Malayalam Breaking News
ഗാനഗന്ധർവൻ്റെ അടുത്ത ഗാനം ഇന്നെത്തും ! ലിറിക്കൽ ഗാനം പുറത്ത് വിടുന്നത് കലാസദൻ ഉല്ലാസ് !
ഗാനഗന്ധർവൻ്റെ അടുത്ത ഗാനം ഇന്നെത്തും ! ലിറിക്കൽ ഗാനം പുറത്ത് വിടുന്നത് കലാസദൻ ഉല്ലാസ് !
By
മമ്മൂട്ടി ഗാന ഗന്ധർവനായി തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ് . ചിത്രം സെൻസറിങ് പൂർത്തിയാക്കി ക്ലീൻ യു നേടിയിരിക്കുകയാണ് . ഇപ്പോൾ ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ എത്തുവാൻ തയ്യാറെടുക്കുകയാണ് .
ഇന്ന് 7 .30 മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിടുന്നത്. ദീപക് ദേവ് ആണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ഹരിശങ്കറും ജീനു നസീറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും.
ഗാനമേളകളില്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമാണ് മമ്മൂട്ടിയുടെ നായകന്.പുതുമുഖം വന്ദിതയാണ് നായിക. മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം കുമാര്‍, ധര്മജന് ബോള്‍ഗാട്ടി,ഹരീഷ് കണാരന്, മനോജ് .കെ .ജയന്, സുരേഷ് കൃഷ്ണ, മണിയന് പിള്ള രാജു, കുഞ്ചന്‍, അശോകന്, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു .രമേഷ് പിഷാരടിയും ഹരി .പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധര്‍വ്വന്റെ ഛായാഗ്രാഹകന്‍ അഴകപ്പനാണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്ടൈന്മെന്റ്സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വ്വന്റെ നിര്‍മ്മാണം ശ്രീലക്ഷ്മി, ശങ്കര്‍ രാജ്, സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ്.
gana gandharvan movie lyrical song
