Connect with us

IFFK യും യുവജനോത്സവും എല്ലാം മാറ്റിവെച്ച് ശ്മശാന അന്തരീക്ഷം ഉണ്ടാക്കുന്നത് എന്തിനെന്ന് മുഖമന്ത്രിയോട് വിനയന്‍

Malayalam Breaking News

IFFK യും യുവജനോത്സവും എല്ലാം മാറ്റിവെച്ച് ശ്മശാന അന്തരീക്ഷം ഉണ്ടാക്കുന്നത് എന്തിനെന്ന് മുഖമന്ത്രിയോട് വിനയന്‍

IFFK യും യുവജനോത്സവും എല്ലാം മാറ്റിവെച്ച് ശ്മശാന അന്തരീക്ഷം ഉണ്ടാക്കുന്നത് എന്തിനെന്ന് മുഖമന്ത്രിയോട് വിനയന്‍

IFFK യും യുവജനോത്സവും എല്ലാം മാറ്റിവെച്ച് ശ്മശാന അന്തരീക്ഷം ഉണ്ടാക്കുന്നത് എന്തിനെന്ന് മുഖമന്ത്രിയോട് വിനയന്‍

പ്രളയക്കെടുതി കാരണം ഈ വര്‍ഷം നടക്കാനിരിക്കുന്ന എല്ലാ ആഘോഷ പരിപാടികളും വേണ്ടെന്നുവെച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി സംവിധായകന്‍ വിനയന്‍ രംഗത്ത്. സാധാരണക്കാര്‍ക്ക് ഈ നൂറ്റാണ്ടിലെ ഏറ്റവും ചെലവുകുറഞ്ഞ വിനോദമായ സിനിമ ആസ്വദിക്കാനും ചലച്ചിത്രോസവങ്ങളില്‍ പങ്കെടുത്ത് മനുഷ്യജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായ നല്ല സിനിമകള്‍ കാണാനുള്ള സാഹചര്യം ഇല്ലാതാക്കുന്നത് എന്തിനാണെന്നും വിനയന്‍ ചോദിക്കുന്നു. എല്ലാം മാറ്റിവച്ച് ശ്മശാനമൂകമായ ഒരന്തരീക്ഷം ഉണ്ടാക്കിയാല്‍ അത് ഗുണം ചെയ്യില്ലെന്നും ലക്ഷക്കണക്കിന് കോടി രുപയേക്കാളും വിലമതിപ്പുണ്ട് ഒരു ജനതയുടെ മാനസികാരോഗ്യത്തിനെന്ന അതിപ്രധാനമായ കാര്യം കൂടി ഭരണാധികാരികള്‍ ഓര്‍ക്കണമെന്നും വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിനയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

മഹാപ്രളയത്തെ ധീരമായി നേരിട്ട് അതിജീവനത്തിനു വേണ്ടി പോരാട്ടം നടത്തുന്ന മലയാളി സാമ്പത്തിക പരാധീനതയുടെ പേരില്‍ അവന്‍െയും അവന്റെ കുട്ടികളുടെയും മനസ്സിന് ഉല്ലാസം പകരുന്ന യുവജനോല്‍സമോ ചലച്ചിത്രോല്‍സവമോ വേണ്ടന്ന് വയ്ക്കണമെന്നു പറയുന്നത് യുക്തിരഹിതമായ തീരുമാനമാണ്.. ആഘോഷങ്ങള്‍ക്ക് ചെലവു ചുരുക്കണം എന്നാണു പറഞ്ഞതെങ്കില്‍ അതു മനസ്സിലാക്കാമായിരുന്നു.. ഉറ്റവരും ഉടയവരും സമ്പാദ്യവും എല്ലാം നഷ്ടപ്പെട്ടാലും ആത്മഹത്യ ചെയ്യുകയോ ജീവിതത്തില്‍ നിന്ന് ഒളിച്ചോടുകയോ ചെയ്യാതെ ജീവിതം തിരിച്ചു പിടിക്കുന്നവനാണ് വിവേകശാലി. എന്നാണല്ലോ പറയുന്നത്..

ആ തിരിച്ചു പോക്കിന് നമ്മേ സഹായിക്കുന്നത് പഴയ ദു:ഖങ്ങള്‍ മറക്കാനുള്ള കഴിവാണ്. കലയും സാഹിത്യവും സംഗീതവും എല്ലാം ദുഖങ്ങള്‍ മറക്കാനും, മനസ്സിനു ശക്തി പകരാനും സന്തോഷം നല്‍കാനും സഹായിക്കുന്നവയാണ്. കൊടിയ യുദ്ധം നടന്ന വിയറ്റ്‌നാം യുദ്ധ ക്യാമ്പുകളില്‍ പോലും വലിയ കലാകാരന്‍മാരെ കൊണ്ടുവന്ന് പരിപാടികള്‍ അവതരിപ്പിച്ച് നിരാശ ബാധിച്ച സൈനികരുടെ മനോധൈര്യം വീണ്ടെടുത്തതായി പറയുന്നു..


സാധാരണക്കാരനെ സംബന്ധിച്ച് ഈ നൂറ്റാണ്ടിലെ ഏറ്റവും ചെലവുകുറഞ്ഞ വിനോദമായ സിനിമ ആസ്വദിക്കാനും ചലച്ചിത്രോല്‍സവങ്ങളില്‍ പങ്കെടുത്ത് മനുഷ്യജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായ നല്ല സിനിമകള്‍ കാണാനുമുള്ള സാഹചര്യം ഇല്ലാതാക്കുന്നത് എന്തിനാണ്? എല്ലാം മാറ്റിവച്ച് ശ്മശാനമൂകമായ ഒരന്തരീക്ഷം ഉണ്ടാക്കിയാല്‍ അത് ഗുണം ചെയ്യില്ലെന്ന് മാത്രമല്ല, ലക്ഷക്കണക്കിന് കോടി രുപയേക്കാളും വിലമതിപ്പുണ്ട് ഒരു ജനതയുടെ മാനസികാരോഗ്യത്തിന്.. എന്ന അതിപ്രധാനമായ കാര്യം കൂടി ഭരണാധികാരികള്‍ ഓര്‍ക്കണം.. ബഹുമാനപ്പെട്ട മുഖ്യ മന്ത്രി ഈ തീരുമാനത്തിനു മാറ്റം വരുത്തുവാന്‍ നിര്‍ദ്ദേശം കൊടുക്കുമെന്നു പ്രതീക്ഷിക്കുന്നു..

Vinayan facebook post about IFFK Kerala flood

More in Malayalam Breaking News

Trending

Recent

To Top