Connect with us

അഹമ്മദാബാദ് വിമാനദുരന്തത്തിൽ ഗുജറാത്തി സംവിധായകൻ മഹേഷ് ജിറാവാലയും മരണപ്പെട്ടു; മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറാകാതെ ബന്ധുക്കൾ

News

അഹമ്മദാബാദ് വിമാനദുരന്തത്തിൽ ഗുജറാത്തി സംവിധായകൻ മഹേഷ് ജിറാവാലയും മരണപ്പെട്ടു; മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറാകാതെ ബന്ധുക്കൾ

അഹമ്മദാബാദ് വിമാനദുരന്തത്തിൽ ഗുജറാത്തി സംവിധായകൻ മഹേഷ് ജിറാവാലയും മരണപ്പെട്ടു; മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറാകാതെ ബന്ധുക്കൾ

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിൽ ഗുജറാത്തി സംവിധായകൻ മഹേഷ് ജിറാവാലയും മരണപ്പെട്ടുവെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം. മഹേഷ് വിമാനത്തിലെ യാത്രക്കാരനല്ലായിരുന്നു. എന്നാൽ അപകടം നടക്കുന്ന സമയത്ത് അദ്ദേഹം സംഭവ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം.

ഡിഎൻഎ പരിശോധനയിലാണ് മഹേഷ് ജിറാവാലയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അപകടത്തിന് പിന്നാലെ മഹേഷിനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് പല സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. എന്നാൽ മഹേഷിന്റെ മരണം വിശ്വസിക്കാനാവാത്ത ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ ആദ്യം തയാറായിരുന്നില്ല. ശേഷം ഡിഎൻഎ റിപ്പോർട്ടും കത്തിക്കരിഞ്ഞ മ​ഹേഷിന്റെ സ്കൂട്ടറും കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷമാണ് മൃതദേഹം ഏറ്റെടുത്തത്.

ആശ പഞ്ചലും വൃതി തക്കറും ഒന്നിച്ച് 2019-ൽ പുറത്തിറങ്ങിയ ‘കോക്ക്ടെയിൽ പ്രേമി പാ​ഗ് ഓഫ് റിവഞ്ച്’ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തിരുന്നു. കൂടാതെ നിരവധി വീഡിയോ ​ഗാനങ്ങളും പരസ്യങ്ങളും മ​ഹേഷ് സംവിധാനം ചെയ്തിട്ടുണ്ട്. പ്രൊഡക്ഷകൻസ് എന്ന നിർമാണ കമ്പനിയുടെ സിഇഒയുമായിരുന്നു മ​ഹേഷ്.

അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം നിമിഷങ്ങൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നു. ഉച്ചയ്ക്ക് 1:40 ന് മേഘാനി നഗർ പ്രദേശത്തെ മെഡിക്കൽ കോളജ് ഹോസ്റ്റൽ സമുച്ചയത്തിലേക്ക് പതിച്ച് തീപിടിക്കുകയായിരുന്നു.

അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. തകർന്ന് 28 മണിക്കൂറിന് ശേഷം തിങ്കളാഴ്ചയാണ് തകർന്ന എയർ ഇന്ത്യ വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത്. എന്നാൽ ബ്ലാക്ക് ബോക്സിന് സാരമായ കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. വിവരങ്ങൾ വീണ്ടെടുക്കാൻ അമേരിക്കയുടെ സഹായം തേടുമെന്നാണ് സൂചന.

More in News

Trending

Recent

To Top