Malayalam Breaking News
പൃത്വിരാജിന്റെ 9; ഏറ്റവും കൂടുതൽ മലയാളികൾ കണ്ട ട്രെയ്‌ലർ…പൃത്വിയുടെ മറുപടി !!!
പൃത്വിരാജിന്റെ 9; ഏറ്റവും കൂടുതൽ മലയാളികൾ കണ്ട ട്രെയ്‌ലർ…പൃത്വിയുടെ മറുപടി !!!
പൃത്വിരാജിന്റെ 9; ഏറ്റവും കൂടുതൽ മലയാളികൾ കണ്ട ട്രെയ്‌ലർ…പൃത്വിയുടെ മറുപടി !!!
ഏറ്റവും കൂടുതൽ മലയാളികൾ കണ്ട ട്രെയ്‌ലർ പൃത്വിരാജിന്റെ നയൻ സിനിമയുടേത്. 24 മണിക്കൂർ കൊണ്ട് 7 മില്യൺ ആളുകളാണ് ട്രെയ്‌ലർ കണ്ടത്. 5.25 മില്യൺ ജനങ്ങൾ ടി വി യിലൂടെയും 1 .75 ജനങ്ങൾ അല്ലാതെയും ട്രെയ്‌ലർ കണ്ടു. മലയാളത്തിലെ 15 പ്രമുഖ ചാനലുകളിലായി ജനുവരി 9 ന് രാത്രി 9 മണിക്കാണ് സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തത്. ഒരിക്കലും മറക്കാനാവാത്ത ഒരു നിമിഷമായാണിതെന്നും എല്ലാവരുടെയും സ്നേഹത്തിനു മുന്നിൽ തല കുനിക്കുന്നു എന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.
മലയാള ടെലിവിഷന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സിനിമയുടെ ട്രെയ്‌ലർ ഇതുപോലെ പ്രദര്‍ശിപ്പിക്കുന്നത്. ഹോളിവുഡ് ലെവലിലുള്ള ട്രെയ്‌ലർ ആണ് പുറത്ത് വന്നിരിക്കുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന സയൻസ് ഫിക്ഷൻ ചിത്രം ഫെബ്രുവരി 9 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.
100 ഡേയ്‌സ് ഓഫ് ലവ് എന്ന സിനിമയ്ക്ക് ശേഷം ജീനസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുമ്ബോള്‍ വാമിഖ ഖബ്ബി, മംമ്ത മോഹന്‍ദാസ് എന്നിവരാണ് നായികമാരായി അഭിനയിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ഹൊറല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
prithviraj’s fb post about his new movie Nine Movie