Movies
കാത്തിരിപ്പുകൾക്ക് വിരാമം; റിലീസ് തിയ്യതി! സിനിമയുടെ പുതിയ അപ്ഡേറ്റുമായി നിർമ്മാതാവ്
കാത്തിരിപ്പുകൾക്ക് വിരാമം; റിലീസ് തിയ്യതി! സിനിമയുടെ പുതിയ അപ്ഡേറ്റുമായി നിർമ്മാതാവ്
ഗോൾഡ് സിനിമയുടെ റിലീസ് തീയതി നവംബർ 23ന് പുറത്തുവിടുമെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചു.
ഗോൾഡ് അടുത്ത മാസം ആദ്യവാരങ്ങളിലെത്തുമെന്ന റിപ്പോർട്ടുകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ചിത്രം ഡിസംബര്‍ രണ്ടിന് തിയേറ്ററുകളില്‍ എത്തിക്കാനുള്ള ആലോചനയിലാണ് നിര്‍മ്മാതാക്കളെന്ന് പ്രമുഖ ട്രാക്കര്‍മാരായ ലെറ്റ്സ് സിനിമ റിപ്പോര്‍ട്ട് ചെയ്തു. നടൻ ബാബുരാജും സിനിമ ഡിസംബറിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു.
ട്രെയ്ലറോ വലിയ അപ്ഡേറ്റുകളോ പുറത്തുവിടാതെ തന്നെ ഗോള്ഡിന് വലിയ ഹൈപ്പാണുള്ളത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്യുന്ന സിനിമയാണ് ഗോൾഡ്.
പൃഥ്വിരാജും നയന്‍താരയും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയുടെ ഒടിടി അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ ലാലു അലക്സ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, മല്ലിക സുകുമാരന്‍, ഷമ്മി തിലകന്, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, റോഷന് മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.
