Connect with us

അതുകൊണ്ടാ എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം ! – ഉണ്ണിമായയെ കുറിച്ച് ശ്യാം പുഷ്‌കരന്റെ അമ്മ ..

Malayalam

അതുകൊണ്ടാ എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം ! – ഉണ്ണിമായയെ കുറിച്ച് ശ്യാം പുഷ്‌കരന്റെ അമ്മ ..

അതുകൊണ്ടാ എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം ! – ഉണ്ണിമായയെ കുറിച്ച് ശ്യാം പുഷ്‌കരന്റെ അമ്മ ..

തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്റെ ഭാര്യ എന്ന് മാത്രമല്ല ഉണ്ണിമായയയുടെ ലേബൽ. സിനിമയിൽ സ്വന്തമായി ഒരിടം കണ്ടെത്തിയ സ്ത്രീയാണ് അവർ. ചുരുക്കം ചില ചിത്രങ്ങളിലെ വേഷമിട്ടുള്ളുവെങ്കിലും ഉണ്ണിമായ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.

ഇപ്പോൾ ഉണ്ണിമായയെ കുറിച്ചുള്ള ഒരു പോസ്റ്റ് തരംഗമാവുകയാണ്. മരുമകളെ കുറിച്ച്‌ ശ്യാം പുഷ്‌കരന്റെ മാതാവ് ഗീത പുഷ്‌കരന്‍ എഴുതിയ വാക്കുകളാണ് വൈറലാവുന്നത്.

ഗീത പുഷ്‌കരന്റെ വാക്കുകൾ !

കഴിഞ്ഞ നാല്‍പ്പതു വര്‍ഷം എന്താ ചെയ്തത്? എന്നോടു തന്നെയാ ചോദ്യം. ആ… ആര്‍ക്കറിയാം.. കഞ്ഞീം കറീം വച്ചു കളിച്ചു. കെട്ടിയോനുമായി വഴക്കുണ്ടാക്കി.

മക്കളോടും നാട്ടുകാരോടും വഴക്കുണ്ടാക്കി. ഇന്‍ലാന്‍ഡും കവറും വിറ്റു. വേണ്ടതിനും വേണ്ടാത്തതിനും വഴക്കു കേട്ടു. വേറെ എന്താ ചെയ്തിരുന്നേ. ഒന്നുല്ല അല്ലേ.. അതുകൊണ്ടാ എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം. അവള്‍ അവള്‍ക്കു നല്ലതെന്ന് തോന്നുന്നത് വൃത്തിയായി, ഭംഗിയായി ചെയ്യുന്നു. ആഹാരമുണ്ടാക്കലും മക്കളെ പെറ്റു വളര്‍ത്തലുമല്ല ജീവിതം എന്നവള്‍ തിരിച്ചറിയുന്നു.

അവളുടെ സ്വകാര്യ ഇഷ്ടങ്ങളെ നിലപാടുകളെ അഭിരുചികളെ അവള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നു. അതാണ് പെണ്ണ്, അതായിരിക്കണം പെണ്ണ്. അല്ലാതെ ഔദ്യോഗിക ജീവിതത്തില്‍ കിട്ടുന്ന ഉയര്‍ച്ച പോലും ഉപേക്ഷിച്ച്‌, കുട്ടികളെ നല്ല സ്‌കൂളുകളില്‍ പഠിപ്പിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടതു

സഹിച്ചു, ഒരു പാട്ടു പോലും മൂളാതെ ഒരു യാത്ര പോകാതെ പെറ്റമ്മക്ക് ഒരു ഉടുതുണി പോലും വാങ്ങിക്കൊടുക്കാതെ ഒരു ഐസ് ക്രീം പോലും കഴിക്കാതെ

ഒരു ചാറ്റല്‍മഴ പോലും നനയാതെ ആകാശവും ഭൂമിയും മേഘങ്ങളും പുഴയും കാണാതെ ഒരു കുടമുല്ലപ്പൂവിനെ ഉമ്മ വയ്ക്കാതെ ഏറ്റവും പ്രിയമായി തോന്നിയ ഒരു പെര്‍ഫ്യൂം ഏതെന്നു പോലും കണ്ടെത്താനാവാതെ ഒരു നിലാവുള്ള രാവു പോലും കാണാതെ കാടും കടലും തിരിച്ചറിയാതെ ഉണ്ടുറങ്ങി മരിക്കലല്ല ജീവിതം..

geetha pushkaran about unnimaya

Continue Reading
You may also like...

More in Malayalam

Trending

Recent

To Top