Malayalam Breaking News
എല്ലാം നഷ്ടമായിട്ടും വീട് പോലും പോയിട്ടും മമ്മൂട്ടി തന്ന ആ സമ്മാനം കാത്തുസൂക്ഷിച്ചു – ജി എസ് പ്രദീപ്
എല്ലാം നഷ്ടമായിട്ടും വീട് പോലും പോയിട്ടും മമ്മൂട്ടി തന്ന ആ സമ്മാനം കാത്തുസൂക്ഷിച്ചു – ജി എസ് പ്രദീപ്
By
അശ്വമേധത്തിലൂടെ വേറിട്ടൊരു ശബ്ദവും സംസാരവുമൊക്കെ മലയാളികൾ പരിചയപ്പെടുകയായിരുന്നു ജി എസ് പ്രദീപ്. ജി എസ് പ്രദീപ് എന്നും തന്റെ കോട്ടിൽ കുത്തി സൂക്ഷിക്കുന്ന ഒരു രൂപമുണ്ട് . ഒരു സ്വർണ കുതിര .അതിനു പിന്നിലെ കഥ പങ്കു വെകുകയാണ് ജി എസ് പ്രദീപ്.
ജി.എസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വര്‍ണ്ണ മത്സ്യങ്ങള്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിര്‍വ്വഹിച്ചത് മമ്മൂട്ടി തന്നെ ആയിരുന്നു. തന്നോട് ഇവിടെ വന്നവരില്‍ എല്ലാവരും തന്നെ അതിനെ കുറിച്ച് ചോദിച്ചു. എല്ലാം നഷ്ടപ്പെട്ടപ്പോഴും വീട് പോയപ്പോള്‍ പോലും അതിനെ വില്‍ക്കുന്നതിനെ കുറിച്ചോ പണയം വെക്കുകയോ ചെയ്യാതെ സൂക്ഷിച്ചു വെച്ച ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈരളി ടി.വിയുടെ അശ്വമേധം എന്ന പരിപാടി 500 അധ്യായങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പ്രസ്തുത ചാനലിന്റെ ചെയര്‍മാനായ ഏവരുടെയും മമ്മൂട്ടി തന്റെ ഷര്‍ട്ടില്‍ കുത്തി തന്നതാണ് ഈ കുതിര എന്നും ഏത് വസ്ത്രം ധരിച്ചാലും തന്റെ കൂടെ ഇത് കാണുമെന്നും ഇത് ധരിക്കുമ്പോള്‍ മനസു കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ കര്‍മ്മം കൊണ്ടോ തെറ്റായത് ചെയ്യരുതെന്ന ഓര്‍മ്മപ്പെടുത്തലാണെന്നും പ്രദീപ് പറയുകയുണ്ടായി.
g s pradeep about mammoottys gift
