Malayalam Breaking News
കൊല്ലം കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു
കൊല്ലം കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു
Published on
കൊല്ലം കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു
കൊല്ലം കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു. എം.സി റോഡിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടി ഇടിച്ചാണ് മരണം സംഭവിച്ചത്. രണ്ടു പേർക്ക് പരിക്കുണ്ട്.
ആയൂർ അകമൺ എംസി റോഡിൽ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു.പത്തനംത്തിട്ട വടശ്ശേരിക്കര സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ച് പേരാണു മരണപ്പെട്ടത്.മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു.നാട്ടുകാരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
ആയൂരിന് സമീപം അകമണില്‍ ദേശീയ പാതയിലെ വളവുള്ള റോഡിലാണ് അപകടം നടന്നത്.അപകടകാരണം വ്യക്തമല്ല. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്.
five people died in an accident
Continue Reading
You may also like...
Related Topics:accident, kollam, Kottarakkara
