Connect with us

‘ഈ വര്‍ഷത്തെ ഏറ്റവും മികച്ച മൂവി’, സിനിമ ലോകത്തെ മുത്ത്; കാതലിനെ പ്രശംസിച്ച് സാമന്ത

Malayalam

‘ഈ വര്‍ഷത്തെ ഏറ്റവും മികച്ച മൂവി’, സിനിമ ലോകത്തെ മുത്ത്; കാതലിനെ പ്രശംസിച്ച് സാമന്ത

‘ഈ വര്‍ഷത്തെ ഏറ്റവും മികച്ച മൂവി’, സിനിമ ലോകത്തെ മുത്ത്; കാതലിനെ പ്രശംസിച്ച് സാമന്ത

പ്രഖ്യാപന ദിവസം മുതല്‍ വന്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു കാതല്‍. മമ്മൂട്ടി ജ്യോതിക എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം നവംബര്‍ 23നാണ് തിയേറ്ററിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ വാനോളം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സാമന്ത. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലാണ് സാമന്ത കാതലിനെ വനോളം പുകഴ്ത്തുന്നത്.

‘ഈ വര്‍ഷത്തെ ഏറ്റവും മികച്ച മൂവി. സിനിമ ലോകത്തെ മുത്താണ് ഈ സിനിമ. എല്ലാവരും ദയവായി കാണണം. മമ്മൂട്ടി സാര്‍ താങ്കള്‍ ഒരു ഹീറോയാണ്. തങ്കളുടെ പെര്‍ഫോമന്‍സ് കണ്ടതില്‍ നിന്നും പുറത്തുവരാന്‍ തന്നെ കുറേ സമയം എടുക്കും. ജ്യോതിക ലൗ യൂ. ജിയോ ബേബി ഇത് ഇതിഹാസ സമാനം’ എന്നാണ് സാമന്ത കുറിച്ചിരിക്കുന്നത്.

അതേസമയം കാതല്‍ തിയേ റ്ററില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്നതിനെ പ്രേക്ഷകര്‍ക്കും ടീമിനും നന്ദി പറഞ്ഞ് ചിത്രത്തിലെ നായിക ജ്യോതിക രംഗത്ത് എത്തിയിരുന്നു. . ‘ചില സിനിമകള്‍ ശുദ്ധമായ ഉദ്ദേശ്യത്തോടെ, സിനിമയെ സ്‌നേഹിക്കുന്നതിന് വേണ്ടിയാണ് നിര്‍മ്മിക്കപ്പെടുന്നത്. കാതല്‍ ദ കോര്‍ അത്തരമൊരു സിനിമയാണ്. മുഴുവന്‍ ടീമിന്റെയും ആത്മാര്‍ത്ഥ പരിശ്രമത്തില്‍ നിന്നും ഉടലെടുന്ന ഒന്ന്.

അതിനെ അംഗീകരിക്കുകയും ബഹമാനിക്കുകയും ചെയ്ത പ്രേക്ഷകര്‍ക്ക് നന്ദി. സിനിമയോടുള്ള നമ്മുടെ സ്‌നേഹം, അതിനെ മികവുറ്റതാക്കും. ദി റിയല്‍ ലൈഫ് ഹീറോ മമ്മൂട്ടി സാറിന് എന്റെ എല്ലാ സ്‌നേഹവും ബഹുമാനവും. ഒപ്പം ബിഗ് സല്യൂട്ടും. ജിയോ ബേബിക്കും ആദര്‍ശ് സുകുമാരനും പോള്‍സന്‍ സ്‌കറിയയ്ക്കും മുഴുവന്‍ ടീമിനും എന്റെ നന്ദി. ഓമനയും മാത്യുവും എന്നെന്നും എന്റെ ഉള്ളില്‍ ജീവിക്കും’, എന്നാണ് ജ്യോതിക കുറിച്ചത്.

More in Malayalam

Trending

Recent

To Top