Connect with us

ബാല ചെയ്യുന്ന കാര്യങ്ങൾ നല്ലതാണ്, പക്ഷെ എലിസബത്തിന്റെ ഒപ്പം ജീവിക്കണമെന്ന് ആരാധിക; നടന്റെ പ്രതികരണം ഇങ്ങനെ !

Movies

ബാല ചെയ്യുന്ന കാര്യങ്ങൾ നല്ലതാണ്, പക്ഷെ എലിസബത്തിന്റെ ഒപ്പം ജീവിക്കണമെന്ന് ആരാധിക; നടന്റെ പ്രതികരണം ഇങ്ങനെ !

ബാല ചെയ്യുന്ന കാര്യങ്ങൾ നല്ലതാണ്, പക്ഷെ എലിസബത്തിന്റെ ഒപ്പം ജീവിക്കണമെന്ന് ആരാധിക; നടന്റെ പ്രതികരണം ഇങ്ങനെ !

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ലാത്ത നടന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് ബാല. പുതിയ വിശേഷങ്ങളെല്ലാം നടൻ ഫേസ്‌ബുക്കിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം വൈറലായി മാറാറുമുണ്ട്.

അമൃത സുരേഷും ബാലയും വേർപിരിഞ്ഞത് ആരാധകരെ സംബന്ധിച്ച് വലിയ സങ്കടകരമായ വാർത്തയായിരുന്നു. മകൾ അവന്തികയ്ക്ക് ഒരു വയസ് മാത്രം പ്രായമുള്ളപ്പോൾ അമൃതയും ബാലയും ഒരുമിച്ച് പങ്കെടുത്ത ഒന്നും ഒന്നും മൂന്ന് എന്ന ഷോയുടെ വീഡിയോ ഇപ്പോഴും വൈറലാണ്.മകൾക്ക് ഒരു വയസ് പ്രായമുള്ളപ്പോൾ തന്നെ അമൃത ബാലയുമായി വേർപിരിഞ്ഞ് സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നു.പാട്ടിലും നൃത്തത്തിലുമെല്ലാം കഴിവുള്ള കൊച്ചുമിടുക്കിയാണ് അമൃതയുടെയും ബാലയുടെയും മകൾ അവന്തിക. രണ്ട് വർഷം മുമ്പ് ബാല രണ്ടാമതും വിവാഹിതനായി. എലിസബത്താണ് ഇപ്പോൾ ബാലയുടെ ഭാര്യ.

ബാലയെ പോലെ തന്നെ ഭാര്യ എലിസബത്തും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ്. ഇരുവരും ഒരുമിച്ചെത്തുന്ന വീഡിയോകളും അഭിമുഖങ്ങളുമെല്ലാം വലിയ ശ്രദ്ധ നേടാറുണ്ട്.

എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീഡിയോകളിൽ മറ്റും ഇരുവരെയും ഒരുമിച്ചു കാണാത്തത് ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. ബാല കൂടെയില്ലാതെ എലിസബത്ത് പിറന്നാൾ ആഘോഷിച്ചതും എലിസബത്ത് കൂടെയില്ലാത്ത ബാല വീഡിയോകളുമായി എത്തുന്നതുമൊക്കെ ഇവർ പിണക്കത്തിലാണെന്ന സംശയങ്ങൾക്ക് കാരണമായിരിക്കുകയാണ്. സന്തോഷത്തോടെ കഴിഞ്ഞിരുന്ന ദമ്പതികൾക്കിടയിൽ എന്ത് സംഭവിച്ചു എന്ന ആശയക്കുഴപ്പത്തിലാണ് ആരാധകർ. അതിനിടെ താനിപ്പോൾ ചെന്നൈയിൽ അമ്മയുടെ കൂടെയാണ് എന്ന് പറഞ്ഞുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് ബാല. ഫേസ്‌ബുക്കിൽ പങ്കുവച്ച വീഡിയോയിൽ അമ്മ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ബാല വ്യക്തമാക്കി. ഇതിനു താഴെ എലിസബത്തിനെ കുറിച്ചുള്ള ചോദ്യങ്ങളുമായി എത്തുകയാണ് ആരാധകർ. അതേ സമയം, എലിസബത്ത് അവരുടെ വീട്ടിലാണ്. അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിതത്തിലെ ഇത്തിരി വലിയ സന്തോഷങ്ങൾ എലിസബത്ത് ആഘോഷമാക്കുകയാണ്.

വീട്ടുകാർക്ക് ഒപ്പമാണ് എലിസബത്ത് പിറന്നാൾ ആഘോഷിച്ചതെല്ലാം. അതിനു മുൻപ് താൻ ഒരു വിഷമത്തിലാണെന്നും തനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്നും പറഞ്ഞ് എലിസബത്ത് ഒരു പോസ്റ്റും പങ്കുവച്ചിരുന്നു. ഇതൊക്കെയാണ് ബാലയും എലിസബത്തും തമ്മിൽ എന്തോ പ്രശ്നമുണ്ടെന്ന സംശയത്തിലേക്ക് ആരാധകരെ കൊണ്ടെത്തിച്ചത്. പിന്നാലെ ഓരോ ദിവസം ഒരു പുതിയ പോസ്റ്റുമായി എലിസബത്ത് സോഷ്യൽ മീഡിയയിൽ സജീവമാവുകയുണ്ടായി. എന്നാൽ ബാലയെ കുറിച്ച് എവിടെയും സംസാരിക്കാൻ തയ്യാറായിരുന്നില്ല. മറുവശത്തു ബാലയും പോസ്റ്റുകളുമായി എത്തിയിരുന്നു. എലിസബത്തിനെ കുറിച്ചൊന്നും ബാലയും സംസാരിച്ചിരുന്നില്ല.

എന്നാൽ ഇപ്പോഴിതാ എലിസബത്തുമായുള്ള പിണക്കങ്ങൾ തീർക്കണം എന്ന മട്ടിൽ വന്ന ഒരു കമന്റിനോട് പ്രതികരിച്ചിരിക്കുകയാണ് ബാല. സോഷ്യൽ മീഡിയയിൽ നിന്നും കുറച്ചു നാളത്തേക്ക് താൻ ബ്രേക്ക് എടുക്കുന്നു എന്ന് അറിയിച്ചുകൊണ്ട് ബാല പങ്കുവച്ച വീഡിയോക്ക് താഴെയാണ് കമന്റ്. കുടുംബത്തിന്റെ ചില ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുണ്ട് എന്ന് ബാല വീഡിയോയിൽ പറഞ്ഞു. അതേ സമയം താൻ ഇതുവരെ ചെയ്ത ചില പ്രവർത്തനങ്ങളുടെ അപ്‌ഡേറ്റുകൾ സോഷ്യൽ മീഡിയയിൽ എത്തിക്കും എന്നും ബാല അറിയിച്ചു. ഇതിനു താഴെയാണ് ഉപദേശ കമന്റുമായി ആരാധിക എത്തിയത്. ‘ബാല ചെയ്യുന്ന കാര്യങ്ങൾ നല്ലതാണ്. ഭാര്യ എലിസബത്തിനൊപ്പം താമസിക്കണം. ഞങ്ങൾ എല്ലാപേരും ഹാപ്പിയാകും. ഇതൊരു അഭ്യർത്ഥനയാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’ എന്ന് പറഞ്ഞാണ് കമന്റ്.

ബാല മറുപടിയും നൽകി. ‘ഒരു പൊതു പ്ലാറ്റ്‌ഫോമിൽ, മറ്റൊരാളുടെ കുടുംബത്തെപ്പറ്റി യാതൊരു അറിവും ഇല്ലാതെ ഉപദേശം നൽകരുത്. കുടുംബം നന്നായി പോകുന്നു. താങ്കളുടെ കുടുംബത്തെ നന്നായി നോക്കുക,’ എന്നായിരുന്നു ബാലയുടെ ഉപദേശം. അത്യന്തം ബഹുമാനത്തോടെയാണ് ഇക്കാര്യം പറയുന്നത് എന്നും ബാല വ്യക്തമാക്കി. നേരത്തെയും കുറച്ചുകാലം എലിസബത്ത് സ്വന്തം വീട്ടിൽ പോയി നിന്നിരുന്നു. അന്നും എലിസബത്തും ബാലയും പിരിഞ്ഞെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുകയുണ്ടായി. എന്നാൽ ഇരുവരും വീഡിയോയിൽ ഒന്നിച്ചെത്തിയതോടെ ആ അഭ്യൂഹങ്ങൾ കെട്ടടങ്ങി.

മകളുടെ പിറന്നാൾ ദിനത്തിൽ മാധ്യമപ്രവർത്തകർ ആരും വിളിച്ചില്ലെന്നും തന്നെയും മകളെയും മറന്നുപോയോ എന്നും ഉള്ള ചോദ്യവുമായിട്ടാണ് ബാല എത്തിയത്. അമൃതയുമായി വേർപിരിഞ്ഞശേഷം മകളെ കാണാൻ ബാലയ്ക്ക് അവസരം ലഭിക്കാറില്ല. അവസാനമായി മകളെ ബാല കണ്ടത് ആശുപത്രികിടക്കയിൽ വെച്ചാണ്. മകളെയാണ് താൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതെന്ന് ബാല ഇടയ്ക്കിടെ പറയാറുണ്ട്.ഡെലിവറി കഴിഞ്ഞസമയം ആദ്യമായി മകളെ പാപ്പു എന്ന് വിളിക്കുന്നത് താൻ ആണെന്ന് ബാല പറയുന്ന വീഡിയോ വീണ്ടും ശ്രദ്ധയാകര്ഷിക്കുന്നുണ്ട് ..’എന്റെ മോളെ ആദ്യമായി പാപ്പു എന്ന പേര് നൽകി വിളിക്കുന്നത് ഞാനാണ്. അവളുടെ പേര് അവന്തികയെന്ന് വെച്ചതും ഞാനാണ്.’ ‘

പേര് എയിൽ തുടങ്ങണം എന്ന് പറഞ്ഞത് അമൃതയായിരുന്നു. അമൃതയുടെ തീരുമാനം ആയിരുന്നു അത്. അവന്തിക എന്നാൽ ശിവനുമായി ബന്ധമുള്ളതാണ്. പ്രിൻസസാണ് അവന്തിക. എന്റെ മകൾക്ക് ഇപ്പോൾ അച്ഛൻ എന്നുപറയുന്ന ആളില്ല. ഞാൻ അകന്നാണ് നിൽക്കുന്നത്.”മനസ്സ് കൊണ്ട് എന്റെ മകൾ… അവൾക്കൊപ്പമാണ് ഞാൻ. ന്യായം കൊണ്ടുമാകാം. പക്ഷെ നിയമപരമായി ഞാൻ അകന്നുനിൽക്കുന്നു. എന്റെ മകൾ വളർന്നുവരുമ്പോൾ ഈ വാക്കുകൾ ഒന്നും കേൾക്കാൻ പാടില്ല. പത്തുവയസ് കഴിഞ്ഞാൽ എല്ലാവർക്കും യുട്യൂബ് തുറന്നുകഴിഞ്ഞാൽ എല്ലാ വീഡിയോസും റീൽസും കാണാൻ കഴിയും.’എന്നുള്ള ഒരച്ഛന്റെ വേവലാതിയും ബാല പങ്ക് വെച്ചിരുന്നു

കരൾ മാറ്റ ശാസ്ത്രകിയ കഴിഞ്ഞ് വിശ്രമത്തിൽ കഴിയുകയായിരുന്ന ബാലയ്ക്ക് കരുത്തായി കൂടെയുണ്ടായിരുന്നത് എലിസബത്താണ്. വീണ്ടും വീഡിയോകളിൽ ഇരുവരും ഒന്നിച്ചെത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

More in Movies

Trending

Recent

To Top