News
യേശുദാസ് പാട്ട് പാടും പക്ഷ വിവരമുണ്ടാകണമെന്നില്ല; ഇതുവരെ ഫോണെടുത്ത് വിളിച്ച് എന്നോട് സംസാരിക്കാന്‍ ധൈര്യമുള്ള മലയാളികളെ ഞാന്‍ കണ്ടിട്ടില്ല; മൈത്രേയന്‍
യേശുദാസ് പാട്ട് പാടും പക്ഷ വിവരമുണ്ടാകണമെന്നില്ല; ഇതുവരെ ഫോണെടുത്ത് വിളിച്ച് എന്നോട് സംസാരിക്കാന്‍ ധൈര്യമുള്ള മലയാളികളെ ഞാന്‍ കണ്ടിട്ടില്ല; മൈത്രേയന്‍
തന്റെ നിലപാടുകള്‍ കൊണ്ട് എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് മൈത്രേയന്‍. ഇപ്പോഴിതാ ഒരു ഇന്റര്‍വ്യൂവില്‍ വെച്ച് ഇസ്രയേല്‍ പലസ്തീന്‍ യുദ്ധത്തെ പറ്റി പല സെലിബ്രിറ്റികളും പ്രതികരിക്കാത്തതിനെക്കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിന് മൈത്രേയന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായികൊണ്ടിരിക്കുന്നത്.
സെലിബ്രിറ്റകളെ ആളുകള്‍ ഫോളോ ചെയ്യുന്നുണ്ടെന്നതുകൊണ്ട് അവര്‍ക്ക് വിവരം ഉണ്ടാവണമെന്നില്ലെന്നും, ഇത്തരത്തില്‍ സെലിബ്രിറ്റകളുടെ വിഷമം വരുന്ന തരത്തിലുള്ള നിരവധി സ്‌റ്റേറ്റ്‌മെന്റുകള്‍ ഉണ്ടെന്നും മൈത്രേയന്‍ അഭിമുഖത്തില്‍ പറയുന്നു.
‘അവര്‍ പ്രതികരിക്കുന്നോ ഇല്ലയോ എന്നതൊന്നും എന്റെ വിഷയമല്ല. സെലിബ്രിറ്റകളായിരിക്കുന്നവര്‍ പ്രതികരിക്കേണ്ട ആവശ്യം എന്താണ്? സിനിമാ താരങ്ങളാണല്ലോ ഏറ്റവും വലിയ സെലിബ്രിറ്റികള്‍. അവര്‍ക്കെന്ത് വിവരമാണ് ഉള്ളത്. ചായക്കടയില്‍ പോയിട്ട് വസ്ത്രം ചോദിക്കുന്നതുപോലെയാണത്. അറിയപ്പെടുന്നെന്ന് മാത്രമേ ഉള്ളൂ. അവരെ ആളുകള്‍ ഫോളോ ചെയ്യുന്നുണ്ടെന്നതുകൊണ്ട് അവര്‍ക്ക് വിവരം വരത്തില്ല.
ഒരു സിനിമയില്‍ അഭിനയിച്ചാല്‍ പ്രസിദ്ധരാകും. അതുകൊണ്ട് അവര്‍ക്കെന്തെങ്കിലും അറിവ് കൂടുതല്‍ വരുമോ, രാഷ്ട്രീയമായ ധാരണയുണ്ടോകുമോ. യേശുദാസ് പാട്ട് പാടും. അതുകാരണം അയാള്‍ക്ക് പ്രത്യേകിച്ച് വിവരം വരുമോ. എന്തറിവുണ്ടാകും. അയാളുടെ എത്രയോ സ്‌റ്റേറ്റ്‌മെന്റ് ഉണ്ട്. കേള്‍ക്കുമ്പോള്‍ നമുക്ക് വിഷമം വരത്തില്ലേ?
എന്റെ നിലപാടുകള്‍ കൊണ്ട് ഇതുവരെയും പാര്‍ട്ടിക്കാര്‍ ആരും വിളിച്ച് ചീത്തപറയുകയോ മറ്റോ ചെയ്തിട്ടില്ല. അതിന് ധൈര്യമുള്ള ആരും കേരളത്തില്‍ ഉണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ഇതുവരെ ഫോണെടുത്ത് വിളിച്ച് എന്നോട് സംസാരിക്കാന്‍ ധൈര്യമുള്ള അധികം മലയാളികളെ ഞാന്‍ കണ്ടിട്ടില്ല.
ചിലര്‍ എന്നെ വിളിച്ച് നിങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് പറയും. അത്രയാണ് ഉണ്ടായിട്ടുള്ളത്. ഒരിക്കല്‍ ഒരു സ്ത്രീ എന്നെ വിളിച്ച് നിങ്ങള്‍ എന്തൊക്കെയാണ് കാണിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ട്. അപ്പോഴും മോശമായിട്ടൊന്നും പറഞ്ഞിട്ടില്ല. പിറകില്‍ നിന്നൊരാള്‍ സംസാരിക്കുന്നത് കേള്‍ക്കാമായിരുന്നു. ചീത്ത പറയടീന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു പറ ചീത്ത പറഞ്ഞാലൊന്നും ഞാന്‍ നിര്‍ത്തത്തില്ലെന്ന്’ മൈത്രേയന്‍ പറഞ്ഞു.
