Malayalam Breaking News
പരസ്പരം ട്രോള്‍: ട്രോളര്‍മാരെ ട്രോളി ഗായത്രി അരുണ്‍….
പരസ്പരം ട്രോള്‍: ട്രോളര്‍മാരെ ട്രോളി ഗായത്രി അരുണ്‍….
പരസ്പരം ട്രോള്‍: ട്രോളര്‍മാരെ ട്രോളി ഗായത്രി അരുണ്‍….
ടെലിവിഷന്‍ പ്രേമികളുടെ ഇഷ്ട സീരിയല്‍ പരസ്പരം അവസാനിച്ചതോടെ ട്രോളര്‍മാര്‍ തിരക്കിലായി. നാടിനും കുടുംബത്തിനുമായി തങ്ങളുടെ ജീവന് ത്യജിക്കാന്‍ തയ്യാറായി മരണം ഏറ്റുവാങ്ങിയ ദീപ്തിയ്ക്കും സൂരജിനും സോഷ്യല്‍ മീഡിയ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു.
ഗായത്രി അരുണ്‍ പ്രധാന വേഷം ചെയ്ത പരസ്പരം 1524ാമത്തെ എപ്പിസോഡിലാണ് അവസാനിച്ചത്. പരമ്പര അവസാനിച്ചതോടെ ട്രോളന്മാര് തിരക്കിലായി. ഗായത്രി അവതരിപ്പിച്ച ദീപ്തി ഐ.പി.എസ് എന്ന കഥാപാത്രത്തെ ഏറ്റെടുത്തു കൊണ്ടാണ് ട്രോളര്‍മാര്‍ രംഗത്തെത്തിയത്.
അകാലത്തില്‍ പൊലിഞ്ഞ കര്മകുശലയായ ഐ.പി.എസ് രത്നം എന്നാണ് പലരും ദീപ്തിയെ വിശേഷിപ്പിച്ചത്. സീരിയലിന്റെ ക്ലൈമാക്സില്‍ ദീപ്തിയും സൂരജും മരിക്കുന്നതിനാല്‍ അനുശോചന പോസ്റ്റുകളാണ് ഏറെയും. പരസ്പരം സീരിയല്‍ ട്രോളുകളില്‍ ഗായത്രി ഹാപ്പിയാണ്. പരസ്പരം ട്രോള്‍ മഴ എത്തിയതോടെ ഇതില്‍ പ്രതികരിച്ച് ഗായത്രിയും രംഗത്തെത്തിയിരിക്കുകയാണ്. തന്റെ സീരിയലിനെയും കഥാപാത്രത്തെയും ട്രോളി ഓണ്‍ലൈനില്‍ ഹിറ്റാക്കിയ എല്ലാ ട്രോളന്മാര്ക്കും നന്ദി. മറ്റൊരു സീരിയലിനും കഥാപാത്രത്തിനും ഇത്രയും ഓണ്‍ലൈന്‍ പ്രമോഷന് കിട്ടിയിട്ടില്ല എന്നുമാണ് ഗായത്രി പ്രതികരിച്ചത്.
Gayathri Arun reacts Parasparam trolls
