Malayalam Breaking News
‘ആ കാര്യം പറഞ്ഞു പതിവായി നസീർ ഇന്നത്തെ ഒരു മെഗാസ്റ്റാറിനെ പോയി കാണുമായിരുന്നു ; അയാൾക്കിപ്പോൾ നസീർ സാറിനേക്കാൾ പ്രായമുണ്ട് .’
‘ആ കാര്യം പറഞ്ഞു പതിവായി നസീർ ഇന്നത്തെ ഒരു മെഗാസ്റ്റാറിനെ പോയി കാണുമായിരുന്നു ; അയാൾക്കിപ്പോൾ നസീർ സാറിനേക്കാൾ പ്രായമുണ്ട് .’
By
മലയാള സിനിമയുടെ നിത്യ ഹരിത നായകൻ ആണ് പ്രേംനസീർ.എന്നാല്‍ നടക്കാനാവാത്ത ഒരു ആഗ്രഹം ബാക്കി വച്ചിട്ടാണ് നസീര്‍ ഈ ഭൂമി വിട്ടു പോയതെന്ന് പറയുകയാണ് പഴയകാല ക്യാമറാമാനും സംവിധായകനുമായ ജി.വേണു. ഇന്നത്തെ ഒരു സൂപ്പര്‍താരം കാരണമാണ് അത് നടക്കാതെ പോയതെന്നും ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘നടക്കാനാവാത്ത ഒരു ആഗ്രഹം ബാക്കി വച്ചിട്ടാണ് പ്രേംനസീര്‍ ഈ ഭൂമി വിട്ടു പോയത്. അതായത് സ്വന്തമായി ഒരു പടം പ്രൊഡ്യൂസ് ചെയ്‌ത് ഡയറക്‌ട് ചെയ്യണമെന്ന്. അതിനു വേണ്ടി അദ്ദേഹം ഇന്നത്തെ മെഗാസ്‌റ്റാറുകളില്‍ ഒരാളെ പതിവായി കണ്ട് കാള്‍ ഷീറ്റിന്റെ കാര്യം സംസാരിക്കാറുണ്ടായിരുന്നു. ഡേറ്റ് കൊടുക്കാം കൊടുക്കാം എന്ന് പറയുന്നെന്നല്ലാതെ ആ മനുഷ്യന്‍ ഡേറ്റ് കൊടുക്കുന്നില്ല. ഒടുവില്‍ ഒരു വൈഷമ്യവും ഇല്ലാതെ അദ്ദേഹം കാറില്‍ കയറിപ്പോയപ്പോള്‍, ആ നടന്‍ പറയുകയാണ് ഇങ്ങേര്‍ക്ക് വയസാംകാലത്ത് വീട്ടില്‍ പോയി ഇരുന്നൂടേയെന്ന്. ആ മനുഷ്യനിപ്പോള്‍ നസീറിനേക്കാള്‍ പ്രായമുണ്ട്.
ഞാന്‍ സെറ്റില്‍ വച്ച് ഡയലോഗ് പറഞ്ഞ് പഠിപ്പിച്ചുകൊണ്ടിരിക്കുമ്ബോള്‍ ഈ മനുഷ്യന്‍ ചാന്‍സ് ചോദിച്ചു നടക്കുകയാണ്. അവിടെ വന്നാല്‍ സാറ് രണ്ടുമൂന്ന് പ്രാവശ്യം ഇരിക്കാന്‍ പറഞ്ഞാലെ ഇരിക്കുകയുള്ളൂ. ആ മനുഷ്യനാണ് പിന്നീടിത് പറഞ്ഞത്. അതു കേട്ടുകൊണ്ടു നിന്ന പ്രൊഡക്ഷന്‍ മാനേജര്‍ നസീറിനെ ഇക്കാര്യം അറിയിച്ചു. സാറിന് പേരും പ്രശസ്‌തിയുമുണ്ട്. ഒരിക്കലും ഇനി ആ മനുഷ്യന്റെ അടുത്ത് കാള്‍ ഷീറ്റിനായി പോകരുത് എന്ന് പറഞ്ഞു.
അതുപോലും പ്രേംനസീര്‍ ആരെയും അറിയിച്ചിട്ടില്ല. പിന്നീട് ആ മനുഷ്യനെ കാണുമ്ബോള്‍ പരിഭവം കാണിച്ചിട്ടുമില്ല. അതാണ് പ്രേനസീര്‍’.
G venu about prem nazir
