Bollywood
കിംഗ് ഖാന് ഇന്ന് പിറന്നാൾ;ആകാംക്ഷയോടെ ആരാധകർ!
കിംഗ് ഖാന് ഇന്ന് പിറന്നാൾ;ആകാംക്ഷയോടെ ആരാധകർ!
By
ബോളിവുഡ് മാത്രമല്ല മറ്റെല്ലാ ഭാഷകളിലും ആരാധകരുള്ള നടനാണ് ഷാരുഖ് ഖാൻ.താരത്തിന് ഏറെ പിന്തുണയാണ് എങ്ങുനിന്നും ലഭിക്കുന്നത്.കാലങ്ങളായി ബോളിവുഡ് റൊമാന്റിക് ഹീറോ എന്ന പദവി എന്നും ഈ കൈയ്യിൽ ഭദ്രമാണ്.ബോളിവുഡിന്റെ കിംഗ് ഷാരുഖ് ഖാൻ ഏവരുടെയും പ്രിയങ്കരനാണ്.ഇന്ന് കിംഗ് ഖാൻറെ ജന്മദിനമാണ് .പ്രേക്ഷകർ ഒന്നടങ്കം സർപ്രൈസിനായുള്ള കാത്തിരിപ്പിലാണ്. ലോകമെബാടും ആരാധകരുള്ള താരമാണ് ഷാരൂഖാൻ.ബോളിവുഡ് അടക്കി ഭരിച്ച റൊമാന്റിക് ഹീറോ ആണ് ഷാരൂഖ് ഖാൻ താരത്തിന്റെ ചിത്രങ്ങൾ ബോളിവുഡിൽ മാത്രമല്ല ലോകമെങ്ങും ഏറെ ആരാധകരുണ്ട് താരത്തിന്.താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെയും വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അഭിനയത്തിന്റെ കാര്യത്തിൽ മാത്രമല്ല, കുസൃതിത്തരങ്ങളിലും നർമബോധത്തിലും കൂടി പ്രശസ്തനാണ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. സിനിമകളിൽ നിന്നും ചെറിയ ഇടവേളയെടുത്ത് നിൽക്കുകയാണെങ്കിലും ആരാധകരെ വിനോദിപ്പിക്കാൻ എന്തെങ്കിലുമൊക്കെയായി അദ്ദേഹം ഇടയ്ക്കിടെ എത്തുന്നുണ്ട്.ഒരു ചെറിയ ഇടവേളയ്ക്കു ശേഷം സിനിമയിൽ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് ഷാരൂഖ് ഖാൻ. തന്റെ ജന്മദിനമായ ഇന്ന് കിംഗ് ഖാൻ പുതിയ പ്രോജക്ടുകൾ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
അതേ സമയം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ് മാസ്ത്രയിൽ ഷാരൂഖ് അതിഥി താരമായി അഭിനയിക്കുന്നുണ്ട്. അമിതാഭ് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരാണ് ബ്രഹ് മാസ്ത്രയിലെ പ്രധാന താരങ്ങൾ. ഫാന്റസി,അഡ്വഞ്ചർ ഗണത്തിൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കരൺ ജോഹറും രൺബീർ കപൂറും അയൻ മുഖർജിയും ചേർന്നാണ്. തെലുങ്ക് സൂപ്പർ സ്റ്റാർ നാഗാർജുനയും ഡിബിൾ കപാഡിയയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഡിസംബറിൽ ഷാരൂഖ് ഖാൻ അഭിനയിക്കുന്ന ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
ആനന്ദ് എൽ.റോയ് സംവിധാനം ചെയ്ത സീറോ ആണ് ഒടുവിൽ റിലീസ് ചെയ്ത ഷാരൂഖ് ചിത്രം.സീറോയുടെ പരാജയത്തെ തുടർന്നാണ് ഷാരൂഖ് ചെറിയൊരു ബ്രേക്കെടുത്തത്.
happy birthday shahrukh khan
