Malayalam
എന്റെ ജീവിതം കൂടുതൽ മനോഹരമാക്കി, താമശയും വഴക്കുകളും സൗഹൃദവും നിറഞ്ഞ ഒരു വർഷം; കുറിപ്പുമായി ജിപി; വിവാഹ വാർഷിക ആശംസകളുമായി ആരാധകർ
എന്റെ ജീവിതം കൂടുതൽ മനോഹരമാക്കി, താമശയും വഴക്കുകളും സൗഹൃദവും നിറഞ്ഞ ഒരു വർഷം; കുറിപ്പുമായി ജിപി; വിവാഹ വാർഷിക ആശംസകളുമായി ആരാധകർ
മലയാള മിനിസ്‌ക്രീൻ ബിഗ്‌സ്‌ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്. തൃശ്ശൂർ വടക്കുനാഥ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും താലികെട്ട്. വിവാഹത്തിന് പിന്നാലെ തങ്ങളുടെ ചെറിയ വിശേഷങ്ങൾ വരെ യൂട്യൂബ് ചാനലിലൂടെ ജിപിയും ഗോപികയും പങ്കുവെയ്ക്കാറുണ്ട്. നിരവധി പേരാണ് സ്നേഹം അറിയിക്കുന്നതും. സോഷ്യൽ മീഡിയയുടെ ക്യൂട്ട് കപ്പിൾസാണ് ഇരുവരും.
കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹ വാർഷകം. ഇപ്പോൾ വിവാഹ വാർഷികത്തിൽ ജി പി പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡയയിൽ വൈറലായി മാറുന്നത്. എനിക്ക് ഒരാളെ ഇത്രമാത്രം സ്നേഹിക്കാൻ കഴിയുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ആരെങ്കിലും എന്നെ ഇത്രത്തോളം മനസ്സിലാക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു.
കൃത്യ സമയത്ത് നീ എന്റെ ജീവിതത്തിലേയ്ക്ക് മനോഹരമായി പ്രവേശിച്ചു. എന്റെ സന്തോഷകരമായ ജീവിതം കൂടുതൽ മനോഹരമാക്കി. എനിക്ക് വളരെ അനുഗ്രഹമായി തോന്നുന്നു. നിനക്ക് സങ്കല്പിക്കാൻ കഴിയുന്നതിലും കൂടുതൽ ഞാൻ നിന്നെ സ്നേഹിക്കുന്നു. താമശയും വഴക്കുകളും സൗഹൃദവും നിറഞ്ഞ ഒരു വർഷം. നമ്മൾ ആഘോഷിക്കുന്നു എന്നാണ് ജിപി കുറിച്ചത്.
പിന്നാലെ നിരവധിപേരാണ് ജിപി ക്കും ഗോപികയ്ക്കും വിവാഹവാർഷിക ആശംസകളുമായി എത്തിയിരിക്കുന്നത്. പ്രണയ വിവാഹമാണ് എന്നായിരുന്നു എല്ലാവരും കരുതിയിരുന്നതെങ്കിലും തങ്ങളുടേത് അറേഞ്ച്ഡ് മാരേജ് ആണെന്ന് ഇരുവരും പറയുകയായിരുന്നു. എങ്ങനെയാണ് വിവാഹ ആലോചന വന്നതെന്നും വിവാഹത്തിലേക്ക് എത്തിയതെന്നുമൊക്കെ രണ്ട് പേരും പറഞ്ഞിരുന്നു.
ജിപിയുടെ അച്ഛന്റെ അനുജത്തി മേമയും ഗോപികയുടെ അച്ഛന്റെ ചേച്ചിയും കൂട്ടുകാരാണ്. പതിനഞ്ച് വർഷത്തെ സുഹൃദം അവർക്കിടയിലുണ്ട്. അവരാണ് ജിപിയും ഗോപികയും വിവാഹിതരായാൽ നന്നാകുമെന്ന് ആദ്യം മനസിലാക്കിയതും അതിനുള്ള എല്ലാ മുൻകയ്യും എടുത്തതും. അവർ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള സംഭാഷണത്തിന്റെ ഫലമായിട്ടാണ് ജിപിഗോപിക വിവാഹം നടന്നത്.
നേരത്തെ, വിവാഹം കഴിഞ്ഞിട്ട് ആറ് മാസം തികഞ്ഞ വേളയിൽ ഇതിന‍്റെ ആഘോഷചിത്രങ്ങളും രണ്ടാളും പങ്കുവെച്ചിരുന്നു. ഇരുവരും കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. എന്നാൽ മുഴുവൻ കേക്ക് ആയിരുന്നില്ല മുറിച്ചത്. പകുതി കേക്ക് ആയിരുന്നു തയ്യാറാക്കിയിരുന്നത്. ഒരാഴ്ചയോളം നീണ്ടു നിന്ന വിവാഹമായിരുന്നു ഇവരുടേത്. ഹൽദി, മെഹന്ദി, അയനിയൂണ് ചടങ്ങുകളുടെ എല്ലാം വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു.
അതേസമയം, മിനിസ്‌ക്രീനിൽ മാത്രം തിളങ്ങി നിന്നിരുന്ന ഗോപിക ബിഗ്‌സ്‌ക്രീനിലേയ്ക്കും എത്തുകയാണ്. നായികയായി ആണ് താരം അഭിനയിക്കുന്നത് എന്നാണ് വിവരം. തന്റെ ഭാര്യ ഏറെ ഭാഗ്യവതിയാണ് എന്നാണ് ഗോപിക സിനിമയിൽ അഭിനയിക്കാൻ പോകുന്നതിനെക്കുറിച്ച് ജി പി പറഞ്ഞത്. മാളികപ്പുറം എന്ന ചിത്രത്തിന്റെ ടീം ആണ് സുമതി വളവ് എന്ന ചിത്രം ഒരുക്കുന്നത്. അർജുൻ അശോകനാണ് നായകൻ ആയി എത്തുന്നത്.
തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ഹൊറർ കോമഡി ഗണത്തിലാണ് ഒരുങ്ങുന്നത്. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ രഞ്ജിൻ രാജ് ആണ്. നടൻ ആണെങ്കിലും അവതാരകൻ എന്ന നിലയിലാണ് ജിപിയെ പ്രേക്ഷകർ അടുത്തറിയുന്നത്. എംജി ശശി സംവിധാനം ചെയ്ത ‘അടയങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ജിപി മലയാളം പ്രേക്ഷകർക്കിടയിൽ പ്രശസ്തി നേടിയത്. തുടർന്ന് നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ‘ഡാഡി കൂൾ,’ ‘ഐജി,’ ‘വർഷം’, ‘പ്രേതം 2’ എന്നിവ ജി പിയുടെ ശ്രദ്ധേയമായ ചില ചിത്രങ്ങളാണ്. അതേസമയം, ഗോപികയാകട്ടെ ബാലതാരമായി ആണ് അഭിനയത്തിലേയ്ക്ക് എത്തുന്നത്. ‘ശിവം’, ‘ബാലേട്ടൻ’ തുടങ്ങിയ സിനിമകളിൽ ബാലതാരമായാണ് ഗോപിക തന്റെ കരിയർ ആരംഭിച്ചത്.
