Connect with us

ഏകപക്ഷിയമായ ചില കേന്ദ്രങ്ങളില്‍നിന്നുള്ള അടിച്ചമര്‍ത്തല്‍, ഈ പടം കാണണം എന്ന് തീരുമാനിക്കാനുള്ള കാരണം; ഹരീഷ് പേരടി

News

ഏകപക്ഷിയമായ ചില കേന്ദ്രങ്ങളില്‍നിന്നുള്ള അടിച്ചമര്‍ത്തല്‍, ഈ പടം കാണണം എന്ന് തീരുമാനിക്കാനുള്ള കാരണം; ഹരീഷ് പേരടി

ഏകപക്ഷിയമായ ചില കേന്ദ്രങ്ങളില്‍നിന്നുള്ള അടിച്ചമര്‍ത്തല്‍, ഈ പടം കാണണം എന്ന് തീരുമാനിക്കാനുള്ള കാരണം; ഹരീഷ് പേരടി

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ചാവേര്‍ എന്ന ചിത്രം പുറത്തെത്തിയത്. ടിനു പാപ്പച്ചന്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. എന്നാല്‍ ചിത്രത്തിന് വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ലെന്നാണ് ഒരുവിഭാഗത്തിന്റെ പ്രതികരണം. മനഃപൂര്‍വ്വമായ ഡീഗ്രേഡിംഗ് നടക്കുന്നുവെന്നും പറയപ്പെടുന്നു. ഈ അവസരത്തില്‍ നടന്‍ ഹരീഷ് പേരടി കുറിച്ച കാര്യങ്ങളാണ് ശ്രദ്ധേനേടുന്നത്.

സിനിമകക്കെതിരെ ഏകപക്ഷിയമായ ചില കേന്ദ്രങ്ങളില്‍നിന്നുള്ള അടിച്ചമര്‍ത്തലുണ്ടെന്നും അതുകൊണ്ട് നാളെ താന്‍ സിനിമ കാണാന്‍ പോകുക ആണെന്നും ഹരീഷ് പേരടി പറഞ്ഞു. കാണരുത് എന്ന് പറഞ്ഞത് കാണുക എന്നുള്ളതാണ് നമ്മുടെ സാംസ്‌കാരി പ്രവര്‍ത്തനം എന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നും ഹരീഷ് കുറിച്ചു.

‘ചാവേര്‍…നാളെ രാവിലെ 10 മണിയുടെ ഷോക്ക് ലുലുവില്‍ ബുക്ക് ചെയ്തു…ഈ പടം കാണണം എന്ന് തീരുമാനിക്കാനുള്ള കാരണം…ഈ പടം കാണരുത്..കാണരുത്..എന്ന് ഈ സിനിമകക്കെതിരെയുള്ള ഏകപക്ഷിയമായ ചില കേന്ദ്രങ്ങളില്‍നിന്നുള്ള അടിച്ചമര്‍ത്തലാണ്…അങ്ങിനെയാണെങ്കില്‍ ഇത് കണ്ടേ പറ്റു…കാണരുത് എന്ന് പറഞ്ഞത് കാണുക എന്നുള്ളതാണ് നമ്മുടെ സാംസ്‌കാരിക പ്രവര്‍ത്തനം എന്ന് ഞാന്‍ വിശ്വസിക്കുന്നു..ബാക്കി നാളെ…’, എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

ജോയ് മാത്യു തിരക്കഥ എഴുതിയ ചിത്രമാണ് ചാവേര്‍. രാഷ്ട്രീയവും ജാതി വിവേചനും പ്രണയവുമെല്ലാം ഇഴപിരിഞ്ഞ് കിടക്കുന്ന ഗൗരവമാര്‍ന്ന പ്രമേയത്തെ തന്റെ സ്വതസിദ്ധമായ ശൈലികൊണ്ട് ടിനു അവതരിപ്പിച്ചിരിക്കുന്നു. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സും കാവ്യ ഫിലിം കമ്പനിയുമാണ് നിര്‍മാണം. ആന്റണി വര്‍ഗീസ്, മനോജ് കെ യു, അര്‍ജുന്‍ അശോകന്‍തുടങ്ങി വലിയ അഭിനേതാക്കളുടെ നിര തന്നെ ചിത്രത്തിലുണ്ട്. ഒക്ടോബര്‍ 5ന് ആയിരുന്നു ചാവേറിന്റെ റിലീസ്.

Continue Reading
You may also like...

More in News

Trending

Recent

To Top