News
30 കോടി രൂപയുടെ തട്ടിപ്പ്; ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് നോട്ടീസ് അയച്ച് ഇഡി
30 കോടി രൂപയുടെ തട്ടിപ്പ്; ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് നോട്ടീസ് അയച്ച് ഇഡി
Published on
ഷാരൂഖ് ഖാന്റെ പങ്കാളിയും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗരി ഖാന് നോട്ടീസ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 30 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി ബന്ധപ്പെട്ടാണ് നോട്ടീസ് ലഭിച്ചത്.
ലക്നൗ ആസ്ഥാനമായ തുളസി ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അമ്പാസഡര്‍ ആണ് ഗൗരി ഖാന്.നിക്ഷേപകരില്‍ നിന്നും ബാങ്കുകളില്‍ നിന്നും 30 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കമ്പനിക്കെതിരായ കേസ്.
ഗൗരി ഖാനുമായുള്ള സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇഡി നോട്ടീസിനോട് ഗൗരി ഖാന് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഷാരൂഖ് ഖാനൊപ്പം റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്സ് എന്ന ചലച്ചിത്ര നിര്‍മ്മാണകമ്പനിയുടെ ഉടമയുമാണ് ഗൗരി.
Continue Reading
You may also like...
Related Topics:gauri, news, sharukh khan
