Malayalam
ദാസേട്ടന്‍ നില്‍ക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ക്ക് വരാന്‍ പറ്റാത്തതെന്ന സംസാരം ഇടയ്ക്കുണ്ടായിരുന്നു, അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല, അവരെ മറികടന്ന് വരണം. ഒരാള്‍ താഴ്ന്ന് കൊടുത്ത് വന്നിട്ട് എന്താണ് കാര്യം; ശോഭന രവീന്ദ്രന്‍
ദാസേട്ടന്‍ നില്‍ക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ക്ക് വരാന്‍ പറ്റാത്തതെന്ന സംസാരം ഇടയ്ക്കുണ്ടായിരുന്നു, അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല, അവരെ മറികടന്ന് വരണം. ഒരാള്‍ താഴ്ന്ന് കൊടുത്ത് വന്നിട്ട് എന്താണ് കാര്യം; ശോഭന രവീന്ദ്രന്‍
മലയാള സംഗീത ലോകം ഗാനഗന്ധര്‍വ്വനായി വാഴത്തുന്ന ഗായകനാണ് കെജെ യേശുദാസ്. ചെറിയ പ്രായം മുതല്‍ സംഗീത ലോകത്തിന് നിരവധി സംഭാവനകള്‍ സമ്മാനിച്ച യേശുദാസ് ആദ്യമായി പിന്നണി ഗായക രംഗത്ത് അറുപത്ത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പ്രായം കൂടും തോറും ചെറുപ്പമാകുന്ന ശബ്ദം. ഏതു പ്രായത്തിലുള്ളവരേയും പിടിച്ചിരുത്തുന്ന ഗാനഗന്ധര്‍വ്വന്റെ ശബ്ദത്തെ സ്‌നേഹിക്കാത്ത മലയാളികളില്ല.
യേശുദാസിന്റെ കരിയറിലെ ഒരുപിടി മികച്ച ഗാനങ്ങള്‍ ഒരുക്കിയത് രവീന്ദ്രന്‍ മാസ്റ്ററായിരുന്നു. അദ്ദേഗത്തിന്റെ മിക്ക ഗാനങ്ങളും ഇന്ന് അനശ്വരമായി നിലനില്‍ക്കുന്നു. ഹിസ് ഹൈനസ് അബ്ദുള്ളയിലെ ഗാനങ്ങളെല്ലാം മലയാളികളുടെ മനസിലിടം പിടിച്ചവയാണ്. സംഗീത സംവിധായകനെന്ന നിലയില്‍ രവീന്ദ്രന്‍ മാസ്റ്റര്‍ തന്റെ കഴിവുകള്‍ മുഴുവന്‍ പുറത്തെടുത്ത ഗാനങ്ങളാണ് ഈ സിനിമയിലേത്.
യേശുദാസ് പാടിയ പ്രമദവനം എന്ന ഗാനം ഇന്നും അനശ്വരമായി നിലനില്‍ക്കുന്നു. ഇപ്പോഴിതാ ഈ ഗാനത്തിന് പിന്നിലെ സംഭവവികാസങ്ങളെ കുറിച്ച് പങ്കുവെക്കുകയാണ് രവീന്ദ്രന്‍ മാസ്റ്ററുടെ ഭാര്യ ശോഭന രവീന്ദ്രന്‍. ഹിസ് ഹൈനസ് അബ്ദുള്ള തൊട്ട് രവീന്ദ്രന്‍ മാസ്റ്ററുടെ സംഗീതത്തിന്റെ ശൈലി മാറിയെന്ന് ശോഭന പറയുന്നു. ആദ്യമാെക്കെ ലോക്കല്‍ പാട്ടുകള്‍ പലതും ചെയ്തിട്ടുണ്ട്.
പക്ഷെ ഹിസ് ഹൈനസ് അബ്ദുള്ളയ്ക്ക് ശേഷം നിലവാരം കുറഞ്ഞ പാട്ടുകള്‍ വന്നിട്ടില്ല. അതിന് മുമ്പും അത്തരം കുറച്ച് പാട്ടുകളേ പാടിയിട്ടുള്ളൂ. ദാസേട്ടന്‍ പാട്ട് നിര്‍ത്താന്‍ തീരുമാനിച്ച സമയമായിരുന്നു അത്. എല്ലാ സിനിമകളിലും ഒരേ പോലെ പാടി അദ്ദേഹത്തിന് മതിയായി. ഇനി കച്ചേരിയില്‍ മാത്രമേ പാടുന്നുളളൂ എന്ന് പറഞ്ഞ് പിന്‍വാങ്ങിയ സമയമാണ്. ഈ സമയത്താണ് ഹിസ് ഹൈനസ് അബ്ദുള്ള വരുന്നത്. കഥ കേട്ടപ്പോള്‍ തന്നെ എന്താണ് വേണ്ടതെന്ന ഭാവന വന്നിരിക്കാം. അത്രയും നല്ല സീരിയസ് കഥയാണ്.
ഇതില്‍ ദാസേട്ടന്‍ പാടാതെ എങ്ങനെയാണെന്ന് രവിയേട്ടന്‍. ഓരോ പാട്ട് കംപോസ് ചെയ്യുമ്പോള്‍ ദാസേട്ടനാണ് അദ്ദേഹത്തിന്റെ മനസില്‍. പാട്ടൊന്ന് കേട്ടിട്ട് ദാസേട്ടന്‍ തീരുമാനിക്ക്, ദാസേട്ടന്‍ പാടുന്നില്ലെങ്കില്‍ ഞാനീ പടം ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ നിര്‍ബന്ധിച്ച് കേട്ടു. കേട്ട് കഴിഞ്ഞപ്പോള്‍ ദാസേട്ടന് പാടാതിരിക്കാന്‍ കഴിഞ്ഞില്ലെന്ന് ശോഭന ഓര്‍ത്തു. ആ സമയത്ത് ദാസേട്ടന് അങ്ങനെയൊരു പാട്ടിന്റെ ആവശ്യം ഉണ്ടായിരുന്നു.
അദ്ദേഹത്തിന് മാത്രമേ അങ്ങനെ ഫലിപ്പിക്കാന്‍ പറ്റൂ. വേറെ ആര് പാടിയാലും ഒരു പോയന്റ് താഴെ ആയിരിക്കും. ദാസേട്ടന്‍ എല്ലാ പാട്ടുകളും പാടുന്നെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ നമ്മള്‍ അങ്ങനെ പറയാന്‍ പാടില്ല. അവരവര്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കുക. നമ്മള്‍ അവരെ മറികടന്ന് വരണം. ഒരാള്‍ താഴ്ന്ന് കൊടുത്ത് വന്നിട്ട് എന്താണ് കാര്യം. അദ്ദേഹം നില്‍ക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ക്ക് വരാന്‍ പറ്റാത്തതെന്ന സംസാരം ഇടയ്ക്കുണ്ടായിരുന്നു. പക്ഷെ അങ്ങനെ പറഞ്ഞിട്ട് കാര്യമില്ലെന്നും ശോഭന ചൂണ്ടിക്കാട്ടി.
കൈതപ്രവും രവിയേട്ടനും വല്ലാത്തൊരു കോംബിനേഷനാണ്. ഹിസ് ഹൈനസ് അബ്ദുള്ളയില്‍ രവിയേട്ടന്‍ പാടിയിട്ടുണ്ട്. എംജി ശ്രീകുമാറാണ് ആദ്യം പാടിയത്. അദ്ദേഹം മനോഹരമായി പാടി. പക്ഷെ വേറൊരു രീതിയിലായിരുന്നു. ദാസേട്ടനും ശ്രീകുമാറുമാണ് ആ സീനില്‍ വരുന്നത്. കുറച്ച് കൂടി നന്നാക്കണം എന്ന ചിന്തയിലാണ് ശ്രീകുമാര്‍ പാടിയത്. പക്ഷെ സാഹചര്യത്തിന് ചേരുന്നതായിരുന്നില്ല. ധിക്കാരത്തോടെയാണ് അവിടെ പാടേണ്ടത്. ഈ ധിക്കാരം രവിയേട്ടനെ വരൂ എന്ന് മോഹന്‍ലാലാണ് പറഞ്ഞതെന്നും ശോഭന രവീന്ദ്രന്‍ ഓര്‍ത്തു. 2005 ല്‍ തന്റെ 61ാം വയസിലാണ് രവീന്ദ്രന്‍ മാസ്റ്റര്‍ ലോകത്തോട് വിട പറഞ്ഞത്.
അതേസമയം, ദേവരാജന്‍ മാസ്റ്ററോട് നീതികരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ യേശുദാസ് ചെയ്തതായി എസ് രാജേന്ദ്രബാബുവിന്റെ വെളിപ്പെടുത്തലും ഏറെ വൈറലായിരുന്നു. യേശുദാസ് തന്നെ ചതിച്ചതായി ദേവരാജന്‍ മാസ്റ്റര്‍ തന്നെ ഒരിക്കല്‍ പറഞ്ഞുവെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ംലയാളചലച്ചിത്ര സംഗീതത്തന്റെ അമ്പതാം വാര്‍ഷികാഘോഷ പരിപാടിയ്ക്കിടെ നടന്ന സംഭവങ്ങളെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.
പരിപാടിയില്‍ ദാസേട്ടന്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞുവെങ്കിലും പിന്നീട് വന്നു. പരിപാടിയുടെ ഓഡിയോ വിഡിയോ ജോണി സാഗരിക വാങ്ങുകയും അതിനു പ്രതിഫലമായി 16ലക്ഷം രൂപ ദേവരാജന്‍ മാസ്റ്റര്‍ക്കു നല്‍കുകയും ചെയ്തു. ഈ വസ്തുത ജോണി എന്നോട് നേരിട്ടു പറഞ്ഞതാണ്. പക്ഷേ, പരിപാടിക്ക് ദിവസങ്ങള്‍ക്കു മുന്‍പ് ഇതിന്റെ അവകാശം തനിക്കു നല്‍കണമെന്നും പ്രതിഫലമായി എട്ടുലക്ഷം രൂപ നല്‍കാമെന്നും, അല്ലാത്തപക്ഷം സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും ഒരു വിയോജന കുറിപ്പു പോലെ ദാസേട്ടന്‍ ദേവരാജന്‍ മാസ്റ്ററെ അറിയിച്ചിരുന്നു. മാസ്റ്റര്‍ വളരെ വേദനയോടെ ജോണി സാഗരിഗയുടെ കരാര്‍ റദ്ദാക്കി എട്ടുലക്ഷത്തിന്റെ കരാറിന് ദാസേട്ടനു നല്‍കുകയായിരുന്നു. ആ വ്യവസ്ഥയിലാണ് ദാസേട്ടന്‍ പരിപാടിയില്‍ പങ്കെടുത്തത് എന്നുമാണ് രാജേന്ദ്ര ബാബു പറഞ്ഞത്.
