Malayalam
ലിപ് ലോക് രംഗത്തില്‍ അഭിനയിക്കുമ്പോൾ ഒന്നിലധികം ആലോചിക്കണം, അന്ന് സംഭവിച്ചത്!
ലിപ് ലോക് രംഗത്തില്‍ അഭിനയിക്കുമ്പോൾ ഒന്നിലധികം ആലോചിക്കണം, അന്ന് സംഭവിച്ചത്!
2005-ൽ ബോയ് ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ സിനിമയിലെത്തി ഇതിനോടകം 25-ലേറെ ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് ഹണി റോസ് . സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒട്ടേറെ ആരാധകരെ നേടിയ ഹണി റോസ് തെലുങ്ക് ചിത്രങ്ങളിളിലും ഇതിനോടകം തന്നെ തന്റെ സ്വാധീനം ചെലുത്തി കഴിഞ്ഞിരിക്കുന്നു
ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഹണി റോസ് സിനിമയില്‍ ചെയ്തിട്ടുള്ള ഗ്ലാമറസ് റോളുകളുടെ പേരില്‍ ചില വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. അതിലൊന്ന് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ വേഷവും വണ്‍ ബൈ ടു എന്ന സിനിമയിലെ ലിപ് ലോക് രംഗവുമായിരുന്നു. നടന് മുരളി ഗോപിയുമായിട്ടുള്ള ലിപ് ലോക് രംഗമായിരുന്നത്. വിവാദങ്ങളും വിമര്‍ശനങ്ങളും വന്നതോടെ ഇതേ കുറിച്ച് വലിയ ചര്‍ച്ചകളും ഉണ്ടായിരുന്നു. താരങ്ങള്‍ ഇതേ കുറിച്ച് കാര്യമായ തുറന്ന് പറച്ചില് നടത്തിയില്ലെങ്കിലും ഹണി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇനി ലിപ്ലോക് രംഗത്തില്‍ അഭിനയിക്കുമ്പോള്‍ താന്‍ ഒന്നിലധികം തവണ ആലോചിക്കുമെന്ന് കൂടി ഹണി റോസ് പറയുന്ന വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്. ‘ഇനി ലിപ് ലോക് രംഗത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് ഞാന്‍ ഒന്ന് ആലോചിക്കും. വണ്‍ ബൈ ടു വിലെ ലിപ് ലോക് രംഗം നേരത്തെ അവര്‍ പറഞ്ഞിട്ടുണ്ടായിരുന്നില്ല. അതില്‍ എന്റെ കഥാപാത്രം ജീവന് തുല്യം സ്നേഹിക്കുന്ന ഒരു വ്യക്തി മരിച്ച് പോവുന്നു. എന്നാല്‍ പെട്ടെന്ന് അയാള്‍ എന്റെ കഥപാത്രത്തിന് മുന്നില്‍ വന്ന് നില്ക്കുന്ന ഒരു സീന്‍ ആണ്.
ആലോചിച്ച് നോക്കിയപ്പോള്‍ ആ രംഗത്തില്‍ ലിപ് ലോക് ചെയ്യുന്നതില്‍ പ്രശ്നമൊന്നും ഇല്ല എന്ന് തോന്നി. കാരണം ആ കഥയും കഥാപാത്രവും അത് അര്‍ഹിക്കുന്നുണ്ട്. ‘ ആ ലിപ് ലോക് രംഗത്തില്‍ അഭിനയിച്ചതില്‍ തനിക്ക് തെറ്റും തോന്നിയിരുന്നില്ലെങ്കിലും ആ സീന്‍ പബ്ലിക്കായി ഉപയോഗിച്ചത് വിഷമിപ്പിച്ചുവെന്നും താരം പറയുന്നു. നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന പല കാര്യങ്ങളും മോശമാകും. ഇനി ഒരു ലിപ് ലോക് രംഗം വരികയാണെങ്കില്‍ താന്‍ പത്ത് തവണ എങ്കിലും ചിന്തിച്ച് മാത്രമേ തീരുമാനമെടുക്കു. എനിക്ക് വിഷമം തോന്നിയത് എപ്പോഴാണെന്ന് വെച്ചാല്‍ അവര്‍ ഈ സീന്‍ എടുത്തു അതിന്റെ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചു. കഥാപാത്രം ആവശ്യപ്പെട്ടത് കൊണ്ട് മാത്രമാണ് അങ്ങനെ ചെയ്തതെന്നും ഹണി റോസ് സൂചിപ്പിക്കുന്നു
