നിരവധി ആരാധകരുള്ള, പ്രശസ്ത ഗായകന് എഡ് ഷീറന്റെ പുറത്തിറങ്ങാത്ത പാട്ടുകള്‍ മോഷ്ടിച്ച് ഡാര്‍ക്ക് വെബ്ബില്‍ വിറ്റ ഹാക്കര്‍ക്ക് 18 മാസം തടവ് ശിക്ഷ വിധിച്ചു. ഗായകരുടെ ഡിജിറ്റല്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്താണ് 23കാരനായ അഡ്രിയന്‍ വ്യാസോവ്സ്കി പാട്ടുകള്‍ മോഷ്ടിച്ചത്.
ഷീറന്റെ പാട്ടുകളും റാപ്പര്‍ ലില്‍ ഉസി വേര്‍ട്ടിന്റെ 12 പാട്ടുകളുമാണ് ക്രിപ്റ്റോ കറന്‍സിയ്ക്ക് വിറ്റത്. 1.20 കോടിയിലേറെ രൂപയാണ് ഇയാള്‍ ഇതിലൂടെ നേടിയത്. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് െ്രെഡവില്‍ നിന്ന് 89 ഗായകരുടെ പുറത്തിറങ്ങിയിട്ടില്ലാത്ത 1263 പാട്ടുകള്‍ കണ്ടെടുത്തത്.
പ്രതിയുടെ ആപ്പിള്‍ മാക്ക് ലാപ്ടോപ്പില്‍ ഷീറന്റെയും വെര്‍ട്ടിന്റേയും പാട്ടുകള്‍ ഉള്‍പ്പടെ 565 ഓളം ഓഡിയോ ഫയലുകളും പൊലീസ് കണ്ടെത്തി. സ്പൈര്‍ഡാര്‍ക്ക് എന്ന പേരിലാണ് ഇയാള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് പാട്ടുകള്‍ മോഷ്ടിച്ചത്.
ക്രിപ്റ്റോ കറന്‍സി അക്കൗണ്ട് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ഇമെയില്‍ ഐഡിയും ഐപി അഡ്രസും കണ്ടെത്തിയതോടെയാണ് പ്രതിയിലേക്ക് എത്തിയത്. ബിറ്റ്കോയിന് ഇടപാടാണ് ഇയാള്‍ നടത്തിയത്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...