ഭാരതം ഒട്ടും മോശപ്പെട്ട പേരല്ല…ആ പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകള്‍ക്ക് കൂടുതല്‍ ബലം നല്‍കും; പ്രതികരണവുമായി ഹരീഷ് പേരടി
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയുടെ പേര് മാറ്റുന്നെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയരുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലയില്‍ ഉള്ളവര്‍ വിഷയത്തില്‍ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തില്‍ നടന് ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധനേടുന്നത്. തനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണെന്നാണ് ഹരീഷ് പറയുന്നത്.
വ്യക്തികള്‍ക്ക് മതവും പേരും മാറാന്‍ ഭരണഘടന അനുവാദം നല്കുന്ന രാജ്യത്ത്, രാജ്യത്തിന് മാത്രം പേര് മാറാന്‍ അനുവാദമില്ലാതിരിക്കുമോ എന്നും അങ്ങനെയാണെങ്കില്‍ അത് ജനാധിപത്യമാവില്ലെന്നും ഹരീഷ് പേരടി പറയുന്നു. ഭാരതം എന്ന പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകള്‍ക്ക് കൂടുതല്‍ ബലം നല്കുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഭാരതമെന്നപേര്‍ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍’…ചൊല്ലിയത് മഹാകവി വള്ളത്തോളാണ്…ഇനി ഈ മഹാകവിയേയും കാലം സംഘിയാക്കുമോ…ബോംബെക്ക് മുംബൈയാവാം…മദ്രാസിന് ചെന്നൈയാവാം…പക്ഷെ ഇന്ത്യക്ക് ഭാരതമാവാന്‍ പാടില്ലത്രേ..ഭരത് അവാര്‍ഡ് നിര്‍ത്തിയതിനുശേഷവും നേഷണല്‍ അവാര്‍ഡ് കിട്ടിയ നടന്മാരൊക്കെ ജാതി മതഭേദമന്യേ അവരുടെ പേരിന്റെ മുന്നില്‍ ഭരത് എന്ന് അഭിമാനത്തോടെ ചേര്‍ത്തിരുന്നു…
നാളെ മുതല്‍ അവരെയൊക്കെ നമ്മള് സംഘികള്‍ എന്ന് വിളിക്കേണ്ടിവരുമോ…വ്യക്തികള്‍ക്ക് മതവും പേരും മാറാന്‍ ഭരണഘടന അനുവാദം നല്കുന്ന രാജ്യത്ത്..രാജ്യത്തിന് മാത്രം പേര് മാറാന്‍ അനുവാദമില്ലാതിരിക്കുമോ…അങ്ങിനെയാണെങ്കില്‍ അത് ജനാധിപത്യമാവില്ല…കാരണം ജനാധിപത്യം ജനങ്ങള്‍ക്കും അവരുടെ വാസസ്ഥലത്തിനും ഒരു പോലെ അവകാശപ്പെട്ടതാണ്..ഭാരതം…ഒട്ടും മോശപ്പെട്ട പേരുമല്ല…ആ പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകള്‍ക്ക് കൂടുതല്‍ ബലം നല്കുന്നതുമാണ്..എനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്..’, എന്നാണ് ഹരീഷ് പേരടി പറഞ്ഞത്.
