Uncategorized
ഞാന്‍ മുന്‍പ് നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ടെങ്കിലും ഈ അവാര്‍ഡ് എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രധാനപ്പെട്ടതാണ്; സന്തോഷം പങ്കുവെച്ച് ഗോവിന്ദ് പത്മസൂര്യ
ഞാന്‍ മുന്‍പ് നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ടെങ്കിലും ഈ അവാര്‍ഡ് എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രധാനപ്പെട്ടതാണ്; സന്തോഷം പങ്കുവെച്ച് ഗോവിന്ദ് പത്മസൂര്യ
മലയാള മിനിസ്ക്രീന്‍ ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ദോവിന്ദ് പത്മസൂര്യയും. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്. തൃശ്ശൂര്‍ വടക്കുനാഥ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും താലികെട്ട്. പിന്നാലെ വമ്പന്‍ പാര്‍ട്ടിയും ഇരുവരും നടത്തിയിരുന്നു. വിവാഹത്തിന് ഒരാഴ്ച മുന്നേ തന്നെ വിവാഹ ആഘോഷ പരിപാടികള്‍ക്ക് ഇരു കുടുംബവും തുടക്കമിട്ടിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
എന്നും സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരയുന്ന താര മുഖങ്ങളില്‍ ഒന്നാണ് ജിപിയുടേത്. വ്യത്യസ്തമായ അവതരണ ശൈലിയും സൗഹൃദപരമായ ഇടപെടലും താരത്തിന് നിരവധി ആരാധകരെ നേടിക്കൊടുക്കുമ്പോള്‍ ഗോപിക അനിലുമായുള്ള ജിപിയുടെ വിവാഹനിശ്ചയം അടക്കം വലിയതോതില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ഇപ്പോള്‍ താരം പങ്കുവയ്ക്കുന്ന ഓരോ വീഡിയോയ്ക്കും പോസ്റ്റുകള്‍ക്കും വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ജി പി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ പോസ്റ്റാണ് ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്. ഞാന്‍ മുന്‍പ് നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ടെങ്കിലും ഈ അവാര്‍ഡ് എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രധാനപ്പെട്ടതു തന്നെയാണ് ബസിങ്ക എന്ന ഞങ്ങളുടെ ഷോയ്ക്ക് ഞാന്‍ നേടുന്ന ആദ്യത്തെ അവാര്‍ഡ് ആണിത്. എന്റെ മറ്റെല്ലാം ഷോകളില്‍ നിന്നും വ്യത്യസ്തമായി സാങ്കേതികതയുടെയും പ്രേക്ഷകരുടെ ഇടപെടലിന്റെയും കാര്യത്തില്‍ വളരെയധികം വെല്ലുവിളി നിറഞ്ഞതായിരുന്നു ബസിങ്ക.
നല്‍കിയിരുന്ന സ്ലോട്ടില്‍ സീയുടെ ഏറ്റവും റേറ്റ് ചെയ്ത ഷോകളില്‍ ഒന്നായി ഇതു മാറ്റിയതില്‍ എനിക്ക് വളരെയധികം സന്തോഷവും അഭിമാനവും ആണ് ഉള്ളതെന്നും അവാര്‍ഡ് വാങ്ങുന്ന ചിത്രത്തോടൊപ്പം ജി പി പോസ്റ്റായി കുറിച്ചു. ഗോപികയടക്കം നിരവധി പേരാണ് പോസ്റ്റിനു കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. ജിപിക്ക് ഇത്തരത്തില്‍ ഒരു അവാര്‍ഡ് കിട്ടിയതില്‍ സന്തോഷിക്കുന്ന ആരാധകരെയും കമന്റ് ബോക്സില്‍ കാണാന്‍ കഴിയുന്നു. ഇനിയും നിരവധി അവാര്‍ഡുകള്‍ നേടട്ടെ എന്നാണ് പ്രേക്ഷകര്‍ക്ക് ജിപിയോട് പറയുവാനുള്ളത്.
മലയാളികള്‍ ഇന്ന് ഏറെ ആവേശത്തോടെ നോക്കിക്കാണുന്ന ടെലിവിഷന്‍ പരമ്പരകളില്‍ ഒന്നാണ് ഗോവിന്ദ് പത്മസൂര്യ അവതാരകനായി എത്തിയ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ബസിങ്ക. കുടുംബപ്രേക്ഷകര്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന പരിപാടിയിലെ ഗോവിന്ദ് പത്മസൂര്യയുടെ പ്രകടനം വളരെയധികം ആളുകളെ ആകര്‍ഷിച്ചത് തന്നെയായിരുന്നു. നിരവധിപേരാണ് ഷോ തുടങ്ങിയപ്പോള്‍ മുതല്‍ പരിപാടിയിലേക്ക് എത്തുകയും ഇതിനെ അനുകൂലിച്ച് പ്രതികരിക്കുകയും ചെയ്തിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23നാണ് വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവെച്ച് ജിപിയും ഗോപികയും വിവാഹവാര്‍ത്ത പുറത്തുവിട്ടത്. ഇരുവരും വിവാഹിതരാകുമെന്ന് ഒരിക്കലും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ആരാധകര്‍ക്കും വിവാഹനിശ്ചയ ചിത്രങ്ങള്‍ വലിയൊരു സര്്രൈപസായിരുന്നു. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍വെച്ചായിരുന്നു ഇരുവരുടെയും താലികെട്ട്. കസവ് സാരിയും മുലപ്പൂവും മിനിമല്‍ ആഭരണങ്ങളും സിംപിള്‍ മേക്കപ്പുമാണ് താലികെട്ടിനായി ഗോപിക തെരഞ്ഞെടുത്തത്. കസവ് മുണ്ടും നേരിയതുമായിരുന്നു ജിപിയുടെ വേഷം. ഗോപികയുടെയും ജിപിയുടെയും ഇരുകുടുംബങ്ങളും താലികെട്ടില്‍ പങ്കെടുക്കാന്‍ കേരള തനിമയുള്ള വസ്ത്രം ധരിച്ചാണ് എത്തിയത്.
കഴിഞ്ഞ ഒരാഴ്ചയായി വിവാഹവുമായി ബന്ധപ്പെട്ടുള്ള പരിപാടികളുമായി ആഘോഷിക്കുകയായിരുന്നു ജിപിയും ഗോപികയും. ഹല്‍ദി, മെഹന്ദി, അയനിയൂണ് ചടങ്ങുകളുടെ എല്ലാം വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. വളരെ വിരളമായി മാത്രം വധൂവരന്മാര് നടത്താറുള്ള അയനിയൂണ് ചടങ്ങ് ജിപിയും ഗോപികയും നടത്തിയത് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും കൗതുകം പകര്‍ന്നിരുന്നു.
തൃശൂര്‍ ഇരവിമംഗലത്തെ പുഴയോരത്ത് കണ്‍വെന്‍ക്ഷന്‍ സെന്ററില്‍ ഒരുക്കിയ അതിഗംഭീര ചടങ്ങില്‍ നിരവധി താരങ്ങളാണ് എത്തിയിരുന്നത്. മുല്ലപ്പൂ പന്തലിലൂടെയാണ് ജിപി ഗോപികയുടെയും കൈപിടിച്ചെത്തിയത്. ബന്ധുക്കളൊരുക്കിയ സ്വീകരണം ആസ്വദിച്ച് സര്വ്വപ്രൗഡിയോടെയാണ് ഗോപികയും ജിപിയും മണ്ഡപത്തിലെത്തിയത്. ലൈം ഗ്രീന്‍ പിങ്ക് സാരിയില്‍ ഒരു രാജ്ഞിയെ പോലെ അണിഞ്ഞൊരുങ്ങിയാണ് ഗോപിക എത്തിയത്. റോയല്‍ ഷെര്‍വാണി സ്യൂട്ടില്‍ ആണ് ജിപി എത്തിയത്.
