Connect with us

പള്‍സര്‍ സുനിയെ ചിലരൊക്കെ നിയന്ത്രിക്കുന്നു, അക്കാരത്തില്‍ ഉറപ്പുണ്ട്; അഡ്വ. ടിബി മിനി

News

പള്‍സര്‍ സുനിയെ ചിലരൊക്കെ നിയന്ത്രിക്കുന്നു, അക്കാരത്തില്‍ ഉറപ്പുണ്ട്; അഡ്വ. ടിബി മിനി

പള്‍സര്‍ സുനിയെ ചിലരൊക്കെ നിയന്ത്രിക്കുന്നു, അക്കാരത്തില്‍ ഉറപ്പുണ്ട്; അഡ്വ. ടിബി മിനി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ ചിലരൊക്കെ നിയന്ത്രിക്കുന്നുവെന്ന സംശയമുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ അഭിഭാഷകയായ അഡ്വ. ടിബി മിനി. സംശയം എന്നല്ല, അക്കാരത്തില്‍ ഉറപ്പുണ്ട്. പള്‍സര്‍ സുനിയ്ക്ക് മാത്രമായി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളല്ല അദ്ദേഹം ഇതുവരെ ചെയ്തിരിക്കുന്നതെന്നും മിനി ചൂണ്ടിക്കാണിക്കുന്നു.

മാത്രമല്ല, അയാളുടെ ഫാമിലിയും സാമ്പത്തിക സ്ഥിതിയും പരിശോധിക്കുമ്പോള്‍ ആരും സഹായിച്ചില്ലെങ്കില്‍ ഇതൊന്നും പള്‍സര്‍ സുനിയ്ക്ക് തനിച്ച് ചെയ്യാന്‍ സാധിക്കില്ലെന്നും ടിബി മിനി വ്യക്തമാക്കുന്നു. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അഭിഭാഷക.

പള്‍സര്‍ സുനിയ്ക്ക് ഇപ്പോള്‍ കൃത്യമായ പിന്തുണ ലഭിക്കുന്നുണ്ട്. അല്ലെങ്കില്‍ ഇപ്പോള്‍ ചെയ്യുന്നത് ആദ്യം തന്നെ ചെയ്യാന്‍ സാധിക്കുമായിരുന്നു. 273 പ്രകാരം പള്‍സര്‍ സുനിയ്ക്ക് കോടതിയില്‍ വരാം. അക്കാര്യത്തില്‍ ഉത്തരവായിട്ടുണ്ട്. അത് അയാളുടെ അവകാശമാണ്. തനിക്കെതിരായി വരുന്ന സാക്ഷി മൊഴികള്‍, മറ്റ് കാര്യങ്ങള്‍, അഭിഭാഷകരുമായി കൂടിക്കാഴ്ച്ച എന്നിവയ്‌ക്കെല്ലാമുള്ള അവകാശം പള്‍സര്‍ സുനിക്കുണ്ടെന്നും ടിബി മിനി വ്യക്തമാക്കുന്നു.

എട്ടാം പ്രതിയായ ദിലീപിന് ജാമ്യം കിട്ടിയതിനെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനും മിനി മറുപടി പറഞ്ഞു. 120 ബി, അതായത് ഗൂഡാലോചനാ കുറ്റമാണ് ദിലീപിനെതിരെയുള്ളത്. നേരെ മറിച്ച് പള്‍സര്‍ സുനിയുടെ കാര്യത്തില്‍ അയാള്‍ നേരിട്ടൊരു കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടയാളാണ്. അയാളുടെ ജാമ്യാപേക്ഷ നിരസിക്കുക തന്നെയാണ് കോടതി ചെയ്യേണ്ടത്. ഗൂഡാലോചനക്കുറ്റം കൃത്യമായി തെളിയിക്കേണ്ടതുണ്ട്.

ഈ കേസിലെ ഗൂഡാലോചന കുറ്റം തെളിയിക്കുക എന്നുള്ളത് അത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ അതിന് വേണ്ടി നമ്മള്‍ വലിയ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ എപ്പോഴും പറയാറുള്ളത് പോലെ, പ്രകൃതിയുടെ ഒരു ഇടപെടല്‍ ഉള്ളതുകൊണ്ട് കുറേ കാര്യങ്ങള്‍ അനുകൂലമായി. നേരത്തെ ഈ കേസ് വിസ്തരിച്ച് തീര്‍ന്നിരുന്നെങ്കില്‍ ഒരു പക്ഷെ എല്ലാ പ്രതികളും രക്ഷപ്പെട്ട് പോയെനെ. ബാക്കിയൊക്കെ കോടതിയുടെ മനോധര്‍മ്മം പോലെയിരിക്കും.

ബാലചന്ദ്രകുമാറിനെ കെട്ടിയിറക്കിയെന്നൊക്കെയുള്ള ആരോപണമൊക്കെ അടിസ്ഥാന രഹിതമാണ്. എനിക്കൊന്നും നേരത്തെ ബാലചന്ദ്രകുമാറിനെ അറിയുകയേ ഉണ്ടായിരുന്നില്ല. ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വന്നതിന് ശേഷമാണ് ഞാന്‍ ഈ കേസില്‍ നേരിട്ട് ഇടപെടുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ പുറത്ത് പോയി എന്ന് പറയുന്ന സംഭവത്തിലൂടെയാണ് എന്റെ ഇടപെടല്‍. ഇവിടെ ഇരിക്കുന്ന പലര്‍ക്കും മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പോലും ബാലചന്ദ്രകുമാറിനെ അറിയില്ല. മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി തന്നെ ആദ്യം പരിഗണിക്കപ്പെട്ടിരുന്നില്ലെന്നും ടിബി മിനി വ്യക്തമാക്കുന്നു.

കേസ് ഇപ്പോള്‍ മികച്ച രീതിയിലാണ് മുന്നോട്ട് പോവുന്നത്. ധാരാളം തെളിവുകള്‍ കോടതിയില്‍ എത്തിയിട്ടുണ്ട്. നേരത്തെ കൂറുമാറിയ സാക്ഷികള്‍ അടക്കം കോടതിയില്‍ എത്തി കൃത്യമായി മൊഴികൊടുക്കുന്നു. കോടതിക്കെതിരെ അടക്കം നേരത്തെ പല തരത്തിലുള്ള ആരോപണങ്ങളുണ്ടായിരുന്നു, അതെല്ലാം മാറി വിചാരണ കൃത്യമായി നടക്കുന്നു. പ്രതി ശിക്ഷിക്കപ്പെടുമോ ഇല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യമാണ്.

എല്ലാ കേസിലും ചില ചില പ്രശ്‌നങ്ങള്‍ ഉണ്ടാവും എന്നാലും വിചാരണ ശരിയായ രീതിയില്‍ നടക്കുന്നുവെന്ന വിശ്വാസമുണ്ട്. സാക്ഷികളൊക്കെ കൃത്യമായി വരികയും മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്യും. കള്ള പ്രചരണം എതിര്‍പക്ഷത്ത് നിന്നും ഉണ്ടായിട്ടും അതുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലേക്കും പോവാതെ വിചാരണ കൃത്യമായി നടന്നുകൊണ്ടിരിക്കുകയാണെന്നും ടി ബി മിനി കൂട്ടിച്ചേര്‍ക്കുന്നു.

മാത്രമല്ല, ഈ കേസില്‍ പ്രതിഭാഗമാണ് വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും അഡ്വ ടിബി മിനി ആവര്‍ത്തിച്ചു. സാക്ഷി വിസ്താരത്തില്‍ കോടതിയ്ക്ക് ഇടപെടാന്‍ അവകാശമില്ലെന്ന് ഇരിക്കെയാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. സാക്ഷികളെ വിസ്തരിക്കാനും പ്രതിഭാഗമാണ് കൂടുതല്‍ സമയമെടുക്കുന്നത്. ഇപ്പോള്‍ തന്നെ 890 പേജിന് മുകളിലാണ് പ്രതിഭാഗം സാക്ഷികളുടെ മൊഴി എടുത്തിരിക്കുന്നതെന്നും അഡ്വ ടിബി മിനി പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ വിചാരണയില്‍ ഇടപെടാന്‍ കോടതിക്ക് യാതൊരു അവകാശവുമില്ല. സിആര്‍പിസി അനുസരിച്ചും കോടതി ആക്ട് അനുസരിച്ചു ഐപിസി അനുസരിച്ച് പോലും ക്രിമിനല്‍ ജൂറിസ്റ്റ് പ്രിഡന്‍സില്‍ കോടതിക്ക് അങ്ങനെയൊരു അവകാശം ഇല്ല. അതിനെ മറികടന്ന് വീണ്ടും സുപ്രീം കോടതിയില്‍ പോകേണ്ട കാര്യമില്ല. ദിലീപിന്റെ ശബ്ദം തിരിച്ചറിയാന്‍ ഏറ്റവും നല്ല സാക്ഷി മഞ്ജു വാര്യര്‍ ആണ്. ഇവര്‍ പറഞ്ഞത് മിമിക്രി ആണെന്നാണ്. അത് തിരിച്ചറിയുകയെന്ന് മാത്രമായിരുന്നു മഞ്ജു വാര്യരുടെ ഉത്തരവാദിത്തം.

ഇന്‍് ക്യാമറ പ്രൊസീഡിംഗ്‌സ് ആയതിനാല്‍ മഞ്ജു എന്ത് പറഞ്ഞുവെന്നറിയില്ല. പക്ഷേ അക്കാര്യങ്ങള്‍ മാത്രം തെളിയിക്കാനായിരുന്നു അവര്‍ കോടതിയില്‍ എത്തിയത്. അതിനെതിരെ കോടതിയില്‍ പോയി ആദ്യം ഷെഡ്യൂള്‍ ചെയ്ത സമയം മാറ്റി പിന്നേം ഷെഡ്യൂള്‍ ചെയ്തിട്ട് സുപ്രീം കോടതി അനുവദിക്കാതിരിക്കുന്ന അവസ്ഥ ഉണ്ടായി. അപ്പോള്‍ കേസ് വിചാരണ വൈകിപ്പിക്കുന്നത് ആരാണ്? പ്രതി തന്നെയാണ് എന്നും അവര്‍ പറഞ്ഞു.

Continue Reading
You may also like...

More in News

Trending

Recent

To Top