News
ആ സീനില്‍ എന്നെക്കാളും കൂടുതല്‍ ചമ്മല് നവ്യയ്ക്കായിരുന്നു; ജോര്‍ജ് കോര
ആ സീനില്‍ എന്നെക്കാളും കൂടുതല്‍ ചമ്മല് നവ്യയ്ക്കായിരുന്നു; ജോര്‍ജ് കോര
മലയാളുകളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജാനകി ജാനേ. ഇരുട്ടിനെ പേടിക്കുന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലെ ചില സംഭവവികാസങ്ങളാണ് ചിത്രത്തില്‍. വിവാഹ പാര്‍ട്ടിയ്ക്ക് പോയ ജാനകി കരണ്ട് പോയപ്പോള്‍ ഭര്‍ത്താവാണ് എന്ന് കരുതി ഒരു ചെറുപ്പക്കാരനായ രാഷ്ട്രീയക്കാരനെ കെട്ടിപ്പിടിക്കുന്നത് സിനിമയിലെ ഒരു പ്രധാന രംഗമായിരുന്നു.
ഈ രംഗം അഭിനയിക്കുമ്പോള്‍ നവ്യ നായര്‍ക്ക് തന്നെക്കാള്‍ ചമ്മലായിരുന്നു എന്ന് പറയുകയാണ് നടന് ജോര്‍ജ് കോര.ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോര്‍ജ് കോര.’രാത്രി ഒരു കല്യാണ ഫങ്ക്ഷനില്‍ നില്ക്കുന്നു, കറണ്ട് പോകുന്നു, പേടിയുള്ള നവ്യ ചേച്ചി ഭര്‍ത്താവാണെന്ന് വിചാരിച്ച് എന്നെ കെട്ടി പിടിക്കുന്നു. ഇതാണ് സീന്‍. ഇതാണ് ഞങ്ങള്‍ തമ്മിലുള്ള ഒരേയൊരു സീന്‍. എന്റെ കരിയറില്‍ ആദ്യമായിട്ടാണ് ഞാന്‍ നവ്യ നായരെ കാണുന്നത് തന്നെ’ ജോര്‍ജ് പറയുന്നു.
‘സമയം പോവുകയാണ്. അവരുടെ സീനുകള്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചു കഴിഞ്ഞ് ടെന്‍ഷന്‍ അടിച്ചു കൊണ്ടിരിക്കുന്ന എന്നോട് ഒരാള്‍ നവ്യ ചേച്ചി വിളിക്കുന്നു എന്ന് പറഞ്ഞു. ഞാന്‍ പോയി ഹലോ നവ്യ ചേച്ചി എന്ന് പറഞ്ഞു. പെട്ടെന്ന് ചേച്ചിയോ എന്ന് ചോദിച്ച് അവിടെയിരിക്കാന്‍ പറഞ്ഞ് സംസാരിക്കാന്‍ തുടങ്ങി’.
‘ആ സംസാരത്തില്‍ നിന്നാണ് എനിക്ക് മനസിലായത് എന്നെക്കാളും കൂടുതല്‍ ചമ്മല് നവ്യയ്ക്കാണെന്ന്. അവരുടെ ഏറ്റവും വലിയ ക്വാളിറ്റിയായി തോന്നിയത് അതാണ്. ഞാന്‍ സ്റ്റാര്‍, ഇത്ര വര്‍ഷത്തെ എക്സ്പീരിയന്‍സ്, നിങ്ങളൊക്കെ ഇപ്പോള്‍ വന്നത് എന്നൊരു ചിന്തയേ അവര്‍ക്കില്ല. പിന്നെ ഞങ്ങളുടെ ആ കെട്ടിപ്പിടിത്തം സീന്‍ ഒരു 25 റീടേക്ക് പോയത് കൊണ്ട് വളരെ കംഫര്‍ട്ടബിള്‍ ആയി അഭിനയിക്കാന്‍ പറ്റി’ ജോര്‍ജ് കോര പറഞ്ഞു.
ഒരിടവേളയ്ക്ക് ശേഷം നവ്യ നായര്‍ മുഖ്യധാരാ സിനിമയിലേക്ക് തിരിച്ചെത്തിയ സിനിമയായിരുന്നു ജാനകി ജാനേ. സൈജു കുറുപ്പ് ആയിരുന്നു നായകനായി എത്തിയത്. ഷറഫുദീന്‍, അനാര്‍ക്കലി മരക്കാര്‍, സ്മിനു സിജോ, കോട്ടയം നസീര്‍, ജോര്‍ഡി പൂഞ്ഞാര്‍, സതി പ്രേംജി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
