Connect with us

സംഘപരിവാര്‍ നടത്തുന്ന കടന്നു കയറ്റങ്ങളെ കുറിച്ച് വെട്ടിത്തുറന്ന് പറഞ്ഞ് നടി ഗായത്രി; പിന്നാലെ കടുത്ത സൈബര്‍ ആക്രമണം

Malayalam

സംഘപരിവാര്‍ നടത്തുന്ന കടന്നു കയറ്റങ്ങളെ കുറിച്ച് വെട്ടിത്തുറന്ന് പറഞ്ഞ് നടി ഗായത്രി; പിന്നാലെ കടുത്ത സൈബര്‍ ആക്രമണം

സംഘപരിവാര്‍ നടത്തുന്ന കടന്നു കയറ്റങ്ങളെ കുറിച്ച് വെട്ടിത്തുറന്ന് പറഞ്ഞ് നടി ഗായത്രി; പിന്നാലെ കടുത്ത സൈബര്‍ ആക്രമണം

സംസ്‌കാരിക മേഖലയിലേക്ക് സംഘപരിവാര്‍ നടത്തുന്ന കടന്നു കയറ്റങ്ങളേക്കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് സിനിമ സീരിയില്‍ നടിയും പുരോഗമന കലാസാഹിത്യ സംഘം പ്രവര്‍ത്തകയുമായ ഗായത്രി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടേയോ ദളിത് ജീവിതങ്ങളുടേയെ കഥ പറയാന്‍ ശ്രമിക്കുന്നുണ്ടോയെന്ന കാതലായ ചോദ്യം ഉയര്‍ത്തുന്ന ഗായത്രിയുടെ വിമര്‍ശനം സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

നമ്മള്‍ സീരിയിലുകളിലൂടെ എന്ത് കാണണം എന്ന് തീരുമാനിക്കുന്നത് ഒരു ട്രയാങ്കിളാണ്. അദാനിയും അംബാനിയും ടാറ്റയും അടങ്ങുന്ന കോര്‍പ്പറേറ്റുകളാണ് ഈ ട്രയങ്കളിന്റെ ഒരു കോണ്‍. ഈ ട്രയങ്കളിന്റെ മറ്റ് രണ്ട് കോണുകളെ ബന്ധിപ്പിക്കുന്ന ബേസ് തീരുമാനിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ആണെന്നും പ്രസംഗത്തിലൂടെ ഗായത്രി വര്‍ഷ പറഞ്ഞു.

ഈ പ്രസംഗം വൈറലായി മാറിയതിന് പിന്നാലെയാണ് നടിയ്‌ക്കെതിരായ സൈബര്‍ അധിക്ഷേപവും ശക്തമായത്. സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങളും താരത്തിനെതിരായി നടക്കുന്നത്. ഇതോടെ താരത്തെ പിന്തുണച്ചുകൊണ്ട് നിരവധിയാളുകളാണ് വന്നിരിക്കുന്നത്. ഗായത്രി വര്‍ഷക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയും ആവശ്യപ്പെട്ടു.

പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ഗായത്രി വര്‍ഷ ഫാസിസ്റ്റ് വര്‍ഗീയതക്കെതിരെയുള്ള സാംസ്‌കാരിക ഇടപെടലുകളില്‍ മുന്‍പന്തിയിലുണ്ട്. മാനവികതയുടെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് ഗായത്രി വര്‍ഷ കേരളത്തിലുടനീളം നടത്തുന്ന പ്രഭാഷണങ്ങളും, സാംസ്‌കാരിക ഇടപെടലുകളും വെറുപ്പിന്റെ വക്താക്കളെ പരിഭ്രാന്തരാക്കുന്നുണ്ടെന്നും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ പറയുന്നു.

അതിന്റെ പ്രതിഫലനമാണ് ജീര്‍ണ്ണത നിറഞ്ഞു നില്‍ക്കുന്ന സൈബര്‍ ആക്രമണങ്ങള്‍. തൊഴിലിനെയും, സര്‍ഗാത്മക ഇടപെടലുകളെയും അപഹസിക്കുന്ന സൈബറിടങ്ങളിലെ
മനുഷ്യവിരുദ്ധരുടെനീക്കം അതി നിന്ദ്യമാണ്. ജീവിതത്തിന്റെ സകല സന്ദര്‍ഭങ്ങളിലും മനുഷ്യ സ്‌നേഹം ഉയര്‍ത്തി പ്പിടിക്കുന്ന സമരമുഖങ്ങളുടെ നേതൃനിരയില്‍ ഗായത്രി വര്‍ഷയുണ്ട്.

പ്രതിഭാശാലിയായ ഈ കലാകാരിയെ നിന്ദ്യമായ സൈബര്‍ ആക്രമണം കൊണ്ട് പിന്തിരിപ്പിക്കാമെന്നു കരുതുന്നവര്‍ മൂഡസ്വര്‍ഗത്തിലാണ്. ജനാധിപത്യ മതേതര വിശ്വാസികള്‍ ഗായത്രി വര്‍ഷക്കൊപ്പം ധീരതയോടെ നില്‍ക്കും. ഗായത്രി വര്‍ഷക്കെതിരായ സൈബര്‍ ആക്രമണത്തില്‍ സര്‍ഗാത്മക പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

More in Malayalam

Trending

Recent

To Top