Malayalam Breaking News
മോദിയെയും മോഹന്‍ലാലിനെയും ട്രോളി മുന്‍ IPS ഉദ്യോഗസ്ഥന്‍
മോദിയെയും മോഹന്‍ലാലിനെയും ട്രോളി മുന്‍ IPS ഉദ്യോഗസ്ഥന്‍
മോദിയെയും മോഹന്‍ലാലിനെയും ട്രോളി മുന്‍ IPS ഉദ്യോഗസ്ഥന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മോഹന്‍ലാലിനെയും ട്രോളി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍. കഴിഞ്ഞ ദിവസം മോഹന്‍ലാലും മോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട്. കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും നടത്തിയ സാങ്കല്‍പിക സംഭാഷണമായിരുന്നു സഞ്ജീവ് ഭട്ട് ട്രോള്‍ ചെയ്തത്. ട്വിറ്ററിലൂടെയയായിരുന്നു സഞ്ജീവ് ഭട്ടിന്റെ ട്രോള്‍. മോഹന്‍ലാലും മോദിയും ഒന്നിച്ചുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് സഞ്ജീവ് ഭട്ട് ട്രോളുമായി രംഗത്തെത്തിയത്.
മോഹന്‍ലാലിനെ വാനോളം പുകഴ്ത്തിയുള്ളതായിരുന്നു മോദിയുടെ ട്വീറ്റ്. മോദിയുടെ അതേ വാചകം തന്നെയാണ് സഞ്ജീവ് ഭട്ടും ട്വീറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ അതിന്റെ അവസാനഭാഗത്ത് മോദിയുടെ വാക്കുകള്‍ തന്റേതായ രീതിയില്‍ എഴുതി ചേര്‍ത്തിരിക്കുകയാണ് സഞ്ജീവ് ഭട്ട്. മോഹന്‍ലാലിനെ രാഷ്ട്ര പിതാവാക്കി കൊണ്ടായിരുന്നു സഞ്ജീവിന്റെ ട്വീറ്റ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി സര്‍ക്കാരിനെയും ട്രോളുകളിലൂടെ നിരന്തരം വിമര്‍ശിക്കുന്നയാളാണ് സഞ്ജീവ് ഭട്ട്. ഇതിനിടെ സഞ്ജ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. സി.ഐ.ഡി വിഭാഗമാണ് ഭട്ടിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അഭിഭാഷകനെ ക്രിമിനല്‍ കേസില്‍ കുടുക്കിയെന്ന പത്തുവര്‍ഷം പഴക്കമുള്ള കേസിലാണ് സഞ്ജീവ് ഭട്ടിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
സഞ്ജീവ് ഭട്ടിനൊപ്പം രണ്ട് പോലീസ് ഓഫീസര്‍മാരടക്കം ആറുപേരേ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 1998ല്‍ ബനസ്‌കന്ദയില്‍ ഡി.സി.പി ആയിരുന്നപ്പോള്‍ അഭിഭാഷകനെ വ്യാജ നാര്‍ക്കോട്ടിക് കേസില്‍പെടുത്താന്‍ ശ്രമിച്ചുവെന്നാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്.
Former IPS officer trolls againt Modi Mohanlal meet
