Connect with us

ബിജെപി വിട്ട നടി ഗൗതമി അണ്ണാ ഡിഎംകെയില്‍

Actress

ബിജെപി വിട്ട നടി ഗൗതമി അണ്ണാ ഡിഎംകെയില്‍

ബിജെപി വിട്ട നടി ഗൗതമി അണ്ണാ ഡിഎംകെയില്‍

ബിജെപിയില്‍ നിന്ന് പോയ നടി ഗൗതമി അണ്ണാ ഡിഎംകെയില്‍ ചേര്‍ന്നു. ബുധനാഴ്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ചെന്നൈ ഗ്രീന്‍വേയ്‌സ് റോഡിലെ വീട്ടിലായിരുന്നു പാര്‍ട്ടി പ്രവേശം. ജനസേവനത്തിന് ഏറ്റവും യോജിച്ച പാര്‍ട്ടിയാണ് അണ്ണാ ഡി.എം.കെ.യെന്ന് ഗൗതമി പറഞ്ഞു.

തമിഴ്, തെലുഗു, ഹിന്ദി, മലയാളം ഭാഷകളില്‍ തിരക്കുള്ള നടിയായിരുന്ന ഗൗതമി 1997 മുതല്‍ ബി.ജെ.പി. പ്രവര്‍ത്തകയായിരുന്നു. ആന്ധ്രയിലും കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും പാര്‍ട്ടിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് പാര്‍ട്ടിവിട്ടത്. തന്റെ സ്വത്തു തട്ടിയെടുത്തയാളെ പാര്‍ട്ടി നേതൃത്വം സംരക്ഷിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു രാജി. പ്രതിസന്ധിഘട്ടത്തില്‍ പാര്‍ട്ടി ഒപ്പംനില്‍ക്കാത്തതില്‍ മനംനൊന്താണ് 25 വര്‍ഷമായുള്ള ബന്ധം ഉപേക്ഷിക്കുന്നതെന്ന് രാജിക്കത്തില്‍ ഗൗതമി പറഞ്ഞിരുന്നു.

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് അവര്‍ ബുധനാഴ്ച പറഞ്ഞു. ബി.ജെ.പി.വിട്ട നടി ഗായത്രി രഘുറാം കഴിഞ്ഞമാസം അണ്ണാ ഡി.എം.കെ.യില്‍ ചേര്‍ന്നിരുന്നു.

More in Actress

Trending

Recent

To Top