Connect with us

‘അഭിമാനകരമായ നിമിഷം. ഹാപ്പി ട്രൂ ന്യൂ ഇയര്‍’; അമൃതയ്ക്ക് പിന്തുണയുമായി ഗോപി സുന്ദര്‍

Malayalam

‘അഭിമാനകരമായ നിമിഷം. ഹാപ്പി ട്രൂ ന്യൂ ഇയര്‍’; അമൃതയ്ക്ക് പിന്തുണയുമായി ഗോപി സുന്ദര്‍

‘അഭിമാനകരമായ നിമിഷം. ഹാപ്പി ട്രൂ ന്യൂ ഇയര്‍’; അമൃതയ്ക്ക് പിന്തുണയുമായി ഗോപി സുന്ദര്‍

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് പിന്നണി ഗാനരംഗത്തേക്കും എത്തി തിളങ്ങി നില്‍ക്കുകയാണ് അമൃത. അമൃതയുടെ ജീവിതത്തെ കുറിച്ചും താരം അതിജീവിച്ച വെല്ലുവിളികളെ കുറിച്ചെല്ലാം മലയാളികള്‍ക്ക് അറിയാവുന്നതാണ്. വ്യക്തി ജീവിതത്തിന്റെ പേരില്‍ അമൃത പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പിന്നണി ഗാനരംഗത്ത് ചുവടുറപ്പിക്കുന്നതിനിടയിലാണ് അമൃത അന്ന് മലയാളത്തില്‍ തിളങ്ങി നിന്നിരുന്ന ബാലയെ വിവാഹം കഴിക്കുന്നത്.

അമൃതയ്ക്ക് ഇരുപത് വയസുള്ളപ്പോഴായിരുന്നു വിവാഹം. എന്നാല്‍ 2019 ആയപ്പോഴേക്കും രണ്ടു പേരും നിയമപരമായി വിവാഹമോചിതരായി. 2015 മുതല്‍ രണ്ടു പേരും വേര്‍പിരിഞ്ഞായിരുന്നു താമസം. കഴിഞ്ഞ വര്‍ഷങ്ങളിലായി ഇരുവരും പുതിയ ജീവിതം തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ബാല ഡോക്ടറായ എലിസബത്തിനെ വിവാഹം കഴിക്കുകയും അമൃത സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ലിവിംഗ് റിലേഷനിലുമാണ്.

അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും തമ്മിലെ പ്രണയവും അകല്‍ച്ചയും കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നാണ്. മാസങ്ങളായി അമൃതയും ഗോപിയും കൂടിയുള്ള പോസ്റ്റുകളോ ചിത്രങ്ങളോ ഒന്നും തന്നെ ആരാധകര്‍ കണ്ടിട്ടില്ല. അതിനാല്‍ തന്നെ ഇരുവരും വേര്‍പിരിഞ്ഞു എന്ന നിഗമനത്തിലാണ് ആരാധകര്‍. രണ്ടുപേരും അവരുടേതായ യാത്രകളിലും കരിയര്‍ തിരക്കുകളിലുമൊക്കെയാണ്.

അതേ സമയം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമൃതയുടെ പേര് നിരന്തരം വാര്‍ത്തകളില്‍ നിറയുന്നുണ്ട്. അമൃതയുടെ മുന്‍ ഭര്‍ത്താവ് ബാല നടത്തിയ ചില ആരോപണങ്ങളാണ് ഇതിനു കാരണം. അമൃതയെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു, മകളെ കാണാന്‍ അനുവദിക്കുന്നില്ല. തനിക്കെതിരെ പോക്‌സോ കേസ് ചുമത്തി എന്നിങ്ങനെ വിവിധ ആരോപണങ്ങളാണ് പല അഭിമുഖങ്ങളിലായി ബാല നടത്തിയത്.

കഴിഞ്ഞ ദിവസം ബാല ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കുള്ള മറുപടിയുമായി അമൃത എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡീയോയിലൂടെയാണ് അമൃതയുടെ പ്രതികരണം. തന്റെ അഭിഭാഷകര്‍ക്കൊപ്പമെത്തിയാണ് അമൃത കാര്യങ്ങള്‍ വിശദമാക്കിയത്. ഒരിക്കലും മകളെ കാണിക്കില്ല എന്ന് പറഞ്ഞു എന്നതും, താന്‍ കുഞ്ഞിന്റെ ചുമതല പിടിച്ചുവച്ചിട്ടുണ്ട് എന്നതുമായ ബാലയുടെ ആരോപണങ്ങള്‍ അമൃത തീര്‍ത്തും നിഷേധിച്ചു.

കോടതി നിശ്ചയിച്ച പ്രകാരമാണ് താന്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത് എന്ന് അമൃത സുരേഷ് വ്യക്തമാക്കി. അനുവദിച്ചിട്ടും ബാല കുഞ്ഞിനെ കാണാന്‍ വന്നിട്ടില്ല എന്ന് അമൃത പറഞ്ഞു. പരസ്പരസമ്മതത്തോടെയുള്ള വിവാഹമോചനശേഷം വ്യക്തികള്‍ തമ്മില്‍ തേജോവധം നടത്താനോ വ്യക്തിഹത്യ നടത്താനോ പാടില്ലെന്നും അത്തരമൊരു കരാരില്‍ ഇരുവരും ഒപ്പുവച്ചതാണെന്നും എന്നാല്‍ അതെല്ലാം ലംഘിച്ചുകൊണ്ടുള്ള പ്രവൃത്തികളാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബാലയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും അമൃതയുടെ അഭിഭാഷകര്‍ വ്യക്തമാക്കി.

അതിനു പിന്നാലെ അമൃതയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. അമൃത അഭിഭാഷകര്‍ക്കൊപ്പം വന്നു പറഞ്ഞ കാര്യങ്ങള്‍ക്കാണ് ഗോപി സുന്ദറിന്റെ പിന്തുണ. അമൃതയുടെ വീഡിയോ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് ഗോപി സുന്ദറിന്റെ പ്രതികരണം. ‘അഭിമാനകരമായ നിമിഷം. ഹാപ്പി ട്രൂ ന്യൂ ഇയര്‍’ എന്നാണ് ഗോപി സുന്ദര്‍ കുറിച്ചത്. പോസ്റ്റിന് അമൃത സുരേഷ് ലൈക്ക് ചെയ്തിട്ടുണ്ട്.

അതേ സമയം കമന്റ് ബോക്‌സ് ഓഫ് ചെയ്തുകൊണ്ടാണ് ഗോപി സുന്ദര്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അമൃതയുമായി പിരിഞ്ഞെന്ന വര്‍ഷകള്‍ക്ക് ശേഷം വ്യാപക സൈബര്‍ ആക്രമണമാണ് ഗോപി സുന്ദര്‍ നേരിടുന്നത്. അതിനാല്‍ അടുത്തിടെയായി കമന്റ് ബോക്‌സ് ഓഫ് ചെയ്തുകൊണ്ടാണ് ഗോപി സുന്ദര്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നത്. കമന്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ റിയാക്ഷന്‍ മാത്രമാണ് ഇദ്ദേഹത്തിന്റെ പോസ്റ്റുകള്‍ക്കുള്ള പ്രതികരണം.

നേരത്തെ ഗോപിക്കെതിരെയും ബാല ചില പരസ്യപ്രതികരണങ്ങള്‍ നടത്തി രംഗത്തെത്തിയിരുന്നു. ഗോപി സുന്ദര്‍ തെറ്റായ രീതിയില്‍ ജീവിക്കുന്നു എന്നായിരുന്നു ബാലയുടെ ആരോപണങ്ങളില്‍ പ്രധാനപ്പെട്ടത്. ആ കാര്യങ്ങള്‍ തുറന്ന ്പറഞ്ഞാല്‍ മലയാളികള്‍ ഗോപി സുന്ദറിനെ തിരിഞ്ഞ് നോക്കില്ലെന്നടക്കമുള്ള കാര്യങ്ങള്‍ ബാല പറഞ്ഞിരുന്നു. അതുകൊണ്ട് കൂടിയാകാം ബാലയ്‌ക്കെതിരെയുള്ള അമൃതയുടെ വീഡിയോ ഗോപി സുന്ദര്‍ പങ്കുവെച്ചത് എന്നാണ് ആരാധകര്‍ കരുതുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top