Connect with us

മധുരരാജയിലെ ഗാനത്തിൽ മമ്മൂട്ടിയോടൊപ്പം സണ്ണി ലിയോൺ; ചിത്രങ്ങൾ പുറത്ത്

Malayalam Breaking News

മധുരരാജയിലെ ഗാനത്തിൽ മമ്മൂട്ടിയോടൊപ്പം സണ്ണി ലിയോൺ; ചിത്രങ്ങൾ പുറത്ത്

മധുരരാജയിലെ ഗാനത്തിൽ മമ്മൂട്ടിയോടൊപ്പം സണ്ണി ലിയോൺ; ചിത്രങ്ങൾ പുറത്ത്

ആദ്യമായി ഒരു മലയാള ചിത്രത്തിൽ സണ്ണി ലിയോൺ എത്തുന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് പ്രേക്ഷകർ വരവേറ്റത്. മധുരരാജയിൽ മമ്മൂട്ടിക്കൊപ്പമാണ് സണ്ണി ലിയോണ്‍ എത്തുന്നത്. ചിത്രത്തിലെ ഐറ്റം ഡാന്‍സ് രംഗത്താണ്  ഇരുവരും ഒന്നിക്കുന്നത്. വെറുതെയൊരു ഐറ്റം ഡാന്‍സല്ല, കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനം കൂടിയാണിതെന്നും സണ്ണി ലിയോണ്‍ തന്നെ പറയുകയുണ്ടായി.

മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സ്‌ക്രീനിലെത്താന്‍ കാത്തിരിക്കുകയാണെന്നും  അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നതിന്‍റെ ആകാംഷയിലാണെന്നും സണ്ണി ലിയോണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. 2009ല്‍ പുറത്തിറങ്ങിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. മധുരരാജയില്‍ പൃഥ്വിരാജില്ലെന്നാണ് കരുതുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

വിഷു റിലീസായി ‘മധുരരാജ’ പ്രദര്‍ശനത്തിനെത്തും. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ആക്ഷന്‍ ത്രില്ലറായിരിക്കും മധുരരാജ.

ഷാജികുമാര്‍ ആണ് ഛായാഗ്രഹണം. വൈശാഖ്, ഉദയ്കൃഷ്ണ, ഷാജി കുമാര്‍, പീറ്റര്‍ ഹെയ്ന്‍, ഗോപി സുന്ദര്‍ എന്നിവര്‍ പുലിമുരുകന് ശേഷം ഒരുമിക്കുമ്പോള്‍ പുലിമുരുകനേക്കാള്‍ വലിയൊരു കൊമേഴ്സ്യല്‍ ഹിറ്റ് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.


sunny leon with mammootty

More in Malayalam Breaking News

Trending