പുരുഷന്റെ വിജയത്തിന് പിന്നിലെ സ്ത്രീകളെ കുറിച്ചല്ലേ കേട്ടിട്ടുള്ളൂ ? നാളെ മുതൽ സ്ത്രീകളുടെ വിജയത്തിന് പിന്നിലെ ആ പുരുഷനെ കുറിച്ച് കേരളം സംസാരിക്കും !
By
മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധർവ്വൻ . കലാസദൻ ഉല്ലാസ് എന്ന വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത് . ഒരു ഗായകനാണ് ചിത്രത്തിൽ മമ്മൂട്ടി . ചിത്രം നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഇപ്പോൾ സിനിമയുടെ പോസ്റ്ററിലെ ഒരു ക്യാപ്ഷൻ ആണ് വൈറലാകുന്നത് . ചിലപ്പോളൊക്കെ സ്ത്രീകളുടെ വിജയത്തിന് പിന്നിലും ഒരു പുരുഷൻ ഉണ്ടാകും എന്നാണ് ക്യാപ്ഷൻ .
പുതുമുഖ നടി വന്ദിതയാണ് നായിക. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് രമേഷ് പിഷാരടിയും, ഹരി പി നായരും ചേര്‍ന്നാണ്.മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം കുമാര്‍, ധര്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, മനോജ് കെ ജയന്, സുരേഷ് കൃഷ്ണ, മണിയന് പിള്ള രാജു, കുഞ്ചന്‍, അശോകന്, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
ചിത്രത്തിന്റെ ഛായാഗ്രഹണം അഴകപ്പനും എഡിറ്റിംഗ് ലിജോ പോളുമാണ് നിര്‍വഹിക്കുന്നത്. സംഗീതം ദീപക് ദേവാണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്ടൈന്മെന്റ്സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വ്വന്റെ നിര്‍മ്മാണം ശ്രീലക്ഷ്മി, ശങ്കര്‍ രാജ്, സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.
gana gandharvan movie release
