Connect with us

കാസ്റ്റിം​ഗിൽ ഭൂരിഭാ​ഗവും മമ്മൂട്ടിയുടെ നിർദ്ദേശമായിരുന്നു; ​ഗൗതം മേനോൻ

Malayalam

കാസ്റ്റിം​ഗിൽ ഭൂരിഭാ​ഗവും മമ്മൂട്ടിയുടെ നിർദ്ദേശമായിരുന്നു; ​ഗൗതം മേനോൻ

കാസ്റ്റിം​ഗിൽ ഭൂരിഭാ​ഗവും മമ്മൂട്ടിയുടെ നിർദ്ദേശമായിരുന്നു; ​ഗൗതം മേനോൻ

വാരണം ആയിരം, വിണ്ണൈത്താണ്ടി വരുവായ തുടങ്ങിയ സിനിമകളിലൂടെ സിനിമാപ്രേമികളുടെ മനം കവർന്ന സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. മമ്മൂട്ടിയെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആന്റ് ലേഡീസ് പഴ്സ്. തമിഴിലെ ഹിറ്റ് സംവിധായകനിലൊരാളായ ​ഗൗതം മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷയേറെയാണ്.

ഇപ്പോഴിതാ ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് സിനിമയുണ്ടായതിന് പിന്നിലെ കഥ പങ്കുവെക്കുകയാണ് ​ഗൗതം മേനോൻ. മഞ്ജു വാര്യരെ വെച്ച് സിനിമ ചെയ്യാനിരുന്ന താൻ പിന്നീട് ഈ പ്രൊജക്ടിന് പകരം ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് ചെയ്യുകയായിരുന്നെന്നാണ് ​ഗൗതം മേനോൻ പറയുന്നത്.

മഞ്ജു വാര്യർ കാരണമാണ് നീരജിനെ കണ്ടത്. ഞങ്ങൾ ടച്ചിലുണ്ട്. ഒരു സിനിമ ചെയ്യാനാ​ഗ്രഹിച്ചിരുന്നു. മഞ്ജു വാര്യർ ഈ എഴുത്തുകാരനെ ചെന്നെെയിലേക്ക് കൊണ്ട് വന്നു. അദ്ദേഹം കഥയെഴുതി ഞാൻ സംവിധാനം ചെയ്ത് മഞ്ജു അഭിനയിക്കുന്ന സിനിമ. എന്നാൽ ഈ സിനിമ നടന്നില്ല. ഈ എഴുത്തുകാരനുമായുള്ള സംസാരങ്ങൾക്കിടെ മറ്റെന്തെങ്കിലും ആശയങ്ങളുണ്ടോ എന്ന് ചോദിച്ചു. മലയാളത്തിൽ എബിസിഡി എന്ന സിനിമയുടെ തിരക്കഥയുടെ ഭാ​ഗമായിരുന്നു നീരജ്. എനിക്കിഷ്ടമുള്ള സംവിധായകൻ മാർട്ടിൻ പ്രകാട്ടിനൊപ്പം വർക്ക് ചെയ്യുന്നു.

ഡൊമിനിക്കിന്റെ കഥ എന്നോട് നീരജ് പറഞ്ഞു. ഈ കഥ തനിക്ക് വളരെ ഇഷ്ടമാവുകയും ഇത് സിനിമയിലേക്ക് എത്തിയെന്നും ​ഗൗതം മേനോൻ വ്യക്തമാക്കി. ഈ കഥ പല നടൻമാരോടും പറഞ്ഞു. മമ്മൂട്ടി സാറിന് ഇത് വർക്കാകും എന്ന് തുടക്കത്തിലേ ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഇങ്ങനെയൊരു കഥ അദ്ദേഹം തെരഞ്ഞെടുക്കുമെന്ന് അവർ കരുതിയില്ല. മമ്മൂട്ടി സാറുടെ എക്സ്പിരിമെന്റ് വർക്കുകൾ ഞാൻ കാണുന്നുണ്ടായിരുന്നു.

അദ്ദേഹത്തോടൊപ്പം ബസൂക്ക എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഈ സിനിമയെക്കുറിച്ച് ചർച്ച നടന്നിട്ടേയില്ല. ഷൂട്ടിം​ഗിന് ശേഷം ഞാൻ ധൈര്യത്തോടെ അദ്ദേഹത്തിന്റെ ടീമിലൊരാളെ കോൺടാക്ട് ചെയ്തു. പെട്ടെന്ന് അവർ കൂടിക്കാഴ്ച ഏർപ്പാടാക്കി. ഞാനും റൈറ്ററുമുണ്ട്. അദ്ദേഹം കഥയുടെ ഐഡിയ ചോദിച്ചാൽ പറയേണ്ട, നരേഷനിലേക്ക് കടക്കാമെന്ന് നീരജ് പറഞ്ഞു.

അദ്ദേഹം ഐഡിയ ചോദിച്ചു. ഇൻവെസ്റ്റി​ഗേഷൻ എന്ന് പറഞ്ഞപ്പോൾ നോ ​ഗൗതം, കേരളത്തിൽ മുഴുവനും ഇൻവെസ്റ്റി​ഗേഷൻ സ്റ്റോറികളാണ്, ഞാനും അടുത്തിടെ ഒരുപാട് ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. മറ്റെന്തെങ്കിലും സബ്ജക്ടാണെങ്കിൽ പറയാൻ പറഞ്ഞു. പത്ത് മിനുട്ടിനുള്ളിൽ മീറ്റിം​ഗ് കഴിഞ്ഞു. കഥ കേട്ട് നോക്കൂ, നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ മറ്റൊരു സിനിമ ചെയ്യാമെന്ന് പറഞ്ഞു.

അങ്ങനെ കഥ പറഞ്ഞു. അര മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടെന്ന് മനസിലായി. അവസാനം ഇഷ്ടമായി, നമുക്ക് ഈ സിനിമ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ പെട്ടെന്ന് സിനിമ തുടങ്ങിയെന്നും ​ഗൗതം മേനോൻ ഓർത്തു. കാസ്റ്റിം​ഗിൽ ഭൂരിഭാ​ഗവും മമ്മൂട്ടിയുടെ നിർദ്ദേശമായിരുന്നെന്നും ​ഗൗതം മേനോൻ പറയുന്നു.

ചർച്ചയ്ക്ക് ശേഷം ലൈൻ പ്രൊജ്യൂസറെ വിളിച്ച് കാസ്റ്റിം​ഗ് ഏജൻസിയെക്കുറിച്ച് പറഞ്ഞപ്പോൾ കാസ്റ്റിം​ഗ് സർ ചെയ്യുമെന്ന് അവർ മറുപടി നൽകി. ആര് ഏത് കഥാപാത്രം ചെയ്യുമെന്ന് അദ്ദേഹം ഇരുന്ന് തീരുമാനിച്ചു. ഒരുപാട് വർക്കുകൾ കാണുന്നയാളാണ്. നല്ല അവബോധമുണ്ട്. ഏതെങ്കിലും സിനിമയിൽ നിന്ന് ചെറിയ അഭിനേതാക്കളെ കണ്ടുപിടിക്കുമെന്നും ​ഗൗതം മേനോൻ വ്യക്തമാക്കി.

ജനുവരി 23 ന് സിനിമ തിയേറ്ററിലെത്തും എന്ന വാർത്തയാണ് നിർമാതാക്കൾ പുറത്തുവിടുന്നത്. മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് സിനിമയുടെ റിലീസ് വിവരം പുറത്തുവിട്ടത്. ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. പതിവ് ഗൗതം മേനോൻ സിനിമകളുടെ രീതികളിൽ നിന്ന് മാറി അല്പം ഹ്യൂമർ സ്വഭാവത്തിലാണ് ടീസർ ഒരുങ്ങിയിരിക്കുന്നത്. ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്‌സ് ഒരു ഷെർലക് ഹോംസ് സ്റ്റൈൽ ചിത്രമായിരിക്കും എന്ന് സിനിമയുടെ അണിയറപ്രവർത്തകർ നേരത്തെ തന്നെ അറിയിച്ചിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top