Connect with us

കാണാതായ ആറു വയസുകാരിയ്‌ക്കൊപ്പം മുകേഷ്; അങ്ങനെ കാണാതായ എംഎല്‍എയെയും കണ്ടു കിട്ടിയെന്ന് ട്രോളുകള്‍; എന്നെക്കോണ്ടൊന്നും പറയിക്കരുതെന്ന് മുകേഷിന്റെ മറുപടി

Malayalam

കാണാതായ ആറു വയസുകാരിയ്‌ക്കൊപ്പം മുകേഷ്; അങ്ങനെ കാണാതായ എംഎല്‍എയെയും കണ്ടു കിട്ടിയെന്ന് ട്രോളുകള്‍; എന്നെക്കോണ്ടൊന്നും പറയിക്കരുതെന്ന് മുകേഷിന്റെ മറുപടി

കാണാതായ ആറു വയസുകാരിയ്‌ക്കൊപ്പം മുകേഷ്; അങ്ങനെ കാണാതായ എംഎല്‍എയെയും കണ്ടു കിട്ടിയെന്ന് ട്രോളുകള്‍; എന്നെക്കോണ്ടൊന്നും പറയിക്കരുതെന്ന് മുകേഷിന്റെ മറുപടി

കേരളക്കരയെ ആകെ നടുക്കിയ സംഭവമായിരുന്നു കൊല്ലത്ത് നിന്നും ആറുവയസ്സുകാരിയെ കാണാതായത്. അബിഗേല്‍ സാറ റെജി എന്ന കുഞ്ഞിനെയായിരുന്നു ഒരു സംഘം തട്ടിക്കൊണ്ടുപോയത്. അബിഗേല്‍ സുരക്ഷിതയായി തിരിച്ചെത്താനുള്ള പ്രാര്‍ത്ഥനയിലായിരുന്നു മലയാളികള്‍. ആയിരങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമായി കുഞ്ഞ് സുരക്ഷിതയായി തന്നെ കഴിഞ്ഞ ദിവസം തിരിച്ചെത്തി. അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയ കുഞ്ഞിനെ ഒടുവില്‍ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

ഈ സാഹചര്യത്തില്‍ മുകേഷ് എംഎല്‍എ പങ്കുവെച്ച സോഷ്യല്‍മീഡിയ പോസ്‌ററാണ് ശ്രദ്ധനേടുന്നത്. അബിഗേലിനെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ കാണാന്‍ എത്തിയതായിരുന്നു മുകേഷ്. കുട്ടിയെ എടുത്ത് കൊണ്ട് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച മുകേഷ് നമ്മുടെ മോള്‍ എന്നാണ് തലക്കെട്ട് നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ മോള്‍ സന്തോഷവതിയാണെന്നും തന്റെ മണ്ഡലത്തിലെ ആശ്രാമം മൈതാനത്താണ് അവര്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നതെന്നും മുകേഷ് പറയുന്നു.

ഇനി മുന്നോട്ട് പോയാല്‍ പിടിക്കപ്പെടുമെന്ന് തോന്നിയതുകൊണ്ടാവാം അവര്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. കുഞ്ഞിന് ചെറിയ പോറല്‍ പോലുമില്ലെന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയുടെ ഫലമാണിതെന്നും ഇതിന് പിന്നിലുള്ള എല്ലാവരെയും പിടിക്കുമെന്നും മുകേഷ് പറയുന്നു. അതേസമയം, കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കിട്ടതിന് മുകേഷിനെതിരെ രൂക്ഷ വിമര്‍ശനമാണ് നിറയുന്നത്.

കൃത്യസമയത്ത് എത്തി കുട്ടിയെ എടുത്തുനില്‍ക്കുന്ന എംഎല്‍എയ്ക്ക് അഭിനന്ദനങ്ങള്‍.. ഇതാവണം എംഎല്‍എ മികച്ച അഭിനേതാവാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. എംഎല്‍എയെ ജനങ്ങള്‍ക്ക് മുന്‍പില്‍ എത്തിച്ച കുട്ടിക്ക് ഒരുപാട് നന്ദി, അങ്ങനെ കാണാതായ എംഎല്‍എയെയും കുട്ടിയേയും കണ്ടു കിട്ടി ഒരു വെടിയ്ക്ക് രണ്ടു പക്ഷി എന്നൊക്കെയാണ് വിമര്‍ശകരുടെ കമന്റുകള്‍.

പിന്നാലെ എംഎല്‍എ മുകേഷ് മറുപടി പോസ്റ്റുമായി രംഗത്ത് എത്തി. കുട്ടിയെ എടുത്തത് തന്നില്‍ ഒരച്ഛന്‍ ഉള്ളതിനാല്‍ എന്ന് പറഞ്ഞു കൊണ്ടാണ് മുകേഷ് പോസ്റ്റ് തുടങ്ങുന്നത്. ഒരു ദിവസം മുഴുവന്‍ കേരളക്കരയെ ആകെ കണ്ണീരില്‍ ആക്കിയ അബിഗേല്‍ സാറ റെജി എന്ന മോളെ കണ്ടെത്തിയതറിഞ്ഞു താന്‍ അപ്പോള്‍ തന്നെ കൊല്ലം ഏആര്‍ ക്യാമ്പില്‍ എത്തിയിരുന്നു. എത്തുമ്പോള്‍ ചുറ്റിനും അപരിചിതരുടെ മുന്നില്‍ ചെറിയ ഭയത്തോടു കൂടി ഇരിക്കുകയായിരുന്ന കുഞ്ഞ് ത്‌ന്നെ കണ്ടതും ചെറുതായൊന്നു മന്ദഹസിച്ചു .. അപ്പോള്‍ പ്രിയ സുഹൃത്ത് ഗണേഷ് കുമാര്‍ എംഎല്‍എ കുഞ്ഞിനോട് ഈ മാമനെ അറിയുമോ ചോദിച്ചു?

ചെറിയ ചിരിയോടു കൂടി അഭിഗേല്‍ അറിയാം എന്ന് മറുപടി പറഞ്ഞു. എങ്ങനെ അറിയാമെന്നു ചോദിച്ചപ്പോള്‍ ടിവിയിലും സിനിമയിലും എല്ലാം കണ്ടിട്ടുണ്ട് എന്നും അബിഗെയ്ല്‍ പറഞ്ഞു. അത് കേട്ടതും ഒരച്ഛന്റെ ഹൃദയം കൂടിയുള്ള തനിക്ക് മോളെ വാരി പുണരണമെന്ന് തോന്നി അതാണ് എടുത്തു കയ്യില്‍ വെച്ചത എന്നും മുകേഷ് പറഞ്ഞു. ആ മോളുടെ മുഖത്തേക്ക് നിങ്ങള്‍ സൂക്ഷിച്ചു നോക്കൂ, അവിടെ നിങ്ങള്‍ക്ക് ഭയം കാണാന്‍ കഴിയില്ല. അത് ഈ മോള്‍ക്ക് മാത്രമല്ല. നല്ല മനസ്സുള്ള എല്ലാവര്‍ക്കും എന്നെ ഇഷ്ടമാണ് അതില്‍ പ്രായമില്ല.

എന്റെ സ്ഥാനം ലോക മലയാളികളുടെ ഹൃദയത്തിലാണ്. അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ അവരെന്നെ സ്‌നേഹിക്കുന്നു. മഹാദേവനായും ഗോപാലകൃഷ്ണനായും രാമഭദ്രനായുമൊക്കെ ഞാന്‍ അവരുടെ മനസ്സിലുണ്ട്. പിന്നെ എംഎല്‍എ എന്ന നിലയില്‍ എന്റെ നാട്ടുകാര്‍ക്ക് എന്നെ ബോധിച്ചത് കൊണ്ടാണല്ലോ രണ്ടാമതും ഞാന്‍ എംഎല്‍എ ആയത്. ഒപ്പം തന്നെ കാണാനില്ല എന്നുള്ള നാടകം ഏഴുവര്‍ഷം മുമ്പ് അവതരിപ്പിച്ചതാണ് എന്നും അതിന് അന്ന് തന്നെ താന്‍ നല്ല മറുപടിയും നല്‍കിയതാണ് എന്നും മുകേഷ് പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ‘കള്ളന് കള്ള വിചാരവും ദുഷ്ടനു ദുഷ്ട വിചാരവും ‘. ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത് എന്നെക്കൊണ്ട് ഒന്നും പറയിക്കരുത് എന്നും മുകേഷ് പറഞ്ഞു.

More in Malayalam

Trending