എന്തൊക്കെ ബഹളം ആയിരുന്നു കൈ പിടിച്ചെന്നോ കെട്ടിപ്പിടിച്ചെന്നോ എന്നിട്ടിപ്പോ എന്തായി; പറന്നുയർന്ന് ഗബ്രിയും ജാസ്മിനും!!
By
ബിഗ് ബോസ് മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥികളാണ് ജാസ്മിനും ഗബ്രിയും. ഇരുവരുടേയും കോമ്പോയോക്കെതിരെ വലിയ വിമർശനം ഹൗസിനകത്തും പുറത്തും ഉയർന്നിരുന്നു. എന്നാൽ ഇത്തരം വിമർശനങ്ങളെയെല്ലാം തള്ളി വളരെ വലിയ ആത്മബന്ധമാണ് ഇരുവരും കാത്തുസൂക്ഷിക്കുന്നത്.
ഹൗസിൽ പിടിച്ച് നിൽക്കാൻ മാത്രമായിരുന്നു ഇരുവരും കൂട്ടായതെന്നും ബിഗ് ബോസ് ഷോ കഴിഞ്ഞാൽ ഇത് അവസാനിക്കുമെന്നും പ്രേക്ഷകരിൽ ഒരു വിഭാഗം വിമർശിച്ചിച്ചിരുന്നു. എന്നാൽ ഷോ കഴിഞ്ഞും ഇരുവരും തങ്ങളുടെ സൗഹൃദം അതുപോലെ തന്നെ പുലർത്തുന്നുണ്ട്. ഹൗസിൽ വെച്ച് ജാസ്മിൻ ഗബ്രിയോട് പ്രണയം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ജാസ്മിനുമായി വിവാഹം ഉറപ്പിച്ചിരുന്ന യുവാവ് വിവാഹം വേണ്ടെന്ന് വെച്ചു. ഗബ്രിയുമായുള്ള സൗഹൃദം വ്യക്തി ജീവിതത്തെ അടക്കം ബാധിച്ചതോടെ ഷോ കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും പരസ്പരമുള്ള ബന്ധം അവസാനിപ്പിച്ചേക്കുമെന്നായിരുന്നു വിലയിരുത്തലുകൾ ഏറെയും. എന്നാൽ ഇതിനെയെല്ലാം തള്ളി അതേ സൗഹൃദവും അടുപ്പവും കാത്തുസൂക്ഷിക്കുന്നുണ്ട് രണ്ട് പേരും.
ദിവസങ്ങൾക്ക് മുമ്പാണ് ജാസ്മിൻ കൊച്ചിയിലെ ഫ്ലാറ്റിൽ തനിച്ച് താമസം മാറിയ കഥകളും പുറത്ത് വന്നത്. പൊതു പരിപാടികളിലും ഉദ്ഘാടനകളിലുമെല്ലാം ജാസ്മിന്‍-ഗബ്രി എന്ന ജോഡി ആയിട്ടാണ് താരങ്ങള്‍ എത്താറുള്ളത്. ഇരുവരും ജീവിതത്തിലും ഒന്നിക്കണമെന്ന് ആഗ്രഹമുള്ളവരുണ്ട്. എങ്കിലും സുഹൃത്തുക്കളായി തുടരുകയാണെന്നാണ് രണ്ടാളും പറയുന്നത്. ഇടയ്ക്ക് യൂട്യൂബ് ചാനലിലൂടെ രസകരമായ വീഡിയോസുമായി ഗബ്രി എത്താറുണ്ട്.
ഇപ്പോൾ ഇരുവരും ഒരു അഡ്വഞ്ചർ ടൂറിലാണ്. ബാക്ക്പാക്ക് ബിയോണ്ട് എന്ന് പറയുന്ന ഒരു ഗ്രൂപ്പ് വഴിയാണ് മേഘാലയ ട്രക്കിംഗിന് ഇരുവരും എത്തിയത്. പ്രമോഷൻ പരിപാടിയുടെ ഭാഗമായിട്ടാണ് ഈ യാത്ര.
മലകൾക്കിടയിലൂടെ, കാടുകൾക്കിടയിലൂടെയും, വെള്ളച്ചാട്ടങ്ങൾക്കിടയിലൂടെ ഈ ട്രക്കിംങ് ഉണ്ടാകുമെന്ന് ഗബ്രി വീഡിയോയിൽ പറയുന്നുണ്ട്. ബാംഗ്ലൂർ എയർപോർട്ടിൽ ഫ്‌ളൈറ്റ് ഡിലെ ആയതോടെയാണ് ആരാധകരോട് ട്രിപ്പ് വിശേഷങ്ങൾ പങ്കിട്ട് എത്തിയത്. ഇതിനിടെ ബാംഗ്ലൂർ എയർപോർട്ടിൽ ആയിരം രൂപയുടെ ഗീ റോസ്‌റ് ഓഡർ ചെയ്ത് കഴിക്കുകയാണെന്നും ഗബ്രി പറയുന്നുണ്ട്.
പക്ഷെ താൻ ഓഡർ ചെയ്തത് ചിക്കൻ ദം ബിരിയാണി ആണെന് ജാസ്മിൻ പറയുമ്പോൾ രാവിലെ ഏഴ് ,ഒമ്പതിനാണ് ജാസ്മിൻ ചിക്കൻ ദം ബിരിയാണി കഴിക്കാൻ ഓഡർ ചെയ്തതെന്നും ഗബ്രി കളിയാക്കുന്നുണ്ട്. എന്നാൽ തനിക്ക് ഭയങ്കര വിശപ്പുണ്ടെന്നും, ഏഴ് മണിക്കൂർ ഫ്ലൈറ്റ് ഡിലെ ആണെന്നും ജാസ്മിൻ പറയുന്നു.
വിശപ്പ് സഹിക്കാൻ കഴിയാത്തത് കൊണ്ടാണ് ഗീ റോസ്റ്റ് ആദ്യം കഴിച്ചതെന്നും പറയുന്നുണ്ട്. ആദ്യം ജാസ്മിൻ ട്രക്കിങ്ങിനു പോകാൻ താത്പര്യം ഇല്ലായിരുന്നുവെന്ന് പറയുന്നുണ്ട്. പക്ഷെ ഇവൻറെ ഒരു ഫ്രണ്ടിനെ വിളിച്ചിട്ട് അടിപൊളിയാണ്, വെള്ളച്ചാട്ടം ഒക്കെ നല്ല രസമാണ് എന്നൊക്കെ കൊതിപ്പിച്ചു. അത് കേട്ടാണ് ഞാനും കൂടെ വരാമെന്ന് പറഞ്ഞത്.
പക്ഷേ ഇന്നാണ് ഇവൻ പറയുന്നത് നടക്കണം ഓടണം ചാടണം ഈ ഭാഗം കൊണ്ട് നടക്കണം അതാക്കണം ഇതാക്കണം എന്നൊക്കെ കഷ്ടപ്പാടുകൾ ഉണ്ടെന്ന്, പറഞ്ഞിരുന്നില്ല. ആകെ നല്ല കാര്യങ്ങൾ മാത്രം പറഞ്ഞു. തനിയ്ക്ക് ഇടയ്ക്ക് ഫുഡ് കഴിച്ച് വയറിനു പണി കിട്ടിയ കഥയും ഗബ്രി പറയുന്നുണ്ട്.
പിന്നീട് രാവിലെ തൊട്ട് ബാംബൂ ട്രക്കാണ്, ലോകത്തിൽ തന്നെ മോസ്റ്റ് ഡെയിഞ്ചറസ് ബാംബു ട്രക്ക് ആണ് എന്നൊക്കെ ഗബ്രി പറയുമ്പോൾ അന്തംവിട്ട് നോക്കുന്ന ജാസിമിനെയും വിഡിയോയിൽ കാണാം. കഴിഞ്ഞ ദിവസം 1.20 ലക്ഷത്തിനടുത്ത് വിലയുള്ള ഐ ഫോൺ പ്രോമാക്സ് ജാസ്മിൻ സ്വന്തമാക്കിയ വീഡിയോ യുട്യൂബിൽ പങ്കുവച്ചിരുന്നു. ഗബ്രിക്കൊപ്പം തന്നെയാണ് താരം ഫോൺ വാങ്ങാൻ പോയതും.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ജാസ്മിന് ആശംസ അറിയിച്ച് എത്തിയിരുന്നത്. എന്തൊക്കെ ബഹളം ആയിരുന്നു കൈ പിടിച്ചെന്നോ കെട്ടിപ്പിടിച്ചെന്നോ എന്നിട്ടിപ്പോ എന്തായി ദേ പിള്ളേര് ഒരുമിച്ച് ട്രിപ്പ് പോകുന്നു ️️അന്ന് പറഞ്ഞവരുടെയൊക്കെ അണ്ണാക്കിൽ അടി പോയി അടിച്ചു പൊളിക്ക് പിള്ളേരെ, എന്നൊക്കെ കമന്റുകൾ നിറയുന്നുണ്ട്.
കൂടൂതൽ കമന്റുകൾ ഗബ്രി-ജാസ്മിൻ കോമ്പോയെ കുറിച്ചായിരുന്നു. എന്ത് രസമാണ് ഈ കൂട്ടുകെട്ട് കണ്ടോണ്ടിരിക്കാൻ എന്നാണ് പലരും കുറിച്ചിരുന്നത്. ഇത്രയും സൗഹൃദം ആയ സ്ഥിതിക്ക് എന്തുകൊണ്ട് രണ്ട് പേർക്കും വിവാഹം കഴിച്ചൂട എന്ന ചോദ്യവും പലരും ഉയർത്തുന്നുണ്ട്. മറ്റുള്ളവർക്ക് അസൂയ തോന്നിക്കാൻ പറ്റും വിധത്തിൽ ജീവിക്കുന്നത് ഒരു ഭാഗ്യമാണെന്നായിരുന്നു വേറൊരു കമന്റ്.
