തൊഴിലാളിവര്‍ഗ്ഗ ജന്മികള് ആ സ്ത്രീ തൊഴിലാളിയോട് പ്രതികാരം തീര്‍ത്തു; കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി ഹരീഷ് പേരടി
തൊഴിലാളിവര്‍ഗ്ഗ ജന്മികള് ആ സ്ത്രീ തൊഴിലാളിയോട് പ്രതികാരം തീര്‍ത്തു; കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി ഹരീഷ് പേരടി
തൊഴിലാളിവര്‍ഗ്ഗ ജന്മികള് ആ സ്ത്രീ തൊഴിലാളിയോട് പ്രതികാരം തീര്‍ത്തു; കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി ഹരീഷ് പേരടി
ശമ്പളം ലഭിക്കാത്തതിന്റെ പേരില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സ്ഥലം മാറ്റിയ കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍ അഖില എസ് നായര്‍ക്ക് പിന്തുണയുമായി നടന് ഹരീഷ് പേരടി.
ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധച്ച അഖിലയെ പാല ഡിപ്പോയിലേക്കാണ് അധികൃതര്‍ സ്ഥലം മാറ്റിയത്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജനുവരി 11ാം തീയതി മുതല്‍ അഖില ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയിരുന്നത്.
പ്രതിഷേധ ബാഡ്ജ് ധരിച്ച അഖിലയുടെ ചിത്രം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനും കെഎസ്ആര്‍ടിസിയ്ക്കും അപകീപര്ത്തിപ്പെടുത്തിയെന്നാണ് സ്ഥലം മാറ്റ ഉത്തരവില്‍ പറയുന്നത്.
ഫേസ്ബുക്കില്‍ ആണ് ഇദ്ദേഹം പ്രതികരണം നടത്തിയിരിക്കുന്നത്. പലപ്പോഴും നാട്ടില്‍ നടക്കുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളില്‍ എല്ലാം തന്നെ ഇദ്ദേഹം അഭിപ്രായം പറയാറുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ;
ഈ അടുത്ത കാലത്ത് കണ്ട സത്യസന്ധമായ ഒരു തൊഴിലാളി സമരം…കുടുംബം പോറ്റാന്‍ ഒരു സ്ത്രീ നടത്തിയ തുറന്ന പോരാട്ടം…പക്ഷെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അട്ടിപേര്വകാശം സ്വയം ഏറ്റെടുത്ത യജമാനന്മാര്ക്ക് അത് ഇഷ്ടപ്പെട്ടില്ല…
തൊഴിലാളിവര്‍ഗ്ഗ ജന്മികള് ആ സ്ത്രീ തൊഴിലാളിയോട് പ്രതികാരം തീര്‍ത്തു…നവോത്ഥാനം, വനിതാമതില്‍, സ്ത്രിസ്വാതന്ത്ര്യം..ഒരു ഉളുപ്പുമില്ലാതെ നാഴിക്കക്ക് നാല്പത് വട്ടം സ്വന്തം ഭാഷയെ (അമ്മ മലയാളത്തെ) വ്യഭിചരിക്കാന്‍ ഉപയോഗിക്കുന്ന പദങ്ങളായിമാറുന്നു…ക്രാ തുഫു!
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...