Connect with us

പ്രിത്വിരാജിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ഒരു നടനായതല്ല – മല്ലിക സുകുമാരൻ

Malayalam Breaking News

പ്രിത്വിരാജിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ഒരു നടനായതല്ല – മല്ലിക സുകുമാരൻ

പ്രിത്വിരാജിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ഒരു നടനായതല്ല – മല്ലിക സുകുമാരൻ

മലയാള സിനിമക്ക് അഭിമാനമായി മാറുകയാണ് പൃഥ്വിരാജ് സുകുമാരൻ . മലയാളത്തിലെ ആദ്യ 200 കോടി ചിത്രത്തിന്റെ സംവിധായകനായ തലയെടുപ്പോടെ നിൽക്കുകയാണ് പൃഥ്വിരാജ് . കുടുംബത്തിനും വളരെ അഭിമാനമാണ് പ്രിത്വിരാജിന്റെ നേട്ടം . ആശീർവാദത്തോടെ മോഹൻലാൽ എന്ന പരിപാടിയിൽ പൃഥ്വിരാജിനെ കുറിച്ച് മല്ലിക സുകുമാരൻ അഭിമാന പൂര്വമാണ് സംസാരിച്ചത് .

മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ മകൻ പൃഥ്‌വിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആണ് ലൂസിഫർ എന്ന ചിത്രം എന്ന് മല്ലിക സുകുമാരൻ പറയുന്നു. മോഹൻലാൽ എന്ന നടനെ വെച്ച് തന്റെ ആദ്യ ചിത്രം ഒരുക്കാൻ പ്രിത്വിക്ക് സാധിച്ചതാണ് അതിനു കാരണം എന്നാണ് മല്ലിക സുകുമാരൻ പറയുന്നത്.

മല്ലിക സുകുമാരന്റെ വാക്കുകൾ ഇങ്ങനെ, “എന്റെ മകൻ സംവിധാനം ചെയുന്നു എന്നറിഞ്ഞപ്പോൾ അതിലെ നായകൻ എന്റെ ലാലു. ഇതിലും വലിയ തുടക്കം എന്റെ മകന് എവിടെ കിട്ടും. ഞാനാ ചതുരം ഒന്ന് വരച്ചു നോക്കി, ആന്റണിയിൽ നിന്നും ലാലുവിലേക്കു, ലാലുവിൽ നിന്നും മുരളിയിലേക്കു മുരളിയിൽ നിന്നും പൃഥിയിലേക്ക്, അത് ചെന്നവസാനിക്കുന്നതു സുകുവേട്ടനിലേക്കു. ലാലുവിനോടുള്ള സ്നേഹം എന്റെ മോന് കൊടുത്ത അനുഗ്രഹമായി കാണുന്നു, പൃഥ്വിയുടെ ഏറ്റവും വലിയ ഭാഗ്യം ഒരു നടൻ ആയതിലേറെ ഒരു സംവിധായകനായതിലാണ്. സുകുമാരനും ആയുള്ള അടുപ്പത്തെ കുറിച്ച് മോഹൻലാലും ചടങ്ങിൽ പറയുകയുണ്ടായി.

mallika sukumaran about prithviraj

More in Malayalam Breaking News

Trending

Recent

To Top