അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ ഗുരുതരാവസ്ഥയില്‍ കറാച്ചിയിലെ ആശുപത്രിയില്‍ പവേശിപ്പിച്ചെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഇദ്ദേഹത്തോടുളള ആരാധന വെളിപ്പെടുത്തുന്ന നടന്‍ ആസിഫ് അലിയുടെ പഴയ വീഡിയോ വീണ്ടും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നു.
താന്‍ പറയുന്നത് എത്രത്തോളം പ്രശ്‌നമാകുമെന്നറിയില്ലെന്ന മുഖവുരയോടെയാണ് ആസിഫ് ദാവൂദിനോടുള്ള ആരാധന വെളിപ്പെടുത്തുന്നത്. വീണ മുകുന്ദനുമായുള്ള അഭിമുഖത്തിലാണ് നടന്‍ അധോലോക നായകനെ പുകഴ്ത്തിയത്.
ദാവൂദ് ഇബ്രാഹിം എന്ന ഡോണിന് ഇവിടെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയ സമയത്ത് ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇരുന്ന് ലൈവ് ക്രിക്കറ്റ് കാണുന്ന ഫോട്ടോ ഞങ്ങളുടെ ചെറുപ്പത്തില്‍ കണ്ടിരുന്നതായി ആസിഫ് അലി പറയുന്നു. അന്ന് അദ്ദേഹത്തിനോട് ഭയങ്കര ആരാധന തോന്നിയിരുന്നു.
പിന്നെ ലാലേട്ടന്‍ ചെയ്ത ഒരുപാട് ഡോണ്‍ ക്യാരക്ടറിനോടും ഭയങ്കര അട്രാക്ഷന്‍ തോന്നിയിട്ടുണ്ട്. ഞാന്‍ ഉള്‍പ്പടെയുളള പ്രേക്ഷകര്‍ക്ക് മാസ് എന്ന് തോന്നുന്ന ചില കാര്യങ്ങളുണ്ട്. നമ്മുടെ ലൈഫില്‍ അതുപോലെ ആകണമെന്ന് തോന്നുന്ന കാര്യങ്ങള്‍. ടോയ് വാങ്ങിക്കാന്‍ പോകുമ്പോള്‍ ഗണ്‍ വാങ്ങുന്നതിന്റെ പിന്നിലുള്ള രഹസ്യം വരെ അതാണെന്ന് ആസിഫ് അലി അഭിമുഖത്തില്‍ പറയുന്നു.