Connect with us

‘ദിലീപേട്ടന് സുഖാണോ?’, സോഷ്യല്‍ മീഡിയയില്‍ വൈറലായി ദിലീപിന്റെ മറുപടി

Malayalam

‘ദിലീപേട്ടന് സുഖാണോ?’, സോഷ്യല്‍ മീഡിയയില്‍ വൈറലായി ദിലീപിന്റെ മറുപടി

‘ദിലീപേട്ടന് സുഖാണോ?’, സോഷ്യല്‍ മീഡിയയില്‍ വൈറലായി ദിലീപിന്റെ മറുപടി

ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപ്.

മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്.

മീശമാധവന്‍, സിഐഡി മൂസ, കല്യാണ രാമന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്‍ക്കുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

അതേസമയം നടി കാവ്യ മാധവനുമായിട്ടുള്ള വിവാഹജീവിതം ആരംഭിച്ചതിന് പിന്നാലെ വലിയ വിവാദങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയില്‍ ശിക്ഷ വരെ അനുഭവിക്കേണ്ടി വന്ന ദിലീപ് നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കുറേ കാലം അഭിനയത്തില്‍ നിന്നും വിട്ട് നിന്ന താരം വീണ്ടും സിനിമയില്‍ സജീവമാവുകയാണ്.ഇപ്പോള്‍ നിരവധി പരിപാടികളിലും ഷോപ്പ് ഉദ്ഘാടനങ്ങള്‍ക്കും ക്ഷേത്ര പരിപാടികളിലുമെല്ലാം ദിലീപ് മുഖ്യാതിഥിയായി എത്താറുണ്ട്. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദിലീപ് ഇത്രത്തോളം പൊതുജന മധ്യത്തിലേക്ക് എത്തുന്നത്.

കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര മഹാദേവര്‍ ക്ഷേത്രത്തില്‍ ഉത്രട്ടാതി ഉത്സവത്തിന് അതിഥിയായി എത്തിയിരുന്നത് ദിലീപ് ആയിരുന്നു. പ്രസംഗത്തിനിടെ ആരാധകരോട് സുഖമാണോ എന്ന് ദിലീപ് ചോദിച്ചു. ഇതിന് പിന്നാലെ ആരാധകരിലൊരാള്‍ ദിലീപേട്ടന് സുഖാണോ? എന്ന് തിരിച്ച് ചോദിച്ചു. ഇതിന്റെ ഉത്തരമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

‘ഓ അങ്ങനെയൊക്കെ പോണപ്പാ’ എന്നായിരുന്നു ദിലീപിന്റെ മറുപടി. ഇത് കേട്ട് നിന്ന ജനങ്ങള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് കയ്യടിച്ചു. പ്രസംഗത്തിനിടെ ദിലീപ് പാട്ട് പാടണമെന്നായിരുന്നു കാണികളുടെ ആവശ്യം. പാട്ടും പ്രസംഗവും തനിക്കറിയില്ലെന്ന് പറഞ്ഞെങ്കിലും പ്രേക്ഷകര്‍ വിടാന്‍ തയ്യാറായില്ല. അങ്ങനെയെങ്കില്‍ ഒരു മിമിക്രി എങ്കിലും കാണിക്കൂ എന്നായി.

തുടര്‍ന്ന് ഇന്നസെന്റിനെ അനുകരിക്കാമെന്ന് ദിലീപ് പറഞ്ഞതോടെ ഹര്‍ഷാരവം ഉയര്‍ന്നു. സ്വതസിദ്ധമായ ശൈലിയില്‍ ഇന്നസന്റിനെ അനുകരിച്ച് ദിലീപ് പ്രേക്ഷകരുടെ കയ്യടി നേടി. ദിലീപ് നായകനാകുന്ന ബാന്ദ്ര എന്ന ചിത്രത്തിന്റെ നിര്‍മാതാവ് വിനായക അജിത് കുമാറായിരുന്നു ഉത്സവത്തിന്റെ ഉപദേശകസമിതി പ്രസിഡന്റ്. പാവപ്പെട്ടവര്‍ക്കായുള്ള ചികിത്സാധനസഹായവും പഠനോപകരണങ്ങളും ദിലീപ് വിതരണം ചെയ്തു.

അടുത്തിടെ, മലപ്പുറം താനൂരില്‍ ഷോപ്പിങ് മാള്‍ ഉദ്ഘാടനത്തിന് എത്തിയ ദിലീപിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറിയിരുന്നു. രാവിലെ പത്ത് മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങിലേക്ക് ദിലീപ് എത്തിയപ്പോഴേക്കും ആയിരക്കണക്കിന് പേരാണ് താരത്തെ ഒരുനോക്ക് കാണാന്‍ തടിച്ച് കൂടിയത്. പൊരിവെയിലിലും കഠിന നോമ്പിന്റെ സമയത്തും അവയെല്ലാം സഹിച്ച് ഇത്രയേറെ ജനങ്ങള്‍ പ്രിയതാരത്തെ കാണാനെത്തുമെന്ന് സംഘാടകരും പ്രതീക്ഷിച്ചിരുന്നില്ല.

അതിനാല്‍ തന്നെ ഉദ്ഘാടന ചടങ്ങ് കാണാനെത്തിയ ജനങ്ങളുടെ തിരക്ക് എല്ലാവരേയും അത്ഭുതപ്പെടുത്തി. തന്നെ കാണാനായി വേനല്‍ ചൂട് അവഗണിച്ച് നിന്ന ആരാധകരോട് വളരെ നേരം സംസാരിച്ചശേഷമാണ് ദിലീപ് മടങ്ങിയത്. സദസില്‍ നിന്നും നിരവധിപ്പേര്‍ അദ്ദേഹത്തിന് പെയിന്റിങുകളും മറ്റും സ്‌നേഹ സമ്മാനമായി നല്‍കുകയും ചെയ്തു.

മാളും പരിസരപ്രദേശവും ജനങ്ങളാല്‍ നിറഞ്ഞതിനാല്‍ പല ദിക്കുകളില്‍ നിന്നുമെത്തിയ സിനിമാ പ്രേമികള്‍ മറ്റ് കെട്ടിടങ്ങളുടെ മുകളില്‍ കയറി നിന്നാണ് പ്രിയ താരത്തെ കണ്ടത്. നീല ജീന്‍സും കറുപ്പ് നിറത്തിലുള്ള ഷര്‍ട്ടും കട്ട താടിയുമായി സ്‌റ്റൈലിഷ് ലുക്കിലാണ് ദിലീപ് എത്തിയത്. താനൂരുകാര്‍ക്കൊപ്പം നിന്ന് കിടിലന്‍ ഒരു സെല്‍ഫിയും പകര്‍ത്തിയാണ് ദിലീപ് മടങ്ങിയത്.

More in Malayalam

Trending