കാലം മാറി ഹേ!!! സ്വാതന്ത്ര്യം കിട്ടി പത്തേഴുപത്തേഴ് വര്‍ഷം കഴിഞ്ഞു, യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും കൈവിട്ട യൂറോപ്യനൈസേഷന്‍ പിന്തുടര്ന്ന് ഇനിയും ഈ കുഞ്ഞുങ്ങളെ നാം ദ്രോഹിക്കണോ; ഗായത്രി അരുണ്‍
കാലം മാറി ഹേ!!! സ്വാതന്ത്ര്യം കിട്ടി പത്തേഴുപത്തേഴ് വര്‍ഷം കഴിഞ്ഞു, യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും കൈവിട്ട യൂറോപ്യനൈസേഷന്‍ പിന്തുടര്ന്ന് ഇനിയും ഈ കുഞ്ഞുങ്ങളെ നാം ദ്രോഹിക്കണോ; ഗായത്രി അരുണ്‍
കാലം മാറി ഹേ!!! സ്വാതന്ത്ര്യം കിട്ടി പത്തേഴുപത്തേഴ് വര്‍ഷം കഴിഞ്ഞു, യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും കൈവിട്ട യൂറോപ്യനൈസേഷന്‍ പിന്തുടര്ന്ന് ഇനിയും ഈ കുഞ്ഞുങ്ങളെ നാം ദ്രോഹിക്കണോ; ഗായത്രി അരുണ്‍
സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ യൂണിഫോമിലും മാറ്റം കൊണ്ടുവരണമെന്ന ആവശ്യവുമായി നടി ഗായത്രി അരുണ്‍. കാലാവസ്ഥയ്ക്ക് അനുസരിച്ച് അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം എന്ന് മുന്നറിയിപ്പുകള്‍ നല്കുമ്പോഴും, കുഞ്ഞുങ്ങള്‍ ഇന്നും പാശ്ചാത്യ വസ്ത്രങ്ങളില്‍ വിയര്‍ത്ത് അഴുകുന്നുവെന്ന് നടി പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു നടി ഇതേ കുറിച്ച് പറഞ്ഞത്.
ഗായത്രിയുടെ കുറിപ്പ് ഇങ്ങനെ;
Dont you agree?? ഇത് കേരളമാണോ അതോ ഗൾഫോ!!! കാലാവസ്ഥ കാണുമ്പോൾ ചോദിച്ചു പോകും ഇത്. കാലാവസ്ഥക്ക് അനുസരിച്ച അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം എന്നൊക്കെ മുന്നറിയിപ്പുകൾ!!. എന്നാൽ നമ്മുടെ കുഞ്ഞുങ്ങളോ? അവർ ഇന്നും പാശ്ചാത്യരെ അനുകരിച്ചുള്ള വസ്ത്രങ്ങൾ ആണ് യൂണിഫോം ആയി ധരിച്ച് സ്കൂളുകളിൽ പോകുന്നത്.
കട്ടിയുള്ള ഓവർകോട്ടും ടൈയും പെൺകുട്ടികൾക്ക് പിനോഫറും കാലിൽ സോക്സും പിന്നെ ഷൂസും. ഇതിൽ പെൺകുട്ടികൾക്കാണ് കഷ്ടത കൂടുതൽ. അയഞ്ഞ കോട്ടൺ ഷർട്ടും പാവാടയും അല്ലെകിൽ അയഞ്ഞ കോട്ടൺ ടീഷർട് പാന്റ്സ്. കാലാവസ്ഥക്ക് അനുസരിച്ച് ഇത് മതി. പക്ഷേ ഇതൊക്കെ ഇട്ടാൽ ‘മറയേണ്ടത്’ ഒന്നും മറയില്ല പോലും!! ഇതാണ് മിക്ക സ്കൂളുകളുടെയും നിലപാട്. കാലം മാറി ഹേ!!! സ്വാതന്ത്ര്യം കിട്ടി പത്തേഴുപത്തേഴ് വർഷം കഴിഞ്ഞു.
നമ്മുടെ കുഞ്ഞുങ്ങൾ മാത്രം ഇന്നും പാശ്ചാത്യ വസ്ത്രങ്ങളിൽ വിയർത്ത് അഴുകുന്നു. കടുത്ത കാലാവസ്ഥ വ്യതിയാനങ്ങളുള്ള വിദേശ രാജ്യങ്ങളിലൊക്കെ അതിനനുസരിച്ചാണ് വസ്ത്രധാരണ രീതി. കേരളത്തിൽ നാം ഇത്രയും നാൾ അത്തരം കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾ അനുഭവിച്ചിട്ടില്ല. എന്നാൽ ഈ വർഷം നാം അറിഞ്ഞു എന്താണ് കടുത്ത വേനൽ എന്നത്. ഇനി വരും വർഷങ്ങളിൽ കൂടുതൽ കടുപ്പത്തിൽ അറിയാനിരിക്കുന്നതേ ഉള്ളു.
എസി മുറികളിൽ ഇരുന്നു പഠിക്കുന്ന ചെറിയ ഒരു ശതമാനം കുഞ്ഞുങ്ങളെ ഒഴിച്ചാൽ ബാക്കി കൂടുതൽ ശതമാനവും ഫാൻ പോലും ഇല്ലാത്ത ഉണ്ടെങ്കിൽ തന്നെ ആർക്കോ വേണ്ടി ഏതോ മൂലക്ക് കറങ്ങുന്ന ഒന്നുള്ള ക്ലാസ് മുറികളിൽ തിങ്ങി ഇരുന്നാണ് പഠിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ പോലും കൈവിട്ട യൂറോപ്യനൈസേഷൻ പിന്തുടർന്ന് ഇനിയും ഈ കുഞ്ഞുങ്ങളെ നാം ദ്രോഹിക്കണോ ?? ചിന്തിക്കാനും മാറ്റാനും ഇനിയും വൈകിക്കൂടാ.
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...