കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; കേരളത്തിന്റെ ദത്തുപുത്രി ഹനാന് നട്ടെല്ലിന് പരിക്ക് !! പ്രാർത്ഥനയുമായി ആയിരങ്ങൾ…
കുടുംബം പോറ്റാനായി മീന്‍ വിൽപ്പന നടത്തിയതിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായ കോളജ് വിദ്യാര്‍ത്ഥിനി ഹനാന് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ഹനാന് പരിക്കേറ്റു. ഇന്നു രാവിലെയായിരുന്നു അപകടം. ദേശീയപാതയില്‍ കൊടുങ്ങല്ലൂരില്‍ വച്ചുണ്ടായ കാറപകടത്തിലാണ് ഹനാന് പരിക്കേറ്റത്.
അപകടം നടന്ന ഉടന്‍ ഹനാനെ കൊടുങ്ങല്ലൂരിലെ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഹനാന്റെ നട്ടെല്ലിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കോഴിക്കോട് വെച്ച് നടന്ന ഒരു പരിപാടിക്ക് ശേഷം തിരികെ വരുമ്പോഴായിരുന്നു അപകടം.
ഹനാന് സഞ്ചരിച്ച കാറിന് കുറുകെ മറ്റൊരു വാഹനം വരികയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...