Connect with us

തന്നെ കുറിച്ചുള്ള ആ തെറ്റിദ്ധാരണ സിനിമാ ലോകമാകെ പടര്‍ന്നു, എന്നാല്‍ സത്യാവസ്ഥ ഇതാണ്; തുറന്ന് പറഞ്ഞ് ഗൗതമി

News

തന്നെ കുറിച്ചുള്ള ആ തെറ്റിദ്ധാരണ സിനിമാ ലോകമാകെ പടര്‍ന്നു, എന്നാല്‍ സത്യാവസ്ഥ ഇതാണ്; തുറന്ന് പറഞ്ഞ് ഗൗതമി

തന്നെ കുറിച്ചുള്ള ആ തെറ്റിദ്ധാരണ സിനിമാ ലോകമാകെ പടര്‍ന്നു, എന്നാല്‍ സത്യാവസ്ഥ ഇതാണ്; തുറന്ന് പറഞ്ഞ് ഗൗതമി

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഗൗതമി. ഇപ്പോഴിതാ സിനിമയില്‍ നിന്നും വിട്ട് നിന്നതിനെ കുറിച്ചും അത് മൂലം സിനിമാ ലോകത്താകെ തെറ്റിദ്ധിരണ പരന്നതായും ഗൗതമി പറയുന്നു. മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് ഗൗതമി ഇതേ കുറിച്ച് പറഞ്ഞത്. താനിപ്പോള്‍ രണ്ടു മൂന്നു തെലുങ്കു പടങ്ങളില്‍ അഭിനയിക്കുന്നുണ്ട്. മകളെ വളര്‍ത്താന്‍ വേണ്ടി കുറച്ചുകാലം അഭിനയത്തില്‍ നിന്നു വിട്ടുനിന്നുവെന്നാണ് ഗൗതമി പറയുന്നത്.

അതേ കാലത്തു തന്നെ വസ്ത്രാലങ്കാരവും ടിവി ടോക്ക്‌ഷോയും മറ്റും നടത്തുകയും ചെയ്തു. അതിനൊക്കെ സൗകര്യം പോലെ സമയം കണ്ടെത്താം. പക്ഷേ അഭിനയമെന്നാല്‍ പൂര്‍ണമായ സമര്‍പ്പണമാണ്. ലൊക്കേഷനില്‍ സ്ഥിരമായി ഉണ്ടാവുകയും വേണം. മകള്‍ സുബ്ബലക്ഷ്മി വളര്‍ന്ന് ഡിഗ്രിക്കു പഠിക്കുന്ന പ്രായത്തിലെത്തിയതിനാല്‍ അഭിനയം വീണ്ടും തുടങ്ങുകയാണെന്നും ഗൗതമി വ്യക്തമാക്കി.

ഹിന്ദി ഉള്‍പ്പടെ 5 ഭാഷകളില്‍ ഗൗതമി 120 സിനിമകളില്‍ വേഷമിട്ടു. മലയാളത്തില്‍ വിദ്യാരംഭം, ഹിസ് ഹൈനെസ് അബ്ദുല്ല, അയലത്തെ അദ്ദേഹം, ധ്രുവം,…തമിഴില്‍ ഇരുവര്‍, തേവര്‍മകന്‍, ദൃശ്യത്തിന്റെ തമിഴ് റീമേക്ക് പാപനാശത്തില്‍ കമല്‍ഹാസന്റെ നായികയായും എത്തിയിരുന്നു. എനിക്ക് നല്ല റോളുകളാണു മലയാളത്തില്‍ ലഭിച്ചത്. ചലച്ചിത്ര നിരൂപകരും നല്ലതു പറഞ്ഞു. മിക്ക സിനിമകളും വിജയിക്കുകയും ചെയ്തു. ഓരോ റോളും കേട്ട് ഇഷ്ടപ്പെട്ടാണു തിരഞ്ഞെടുത്തത്. മലയാളത്തില്‍ നിന്നു പല സംവിധായകരും എന്നെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിട്ട് ഞാന്‍ വരില്ലെന്നു വിചാരിച്ച് ചോദിക്കാതിരുന്നിട്ടുണ്ട്. നല്ല റോളുകള്‍ വരട്ടെ, തിരക്കഥകള്‍ കാണട്ടെ, ഞാന്‍ വീണ്ടും വരും എന്നും താരം പറഞ്ഞു.

ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലകട്രോണിക്‌സ് എന്‍ജിനീയറിങിനു പഠിക്കുമ്പോഴാണ് സിനിമയില്‍ നിന്ന് ഓഫര്‍ വരുന്നത്. സത്യന്‍ അന്തിക്കാടിന്റെ ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്രീറ്റ് സിനിമയുടെ തെലുങ്ക് റീമേക്കിലേക്ക് നായികയായി. പി.എന്‍.രാമചന്ദ്ര സംവിധാനം ചെയ്ത ആ പടം വന്‍ ഹിറ്റായിരുന്നു. അതോടെ പഠിത്തം തീര്‍ന്നു. അതു വിട്ടതു നന്നായി. സിനിമയില്‍ വരാന്‍ കഴിഞ്ഞതാണു വലിയ കാര്യം എന്നാണ് ഗൗതമി പറയുന്നത്. തൊണ്ണൂറുകളില്‍ ഖുഷ്ബു, ഭാനുപ്രിയ എന്നിവര്‍ക്കൊപ്പം തിളങ്ങി നില്‍ക്കാന്‍ ഗൗതമിയ്ക്ക് ആയിരുന്നു. 1997 ല്‍ മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ഐശ്വര്യ റായ്, തബ്ബു എന്നിവരോടൊപ്പം അഭിനയിച്ചതും ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു. കന്നട, ഹിന്ദി ഭാഷ ചിത്രങ്ങളിലും ഗൗതമി അഭിനയിച്ചിട്ടുണ്ട്.

അഭിമാനം ഹനിക്കുന്ന പുരുഷമേധാവിത്തത്തിനെതിരെ പുതുതലമുറ പ്രതികരിക്കുന്ന കാലമാണല്ലോ എന്ന ചോദ്യത്തിന്, എല്ലാ കാലത്തും അങ്ങനെ പുരുഷാധിപത്യത്തിനെതിരെ പ്രതികരിക്കുന്നവരുണ്ടായിരുന്നു. എന്നെ വളര്‍ത്തിയത് സഹോദരനൊപ്പം തുല്യമായിട്ടാണ്. അതിനാല്‍ ഞാന്‍ വിവേചനം നേരിട്ടിട്ടില്ല. ഒരു തരത്തിലുമുള്ള മോശമായ പെരുമാറ്റം സിനിമക്കാരില്‍ നിന്നുണ്ടായിട്ടില്ല. ഇന്ന് സ്ത്രീശാക്തീകരണത്തിന്റെ കാലമായതിനാല്‍ കൂടുതല്‍ പേര്‍ അപമാനങ്ങളെ എതിരിടുന്നെന്നു മാത്രം. സ്ത്രീകള്‍ ദുര്‍ബലകളല്ലെന്ന് സിനിമയിലെ ആണുങ്ങള്‍ക്ക് മനസിലായിട്ടുണ്ട് എന്നാണ് ഗൗതമി പറഞ്ഞത്.

അതേസമയം, എട്ട് വയസ് വരെ മകള്‍ സുബ്ബലക്ഷ്മിയ്ക്ക് അമ്മ ആരാണെന്ന് അറിയില്ലായിരുന്നു. പിന്നെ കേട്ടു അമ്മ സിനിമ താരമാണെന്ന്. അത് കഴിഞ്ഞ് അറിഞ്ഞു അമ്മയുടെ മൂല്യം. സിനിമയില്‍ നിന്നും ഇടവേള എടുത്തതും പതിനാറ് വര്‍ഷം കഴിഞ്ഞ് മടങ്ങി വന്നതും എന്റെ മാത്രം തീരുമാനമായിരുന്നു. എന്നാല്‍ ഈ മടങ്ങി വരവിന് കാരണം മകള്‍ തന്നെ. നടി, അവതാരക, സാമൂഹ്യ പ്രവര്‍ത്തക തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഏറ്റവും പ്രധാന്യം നല്‍കുന്നത് അമ്മയുടെ റോളിനാണ്.

അതിന് മുകളില്‍ വരില്ല ഒരു ഇമേജും. മകളുടെ ആവശ്യങ്ങള്‍ക്ക് ഏറെ മുന്‍തൂക്കം നല്‍കുന്നു. കുട്ടിയായിരുന്നപ്പോഴും വളര്‍ന്നപ്പോഴും അവള്‍ക്ക് ആവശ്യം എന്നിലെ നടിയെ ആയിരുന്നില്ല. മറിച്ച് അമ്മയെയായിരുന്നു. എട്ട് വയസ് വരെ അവള്‍ക്കൊപ്പം ചിലവഴിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. സിനിമയുടെ തിരക്കുകള്‍, യാത്രകള്‍… പിന്നെ അതില്‍ മുഴുകിയുള്ള ജീവിതം. ഇപ്പോള്‍ മകളെ കുറിച്ച് മാത്രമാണ് ചിന്ത. പക്ഷേ മകള്‍ പറഞ്ഞു, അമ്മ ഇനിയും അഭിനയിക്കണം. തുടര്‍ന്ന് പാപനാസത്തിലും വിസ്മയത്തിലും അഭിനയിച്ചുവെന്ന് ഗൗതമി മുമ്പ് പറഞ്ഞിട്ടുണ്ടായിരുന്നു.

മകള്‍ക്ക് അഞ്ച് വയസുള്ളപ്പോഴാണ് എനിക്ക് അര്‍ബുദം ബാധിച്ചത്. ആദ്യം വേണ്ടത് കരുത്ത്. പിന്നെ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള നല്ല മനസ്. രണ്ടും അത്ഭുതം പോലെ സംഭവിച്ചു. സ്നേഹമുള്ളവരുടെ പിന്തുണ എന്നെ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ പ്രേരിപ്പച്ചു. ഒരു ചെറിയ കുട്ടി എന്ന നിലയിലല്ല, മറിച്ച് ആത്മധൈര്യമുള്ള വ്യക്തിയെന്ന നിലയിലാണ് മകളെ വളര്‍ത്തിയത്. ഓരോ ചുവടിലും അവള്‍ എനിക്കൊപ്പം നിന്നു. നന്നേ ചെറുപ്പത്തില്‍ ഇത്തരം ഒരു അവസ്ഥയിലൂടെ കടന്ന് വന്നത് കൊണ്ട് തന്നെ ആരോഗ്യത്തെ കുറിച്ചും ജീവിത രീതിയെ കുറിച്ചും അവള്‍ക്ക് നല്ല അറിവുണ്ട്.

അഭിനയം കരിയറാക്കണമെന്ന് സ്വപ്നം കണ്ടില്ല. എന്നാല്‍ സിനിമ തിരഞ്ഞെടുത്തു. ജീവിതത്തില്‍ ഞാനെടുത്ത ഏറ്റവും നല്ല തീരുമാം. വീട്ടുകാര്‍ എന്റെ തീരുമാനത്തിന് പിന്തുണ നല്‍കി. മക്കളുടെ വ്യക്തിത്വങ്ങള്‍ തിരിച്ചറിയാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. അവരുടെ വാക്കുകള്‍ ശ്രദ്ധേയോടെ കേള്‍ക്കണം. മക്കളുടെ താല്‍പര്യം, ഇഷ്ടം, എല്ലാത്തിനും പരിഗണന നല്‍കണമെന്നും ഗൗതമി പറഞ്ഞിരുന്നു.

More in News

Trending