Connect with us

മസിലൊക്കെ ഫേക്കും എഡിറ്റിംഗും ആണ്; മോഹന്‍ലാല്‍ ജിമ്മില്‍ പോകുന്നത് ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം; ചര്‍ച്ചയായി മോഹന്‍ലാലിന്റെ വീഡിയോ

Malayalam

മസിലൊക്കെ ഫേക്കും എഡിറ്റിംഗും ആണ്; മോഹന്‍ലാല്‍ ജിമ്മില്‍ പോകുന്നത് ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം; ചര്‍ച്ചയായി മോഹന്‍ലാലിന്റെ വീഡിയോ

മസിലൊക്കെ ഫേക്കും എഡിറ്റിംഗും ആണ്; മോഹന്‍ലാല്‍ ജിമ്മില്‍ പോകുന്നത് ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം; ചര്‍ച്ചയായി മോഹന്‍ലാലിന്റെ വീഡിയോ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും. മോഹന്‍ലാലിന്റെ അഭിനയ മികവിനെ പ്രശംസിക്കാത്ത സഹപ്രവര്‍ത്തകര്‍ ചുരുക്കമാണ്.

നിമിഷ നേരം കൊണ്ട് കഥാപാത്രമായി മാറാനുള്ള നടന്റെ കഴിവിനെ നിരവധി പേര്‍ പ്രശംസിച്ചിട്ടുണ്ട്. എന്നാല്‍ നടന്റേതായി വലിയ സൂപ്പര്‍ഹിറ്റായ സിനിമകള്‍ അടുത്തൊന്നും ഇറങ്ങാത്തത് ആരാധകരെ നിരാശയിലാഴ്ത്തുന്നുണ്ട്. എന്നാല്‍ വരാന്‍ പോകുന്നതൊക്കെ വമ്പന്‍ ചിത്രങ്ങളായിരിക്കുമെന്നാണ് പ്രതീക്ഷ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ അടക്കം വരാന്‍ പോവുന്നതൊക്കെ ബിഗ് ബജറ്റിലൊരുക്കുന്ന സിനിമകളാണ്.

ലൂസിഫറിന്റെ റിലീസിനുശേഷം മോഹന്‍ലാലിനെ ആഘോഷിച്ചൊരു സിനിമ തമിഴില്‍ റിലീസ് ചെയ്ത ജയിലര്‍ ആയിരുന്നു. കാമിയോ റോള്‍ ആയിരുന്നുവെങ്കിലും വലിയ വരവേല്‍പ്പ് സിനിമയ്ക്കും മോഹന്‍ലാലിന്റെ മാത്യുവെന്ന കഥാപാത്രത്തിനും ലഭിച്ചു. ലൂസിഫറിനുശേഷം ഏറെ പ്രതികരണം ലഭിച്ച സിനിമ ദൃശ്യം 2 ആയിരുന്നു. പക്ഷെ കൊവിഡ് കാലത്ത് ഇറങ്ങിയ സിനിമയായതുകൊണ്ട് ചിത്രം ഒടിടിയിലാണ് റിലീസ് ചെയ്തത്.

അതിനുശേഷം ഇറങ്ങിയതില്‍ ഒട്ടുമിക്ക സിനിമകളും പരാജയമായിരുന്നു. ഇതിന്റെ എല്ലാം കേട് തീര്‍ത്തത് രണ്ടാഴ്ച മുമ്പ് പുറത്തിറങ്ങിയ നേര് സിനിമയാണ്. ജീത്തു ജോസഫ്‌മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ സിനിമ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ഒരുപാട് പരാജയങ്ങള്‍ക്കുശേഷം തിയേറ്ററില്‍ വിജയമായ മോഹന്‍ലാല്‍ സിനിമ എന്നതുകൊണ്ട് തന്നെ നേര് മോഹന്‍ലാലിന്റെ തിരിച്ചുവരവ് എന്ന രീതിയിലാണ് ആളുകള്‍ പരിഗണിക്കുന്നത്.

പക്ഷെ നല്ല തിരക്കഥയും സംവിധായകനും വന്നാല്‍ മോഹന്‍ലാലിനോളം മൂര്‍ച്ഛയുള്ള മറ്റൊരു ആയുധവും മലയാള സിനിമയില്‍ ഇല്ലെന്നാണ് സിനിമാപ്രേമികള്‍ പറയുന്നത്. നേര് പോലെ തന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെ ആദ്യ സിനിമ എന്നതുകൊണ്ട് തന്നെ പ്രഖ്യാപനം മുതല്‍ മലൈക്കോട്ടൈ വാലിബന്‍ വലിയ ഹൈപ്പ് കിട്ടിയ സിനിമയാണ്. മണിക്കൂറുകള്‍ക്ക് മുമ്പ് സിനിമയുടെ ടീസര്‍ പുറത്തുവന്നിരുന്നു. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. നൂറ്റി മുപ്പത് ദിവസങ്ങളിലായി രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്.

ടീസര്‍ പുറത്ത് വന്നതോടെ അറുപത്തിമൂന്നുകാരനായ മോഹന്‍ലാലിന്റെ ഫിറ്റ്‌നസാണ് ചര്‍ച്ചയാകുന്നത്. ടീസറില്‍ ഒരു ഷോട്ടില്‍ തന്റെ ബൈസെപ്‌സ് മോഹന്‍ലാല്‍ വിടര്‍ത്തി കാണിക്കുന്നുണ്ട്. സിനിമയില്‍ ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമയുടെ പോസ്റ്ററുകള്‍ പുറത്തിറങ്ങിയപ്പോള്‍ മസിലൊക്കെ ഫേക്കും എഡിറ്റഡുമാണെന്നും ജിമ്മില്‍ മോഹന്‍ലാല്‍ പോകുന്നത് ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രമാണെന്നും അല്ലാതെ ഇതിലൊന്നും വലിയ കാര്യമില്ലെന്നും ഒരു വിഭാഗം താരത്തെ പരിഹസിച്ചിരുന്നു.

പുതിയ ടീസറിലെ ബൈസെപ്‌സ് ഉയര്‍ത്തി കാണിക്കുന്ന രം?ഗത്തിലൂടെ മോഹന്‍ലാല്‍ തന്റെ ഹേറ്റേഴ്‌സിന് കുറിക്കുകൊള്ളുന്ന മറുപടി നല്‍കി കഴിഞ്ഞുവെന്നാണ് ആരാധകരുടെ പക്ഷം. ഈ പ്രായത്തിലും കഥാപാത്രത്തിന് വേണ്ടി മോഹന്‍ലാല്‍ എടുത്ത പ്രയത്‌നത്തേയും അഭിനന്ദിച്ച് ആളുകള്‍ എത്തുന്നുണ്ട്.

വാലിബനാല്‍ തകര്‍ക്കപ്പെടാന്‍ പോകുന്നത് മലയാള ബോക്‌സ് ഓഫീസായിരിക്കും, ഈ സബ്‌ജെക്ട് ചിലപ്പോള്‍ എല്ലാര്‍ക്കും ദാഹിച്ചെന്ന് വരില്ലെന്ന് തോനുന്നു. നാടക സ്‌റ്റൈലുണ്ട്, തല വെട്ടിക്കയറ്റിയതാണെന്ന് പറഞ്ഞ് നടന്നവര്‍ക്ക് ഇതിലും വലിയ മറുപടി സ്വപ്നങ്ങളില്‍ മാത്രം, എന്തുവാടെ ഇത് എന്റെ പൊന്നോ ജിമ്മന്‍… ഒരു രക്ഷയുമില്ല പൊളിച്ചു ലാലേട്ടാ, പോസ്റ്റര്‍ കണ്ടിട്ട് മസില്‍സൊക്കെ ഫേക്കാണ് എഡിറ്റഡാണ് എന്നൊക്കെ പറഞ്ഞ് കളിയാക്കിയ ചിലര്‍ക്കുള്ള മറുപടിയാണ് പുതിയ ടീസര്‍ എന്നിങ്ങനെയെല്ലാമാണ് കമന്റുകള്‍.

More in Malayalam

Trending

Recent

To Top