ഒരാള്‍ ചിരിക്കുന്ന ഇമോജികളോടെ നല്‍കിയ കമന്റ് പിന്നാലെ എന്താണ് ഇത്ര ചിരിക്കാനുള്ളത്? എന്ന് അഭയ ചോദിച്ചു. പിന്നെ കരയണോ എന്ന് അയാള്‍ ചോദിച്ചു. ചിരിക്കാന്‍ വേണ്ടി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ചിരി പരിഹാസം ആയി മാറുന്ന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിട്ടില്ല. നിങ്ങള്‍ കരയണോ ചിരിക്കണോ എന്നു എന്റെ പോസ്റ്റില്‍ ഞാന്‍ തീരുമാനിക്കും. ബ്ലോക്ക് ചെയ്യാന്‍ എനിക്ക് അവകാശം ഉണ്ടെന്ന് അഭയ മറുപടി നല്‍കി.
എന്റെ പേര് അറിയാതെ ഇവിടെ വന്ന് കമന്റെ ചെയ്യാന്‍ തനിക്ക് പറ്റിയല്ലേ, വല്ലവന്റേയും പോസ്റ്റില്‍ വലിഞ്ഞു കയറി ഷൈന്‍ ചെയ്യാന്‍ നോക്കുന്നത് ബോര്‍ ആണ്. നാണവും മാനവും ഇല്ലാന്ന് അറിയാം. പക്ഷെ ലേശം ഉളുപ്പ് വേണം, താങ്കളുടെ മാനസികാവസ്ഥ വളരെ മോശമാണ്, നല്ലൊരു സൈക്കോളജിസ്റ്റിനെ കാണുക. ആരാണ് പട്ടിയെന്നും ആരാണ് മനുഷ്യനെന്നും നിങ്ങള്‍ക്ക് മനസിലാകും എന്നിങ്ങനെയും തന്നെ കളിയാക്കാന്‍ വന്നവര്‍ക്ക് അഭയ ഹിരണ്‍മയി മറുപടി നല്‍കുന്നുണ്ട്.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് ഗോപി സുന്ദറിനൊപ്പം കഴിഞ്ഞിരുന്ന കാലത്ത് തന്നെ ആരും പാട്ടു പാടാന്‍ വിളിച്ചിരുന്നില്ല എന്നും അഭയ തുറന്ന് പറഞ്ഞിരുന്നു. താന്‍ പലരോടും അവസരം ചോദിച്ചിട്ടുണ്ടെന്നും അഭയ പറയുന്നു. ഒരുപക്ഷെ ഗോപി സുന്ദറിന്റെ പാട്ടുകള്‍ മാത്രമേ താന്‍ പാടുകയുള്ളൂവെന്ന ധാരണയാകാം അതിന് പിന്നിലെന്ന് അഭയ ചൂണ്ടിക്കാണിക്കുന്നു.
ഒപ്പം ഗോപി സുന്ദറിന്റെ പങ്കാളി ആയതിനാല്‍ വിളിച്ചാല്‍ തെറ്റാകുമോ എന്ന ചിന്തകൊണ്ടും വിളിക്കാതെ പോയിട്ടുണ്ടാകുമെന്നും അഭയ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഗോപിയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം തന്നെ തേടി അവസരങ്ങള്‍ വന്നുവെന്നും അഭയ പറയുന്നു.
ഇന്ന് ആലോചിക്കുമ്പോള്‍ വലിയൊരു വളര്‍ച്ച ഉണ്ടായത് ആ ബന്ധത്തിലൂടെയാണെന്ന് മനസിലാവും. കാരണം അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് നമ്മളെ വളര്‍ത്തി കൊണ്ട് വന്നത് അദ്ദേഹമാണ്. പാട്ടുകള്‍ പഠിക്കേണ്ടതെങ്ങനെയാണെന്ന് ഗോപി പഠിപ്പിച്ച് തന്നു. ശരിക്കും ഇന്നത്തെ എന്റെ ജീവിതവും കരിയറുമൊക്കെ പുള്ളി കാരണം ഉണ്ടായതാണെന്ന്’, എന്നും അഭയ കൂട്ടിച്ചേര്‍ക്കുന്നു.
