general
ടോവിനോ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ തീ പിടുത്തം; സംഭവിച്ചത് ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍!
ടോവിനോ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ തീ പിടുത്തം; സംഭവിച്ചത് ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍!
ടോവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളിലെത്തുന്ന പുത്തന്‍ ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ തീപ്പിടിത്തം. കാസര്‍കോട് ചീമേനിയിലെ ലൊക്കേഷനിലാണ് അഗ്നിബാധയുണ്ടായത്. ഷൂട്ടിങ്ങിനായി ഒരുക്കിയ സെറ്റും വസ്തുവകകളുമെല്ലാം തീപിടുത്തിലൂടെ നശിച്ചു.
അതിനാല്‍ തന്നെ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രിന്‍സ് റാഫേല്‍ വ്യക്തമാക്കി. അപ്രതീക്ഷിതമായി സംഭവിച്ച തീപ്പിടിത്തം ചിത്രത്തിന്റെ തുടര്‍ന്നുള്ള ചിത്രീകരണത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
ചിത്രീകരണം ആരംഭിച്ച് 112 ദിവസങ്ങള്‍ പിന്നിടുമ്പോളാണ് ഇങ്ങനെയൊരു അപകടം സംഭവിച്ചത്. 10 ദിവസത്തെ ഷൂട്ടിംഗ് കൂടിയെ ബാക്കിയുണ്ടായിരുന്നുള്ളൂ. തീ അണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് ചെയ്തതിനാല്‍ വലിയൊരു അപകടമാണ് ഒഴിവായത്.
ബിഗ് ബജറ്റ് ത്രീഡി ചിത്രമായ ‘അജയന്റെ രണ്ടാം മോഷണം’ അഞ്ച് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങുന്നത്. നവാഗതനായ ജിതിന് ലാലാണ് ചിത്രത്തിന്റെ സംവിധായകന്. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിസ് എന്നിവയുടെ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
