ഹരിശ്രീ അശോകന് ഗോൾഡൻ വിസ ; വീഡിയോ പങ്കുവെച്ച് നടൻ
Published on
മലയാളത്തിന്റെ പ്രിയ നടൻ ഹരിശ്രീ അശോകന് ഗോൾഡൻ വിസ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ സി എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സി ഇ ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും നടൻ ഗോൾഡൻ വിസ ഏറ്റുവാങ്ങി. ഇതിന്റെ വീഡിയോ നടൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ഇ സി എച്ച് ഭാരവാഹികൾക്കും യുഎഇ ഗവൺമെന്റിനും ഹരിശ്രീ അശോകൻ നന്ദി പറഞ്ഞു. നേരത്തെ മലയാളം ഉൾപ്പെടെ ഇന്ത്യൻ സംഗീതഞ്ജർക്കും, ചലച്ചിത്ര താരങ്ങൾക്കും, സംവിധയകർക്കും, നിർമ്മാതാക്കൾക്കും ഗോൾഡൻ വിസ നേടിക്കൊടുത്തത് ഇ.സി.എച്ച് ഡിജിറ്റൽ മുഖേനയായിരുന്നു.
Continue Reading
You may also like...
Related Topics:Cinema, hareesree ashokan
