എന്നോടത്രയും സ്നേഹം നിങ്ങള്‍ക്കുണ്ടെങ്കില്‍ കുടുംബസമേതം എന്റെ വീട്ടിലേക്ക് വരികയും കുടുംബകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും അതിലൊരു തീരുമാനമെടുക്കുകയും ചെയ്യൂ, എന്നിട്ട് നമുക്ക് എല്ലാവര്ക്കും ഉന്നമനത്തിലോട്ട് പോവാം; ഗോപി സുന്ദർ
എന്നോടത്രയും സ്നേഹം നിങ്ങള്‍ക്കുണ്ടെങ്കില്‍ കുടുംബസമേതം എന്റെ വീട്ടിലേക്ക് വരികയും കുടുംബകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും അതിലൊരു തീരുമാനമെടുക്കുകയും ചെയ്യൂ, എന്നിട്ട് നമുക്ക് എല്ലാവര്ക്കും ഉന്നമനത്തിലോട്ട് പോവാം; ഗോപി സുന്ദർ
എന്നോടത്രയും സ്നേഹം നിങ്ങള്‍ക്കുണ്ടെങ്കില്‍ കുടുംബസമേതം എന്റെ വീട്ടിലേക്ക് വരികയും കുടുംബകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും അതിലൊരു തീരുമാനമെടുക്കുകയും ചെയ്യൂ, എന്നിട്ട് നമുക്ക് എല്ലാവര്ക്കും ഉന്നമനത്തിലോട്ട് പോവാം; ഗോപി സുന്ദർ
മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലൊട്ടാകെ പ്രശസ്തനായ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. ഗോപി സുന്ദറിനെ പലപ്പോഴും ആരാധകർ വിമർശിക്കുന്നതിന് കാരണം അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതമാണ്. വിവാഹിതനായ ഗോപി സുന്ദർ രണ്ട് ആൺമക്കളുടെ അച്ഛൻ കൂടിയാണ്. പക്ഷെ ഇപ്പോൾ ഭാര്യയ്ക്കൊപ്പമല്ല ഗോപി സുന്ദറുള്ളത്. ഭാര്യ പ്രിയയേയും മക്കളേയും ഒഴിവാക്കി പത്ത് വർഷത്തോളം ഗായിക അഭയ ഹിരൺമയിക്കൊപ്പം ലിവിങ് ടുഗെതറിലായിരുന്നു ഗോപി. ആ ബന്ധവും അടുത്തിടെ തകർന്നു. ഇപ്പോൾ ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണ്. അമൃതയ്ക്കൊപ്പമാണ് ഗോപി സുന്ദർ ജീവിക്കുന്നത്.
വ്യക്തി ജീവിതത്തിലെ ചില കാര്യങ്ങള്‍ സ്വകാര്യമായിത്തന്നെ വെക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിമര്‍ശനങ്ങള്‍ അതിരുവിടുന്ന സമയത്ത് ചുട്ടമറുപടിയേകിയും ഗോപി എത്താറുണ്ട്. മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നു എന്നോര്‍ത്ത് ജീവിക്കുന്നയാളല്ല താനെന്ന് അദ്ദേഹം പറയുന്നു. ഒരു അഭിമുഖത്തിൽ ഗോപി സുന്ദർ വിശേഷങ്ങൾ പങ്കിടുകയാണ്
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ വിശേഷങ്ങൾ പങ്കിടുകയാണ്
ഞാനെന്താണോ അങ്ങനെ ആയിരിക്കാനാണ് എനിക്കിഷ്ടം. മറ്റുള്ളവരെന്ത് ചിന്തിക്കുന്നു എന്നോര്‍ത്ത് ജീവിക്കുന്നയാളല്ല. ഏഴാം ക്ലാസിലും ഒന്‍പതാം ക്ലാസിലും തോറ്റിട്ടിട്ടുണ്ട് ഞാന്‍. അച്ഛന് പോയി സാറിനെ കണ്ട് കൈയ്യും കാലും പിടിച്ചാണ് എട്ടാം ക്ലാസ് പാസായത്. പത്താം ക്ലാസില്‍ വീണ്ടും തോറ്റു. ബാക്കിയുള്ളവരെന്ത് ചിന്തിക്കുന്നു എന്നോര്‍ത്താണ് ഇവിടെ പലരും പഠിക്കുന്നത് തന്നെ. പരീക്ഷ കഴിഞ്ഞതോടെ പലരും പഠിച്ച കാര്യങ്ങള്‍ മറന്നുപോവാറുമുണ്ട്. ഞാന്‍ പഠിച്ച കാര്യങ്ങള്‍ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്.
മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്ന ചിപ്പ് ഓഫാണ്. ചില സമയത്ത് ചിലരൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട്. എന്നോടത്രയും സ്നേഹം നിങ്ങള്‍ക്കുണ്ടെങ്കില്‍ കുടുംബസമേതം എന്റെ വീട്ടിലേക്ക് വരികയും കുടുംബകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും അതിലൊരു തീരുമാനമെടുക്കുകയും ചെയ്യൂ, എന്നിട്ട് നമുക്ക് എല്ലാവര്ക്കും ഉന്നമനത്തിലോട്ട് പോവാം. പബ്ലിക്കായിട്ട് എന്നെ ചീത്ത വിളിക്കുന്നവരോട് എനിക്ക് അതാണ് പറയാനുള്ളത്.
25 വര്‍ഷമായി ഞാന്‍ ഈ പണി തുടങ്ങിയിട്ട്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ വന്നയാളല്ല. വിദ്യാഭ്യാസമില്ലാത്തൊരു പാവം പയ്യന് എന്റെ ഉള്ളിലുണ്ട്. ആ എന്നെ അറിയുന്നവരാരും എന്നെ ചീത്ത വിളിക്കില്ല. ഞാനെന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം. വിജയവും പരാജയങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്നയാളാണ് ഞാന്‍. എല്ലാ പാട്ടിനും ഒരേ എഫേര്‍ട്ടാണ് ഞാന്‍ ഇടുന്നത്. ഹിറ്റാവുമ്പോള്‍ സന്തോഷം. ഹിറ്റായില്ലെങ്കിലും ഓക്കെ എന്നുമായിരുന്നു ഗോപി സുന്ദര്‍ പറഞ്ഞത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...